രാഹുല്‍ ദ്രാവിഡ് പരിശീലന സ്ഥാനത്ത് നിന്ന് മാറുന്നു, പകരമെത്തുന്നത് ഈ താരം, കാരണം ഇതാണ്
ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിന്റെ കോച്ചിംഗ് സ്ഥാനത്ത് വലിയ മാറ്റങ്ങള്‍ വരുന്നു. മൊത്തം കോച്ചിംഗ് സ്റ്റാഫില്‍ മാറ്റം വരുമെന്ന സൂചനയാണ് ബിസിസിഐ നല്‍കുന്നത്. രാഹുല്‍ ദ്രാവിഡ് കോച്ചിംഗ് സ്ഥാനം താല്‍ക്കാലികമായി കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. ദ്രാവിഡിന്റെ കരാര്‍ ലോകകപ്പിന് ശേഷം അവസാനിക്കുകയാണ്. ലോകകപ്പിന് ശേഷം ഓസ്ട്രേലിയക്കെതിരെ ടി20 പരമ്പര ഇന്ത്യക്ക് കളിക്കാനുണ്ട്. നവംബര്‍ 23ന് വിശാഖപട്ടണത്താണ് ആദ്യ ടി20.
ഇതില്‍ ഇന്ത്യയെ ആര് പരിശീലിപ്പിക്കും എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. അതേസമയം ടി20 പരമ്പരയില്‍ പുതിയ പരിശീലക ടീം വന്നാല്‍ അതെങ്ങനെ ടീമിനെ ബാധിക്കുമെന്ന് വ്യക്തമല്ല. അതേസമയം രോഹിത് ശര്‍മയാണോ പരമ്പരയില്‍ ടീമിനെ നയിക്കുകയെന്ന് വ്യക്തമല്ല. ഹര്‍ദിക് പാണ്ഡ്യ ടീമിനെ നയിച്ചേക്കും. ടീമിലെ പ്രമുഖ താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിക്കാനാണ് സാധ്യത.

സൂര്യകുമാര്‍ യാദവിന് ടീമില്‍ സ്ഥാനമുണ്ടാവും. ലോകകപ്പില്‍ ഇതുവരെ ഒരു മത്സരം മാത്രമാണ് സൂര്യകുമാര്‍ കളിച്ചത്. ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി വിവിഎസ് ലക്ഷ്മണ് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ബിസിസിഐ വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഓസീസിനെതിരായ പരമ്പരയില്‍ ലക്ഷ്മണ് തന്നെ ടീമിനെ പരിശീലിപ്പിച്ചേക്കും. നേരത്തെ ടീമിനൊപ്പം സഞ്ചരിച്ച് പരിചയം ലക്ഷ്മണുണ്ട്. ദ്രാവിഡ് ഇടവേളയെടുക്കുമ്പോള്‍ ലക്ഷ്മണ് ആ റോള്‍ മുമ്പ് ഏറ്റെടുത്തിട്ടുണ്ട്.
ഒരുമാസത്തിലേറെ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റ് ആയത് കൊണ്ട് ബിസിസിഐ എല്ലാ താരങ്ങള്‍ക്കും വിശ്രമം അനുവദിക്കാന്‍ തയ്യാറാണ്. ലോകകപ്പിന് ശേഷം ഇത് സ്ഥിരമായി നല്‍കുന്നതാണ്. രോഹിത് ശര്‍മയ്ക്കും, വിരാട് കോലിക്കും, കെഎല്‍ രാഹുലിനും വിശ്രമം അനുവദിക്കുമെന്ന് ഉറപ്പാണ്. ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറയും കളിക്കാന്‍ സാധ്യത കുറവാണ്. അതേസമയം ദ്രാവിഡിന് പകരം പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണോ എന്ന് ഇതുവരെ ലക്ഷ്മണ് അറിയിച്ചിട്ടില്ല.
ലോകകപ്പിന് ശേഷം ദ്രാവിഡ് ഇടവേള എടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യ കിരീടം നേടിയില്ലെങ്കില്‍ ദ്രാവിഡിന്റെ പരിശീലക കരാര്‍ നീട്ടുമോ എന്ന കാര്യവും ഉറപ്പില്ല. നേരത്തെ ടി20 ലോകകപ്പ് ദ്രാവിഡിന് കീഴില്‍ കളിച്ചെങ്കിലും ഇന്ത്യ പരാജയപ്പെടുകയായിരുന്നു. അതുകൊണ്ട് ഇനിയൊരു തോല്‍വി ദ്രാവിഡിന്റെ പരിശീലക സ്ഥാനം അപകടത്തിലാക്കുമെന്ന് ഉറപ്പാണ്.
ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് കോച്ചായി സിതാന്‍ഷു കോട്ടക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ലക്ഷ്മണ് പരിശീലകനായാല്‍ കോട്ടക് എന്തായാലും ബാറ്റിംഗ് പരിശീലകനാവും. ഇന്ത്യന്‍ എ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കോട്ടക്കാണ് പരിശീലകന്. അയര്‍ലന്‍ഡ് പരമ്പരയില്‍ കളിച്ച താരങ്ങളില്‍ ഭൂരിഭാഗവും ഓസീസിനെതിരായ പരമ്പരയില്‍ കളിക്കാനിറങ്ങും. സഞ്ജു സാംസണ് ടീമിലുണ്ടാവാന്‍ സാധ്യത കൂടുതലാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications