ഇതൊന്നും ഇവിടെ നടക്കില്ല, പാകിസ്താന് സിന്ദാബാദ് വിളിച്ച ആരാധകനെ തടഞ്ഞ് പോലീസ്; വീഡിയോ വൈറല്‍
ബെംഗളൂരു: പാകിസ്താന്-ഓസ്ട്രേലിയ മത്സരത്തിനിടെ ആരാധകന്റെ പാകിസ്താന് സിന്ദാബാദ് വിളികള്‍ നിര്‍ത്തിച്ച് പോലീസ്. ബെംഗളൂരു പോലീസാണ് പാകിസ്താന് ആരാധകനോട് സ്വന്തം ടീമിന് വേണ്ടി ആര്‍പ്പുവിളിക്കാന്‍ ആവില്ലെന്ന് നിര്‍ദേശിച്ചത്. കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് പാകിസ്താന്റെ മത്സരം നടന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
45 സെക്കന്‍ഡ് മാത്രമുള്ള വീഡിയോയില്‍ ഒരു ക്രിക്കറ്റ് ആരാധകന് പാകിസ്താന് ക്രിക്കറ്റ് ടീമിന്റെ ജഴ്സിയും ധരിച്ച് നില്‍ക്കുന്നത് കാണാം. ഇയാള്‍ പോലീസുകാരനുമായി തര്‍ക്കിക്കുന്നത് കാണാം. എന്നാല്‍ പോലീസ് പാകിസ്താന് സിന്ദാബാദ് വിളികള്‍ അനുവദിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.

വീഡിയോയില്‍ ആരാധകന് പോലീസുകാരനെ ചോദ്യം ചെയ്യുന്നുണ്ട്. ഭാരത് മാതാ കീ ജയ് വിളിക്കുമ്പോള്‍ യാതൊരു പ്രശ്നവുമില്ല. എന്നാല്‍ പാകിസ്താന് സിന്ദാബാദ് എന്ന് വിളിക്കുമ്പോള്‍ എന്താണ് പ്രശ്നമെന്നും ഇയാള്‍ ചോദിച്ചു. ഭാരത് മാതാ കി ജയ് വിളിക്കുന്നത് കൊണ്ട് യാതൊരു പ്രശ്നവുമില്ല. പക്ഷേ പാകിസ്താന് സിന്ദാബാദ് എന്ന് വിളിക്കുന്നത് നല്ലതല്ലെന്നും പോലീസുകാരന് പറഞ്ഞു.
എന്ത് കൊണ്ട് അത് തെറ്റാകുന്നു. ഞാന്‍ പാകിസ്താനില്‍ നിന്നാണ് വരുന്നത്. കളിക്കുന്നത് പാകിസ്താന് ടീമാണ്. ഇതല്ലാതെ ഞാന്‍ എന്താണ് പറയേണ്ടതെന്നും ആരാധകന് ചോദിച്ചു. തുടര്‍ന്ന് മൊബൈല്‍ ഫോണെടുത്ത് ഇയാള്‍ വീഡിയോ എടുക്കുകയാണ്. ഇവിടെ പാകിസ്താന് സിന്ദാബാദ് എന്ന് വിളിക്കാന്‍ പാടില്ലെന്ന് ഈ വീഡിയോയില്‍ പറയാനും ഇയാള്‍ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം പാകിസ്താന് ടീമിന് സമാനമായ അനുഭവം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നിന്ന് നേരിട്ടിരുന്നു. മുഹമ്മദ് റിസ്വാന് പുറത്തായി പോകുമ്പോള്‍ ഗ്യാലറിയിരുന്നവര് ജയ്ശ്രീറാം വിളിക്കുകയായിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ പാകിസ്താന് ടീം ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല. നേരത്തെ പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡംഗം ഇന്ത്യ ശത്രുരാജ്യമാണെന്ന് പറഞ്ഞിരുന്നു. പിന്നീട് ഈ പരാമര്‍ശം പിന്‍വലിച്ചിരുന്നു.
എന്നാല്‍ പാകിസ്താന് ടീമിന് വലിയ സ്വീകരണമാണ് നേരത്തെ ലഭിച്ചിരുന്നത്. ഹൈദരാബാദിലെ രണ്ട് മത്സരങ്ങളിലും അവര്‍ക്ക് വലിയ കൈയ്യടികള്‍ ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പക്ഷേ പാകിസ്താന് അനുകൂല സാഹചര്യമായിരുന്നില്ല. ഗുജറാത്തില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ആരാധകര്‍ സ്റ്റേഡിയത്തിലാകെ നിറഞ്ഞിരുന്നു. അതുപോലെ ബെംഗളൂരുവിലും കാര്യമായ പിന്തുണ ലഭിച്ചില്ല.
രണ്ട് മത്സരങ്ങള്‍ തോറ്റതോടെ പോയിന്റ് പട്ടികയില്‍ അവര്‍ അഞ്ചാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ്. നാല് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റാണ് അവര്‍ക്കുള്ളത്. അതേസമയം പാകിസ്താനെ തോല്‍പ്പിച്ചതോടെ ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു. ന്യൂസിലന്‍ഡാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്താണ് ഇന്ത്യയാണ്. രണ്ട് ടീമുകള്‍ക്കും എട്ട് പോയിന്റുണ്ട്. എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ കിവീസാണ് മുന്നില്‍.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications