ശ്രീലങ്കയോ, ലോകകപ്പ് അവര്‍ മറന്നേക്ക്; ചാമ്പ്യന്മാരാകുക ഒന്നാം റാങ്കുങ്കാര്, പ്രവചിച്ച് ജയസൂര്യ
കൊച്ചി: ലോകകപ്പ് ക്രിക്കറ്റ് ആര് നേടും? നിരവധി പേര് ഫേവറിറ്റുകളെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഈ പ്രവചനങ്ങളൊക്കെ ഇത്തവണ തെറ്റി. അപ്രതീക്ഷിതമായി ഏഴില്‍ ഏഴും വിജയിച്ച് ഇന്ത്യ മുന്നിലെത്തി. അതുപോലെ സമ്മര്‍ദത്തില്‍ വീഴുന്നവരെന്ന് പരിഹസിച്ച ദക്ഷിണാഫ്രിക്ക ഈ ലോകകപ്പിലെ അത്ഭുത ടീമായി മാറിയിരിക്കുകയാണ്. എന്നാല്‍ ലോകകപ്പില്‍ ആരായിരിക്കും ജേതാക്കളാവുകയെന്ന ചോദ്യത്തോട് പ്രവചിച്ചിരിക്കുകയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ.
ശ്രീലങ്കന്‍ ടീം എന്തായാലും ഇത്തവണ ലോകകപ്പ് നേടില്ലെന്നായിരുന്നു ജയസൂര്യയുടെ പ്രതികരണം. ശ്രീലങ്കന്‍ ടീമിന്റെ പ്രകടനത്തില്‍ ഏറെ നിരാശയുണ്ടെന്നും ജയസൂര്യ പറഞ്ഞു. ഇന്ത്യയോട് അടക്കം കനത്ത തോല്‍വി ഏറ്റുവാങ്ങി സെമി പ്രവേശന സാധ്യത ഏകദേശം അസ്തമിച്ചിരിക്കുകയാണ് ശ്രീലങ്കയ്ക്ക്. ഈ സാഹചര്യത്തിലാണ് ജയസൂര്യ അത്തരമൊരു പ്രവചനം നടത്തിയത്. അതേസമയം ആതിഥേയരായ ഇന്ത്യ ലോകകപ്പ് നേടുമെന്നാണ് ജയസൂര്യ പ്രവചിച്ചിരിക്കുന്നത്.

ഇന്ത്യ ടൂര്‍ണമെന്റില്‍ അജയ്യരായി തുടരുകയാണ്. അടുത്ത ചാമ്പ്യന്മാരാകാന് ഏറെ സാധ്യതയുള്ള ടീമാണ് ഇന്ത്യയെന്ന് ജയസൂര്യ പറഞ്ഞു. ഏറെ മികവുറ്റ പ്രകടനമാണ് ഇന്ത്യ നടത്തുന്നത്. ഈ ലോകകപ്പില്‍ ഇന്ത്യ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. അതുപോലെ നന്നായി തന്നെ അവര്‍ പന്തെറിയുന്നുണ്ട്. ഇന്ത്യന്‍ ടീമിനെ വിരാട് കോലി മുന്നില്‍ നിന്ന് നയിക്കുന്നുണ്ട്. സന്തുലിതമായ ടീമാണ് ഇന്ത്യയുടേത്. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ക്കും ലോകകപ്പ് സെമിയിലേക്ക് എത്താന്‍ സാധിക്കുമെന്നും ജയസൂര്യ പ്രവചിച്ചു.
ആലുവയിലെ രാജഗിരി ആശുപത്രിയില്‍ റോബോട്ടിക് സര്‍ജറി സെന്റര്‍ ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു ജയസൂര്യ തന്റെ പ്രവചനം നടത്തിയത്. അതേസമയം ലോകകപ്പില്‍ ശ്രീലങ്കന്‍ ടീമിന്റെ പ്രകടനത്തില്‍ രാജ്യം മുഴുവന്‍ നിരാശയിലാണെന്നും ജയസൂര്യ വ്യക്തമാക്കി. തോല്‍വിയെ തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സെലക്ടര്‍മാരോടും കോച്ചിനോടും കളിക്കാരോടും വിശദീകരണം തേടിയിട്ടുണ്ടെന്നും ജയസൂര്യ വ്യക്തമാക്കി.
ശ്രീലങ്കയ്ക്ക് ഇനി രണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്. തോല്‍വികളില്‍ നിന്നും പഠിച്ച് ബാക്കിയുള്ള മത്സരങ്ങള്‍ ജയിക്കാനാണ് ടീം ശ്രമിക്കേണ്ടതെന്നും ജയസൂര്യ പറഞ്ഞു. ഏഷ്യാ കപ്പില്‍ പരാജയം നേരിട്ട ശേഷം ശ്രീലങ്കന്‍ ടീമിന് ഇതുവരെ കരകയറാനായിട്ടില്ല. അതേസമയം ഹര്‍ദിക് പാണ്ഡ്യ പരിക്കേറ്റതിനെ തുടര്‍ന്ന് പിന്മാറിയത് ഇന്ത്യക്ക് തിരിച്ചടിയാണന്നും അദ്ദേഹം പറഞ്ഞു. ഹര്‍ദിക്കിന് പകരക്കാരാകാന്‍ പറ്റിയവര്‍ ഇന്ത്യക്കുണ്ട് എന്നത് ആശ്വാസകരമാണെന്നും ജയസൂര്യ പറഞ്ഞു.
ശ്രീലങ്ക പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ആകെ രണ്ട് മത്സരങ്ങളാണ് അവര്‍ വിജയിച്ചത്. ഇന്ത്യയോട് 300 റണ്‍സിലധികം വരുന്ന വമ്പന്‍ തോല്‍വിയും ശ്രീലങ്ക ഏറ്റുവാങ്ങിയിരുന്നു. അഞ്ച് കളികളാണ് മൊത്തം അവര്‍ തോറ്റത്. ഇനി ശേഷിക്കുന്നത് രണ്ട് മത്സരങ്ങളാണ്. ഇതില്‍ ജയിച്ചാലും ശ്രീലങ്കയ്ക്ക് സെമിയില്‍ കയറാനാവില്ല. എന്നാല്‍ ഇന്ത്യ സെമി ഉറപ്പിച്ചിട്ടുണ്ട്. കളിച്ച ഏഴ് മത്സരങ്ങളിലും ഇന്ത്യ ജയിച്ചു. ഇന്ന് ദക്ഷിണാഫ്രിക്കയോട് നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച് സെമിയിലെത്താന്‍ ഇന്ത്യക്കാവും.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications