രോഹിത്തിന്റെ ചതി, ടോസില്‍ കൃത്രിമം കാണിച്ചു, മുന്‍ പാകിസ്താന് പേസറുടെ ഞെട്ടിച്ച ആരോപണം, വൈറല്‍
ഇസ്ലാമാബാദ്: ഇന്ത്യയെ ഗംഭീര വിജയത്തിലേക്ക് നയിച്ച് ഫൈനലിലെത്തിച്ചിരിക്കുകയാണ് രോഹിത് ശര്‍മ. ലോകം മുഴുവന്‍ ഇന്ത്യന്‍ നായകനെ പ്രശംസിക്കുകയാണ്. രോഹിത്തിന്റെ ക്യാപ്റ്റന്‍സി ഗംഭീരമെന്നാണ് നാസര്‍ ഹുസൈന് അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാല്‍ പാകിസ്താനില്‍ നിന്നുള്ള മുന്‍ പേസര്‍ ഞെട്ടിച്ച ആരോപണമാണ് ഹിറ്റ്മാനെതിരെ ഉന്നയിച്ചിരിക്കുന്നത്.
രോഹിത് ടോസില്‍ ചതി കാണിച്ചുവെന്നാണ് മുന്‍ പാക് പേസറായ സിക്കന്ദര്‍ ഭക്ത് ആരോപിച്ചിരിക്കുന്നത്. ഇയാളുടെ ട്വീറ്റ് വൈറലായിരിക്കുകയാണ്. ടോസില്‍ രോഹിത് കൃത്രിമം കാണിച്ചുവെന്നാണ് സിക്കന്ദറിന്റെ വിചിത്രമായ ആരോപണം. ലോകകപ്പില്‍ ഇന്ത്യക്കെതിരെയുള്ള പാകിസ്താന്റെ പുതിയ ആരോപണമാണിത്.

നേരത്തെ ഡിആര്‍എസ്സില്‍ തട്ടിപ്പ് കാണിക്കുന്നുവെന്നും, പിച്ചില്‍ കൃത്രിമത്വം കാണിക്കുന്നുവെന്നുമുള്ള വാദങ്ങള്‍ മുന്‍ പാകിസ്താന് താരങ്ങള്‍ ഉന്നയിച്ചിരുന്നു. ഇന്ത്യന്‍ താരം വിരാട് കോലി സ്വാര്‍ത്ഥനായ കളിക്കാരനാണെന്ന് മുഹമ്മദ് ഹഫീസും ആരോപിച്ചിരുന്നു. ഇതെല്ലാം വിവാദമായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആരോപണം പാകിസ്താന് താരത്തില്‍ നിന്ന് വന്നിരിക്കുന്നത്. പാകിസ്താന് ചാനലിലെ ഒരു ഷോയ്ക്കിടെയായിരുന്നു സിക്കന്ദര്‍ ഭക്ത് ആരോപണം ഉന്നയിച്ചത്.
രോഹിത് ടോസില്‍ കൃത്രിമത്വം കാണിക്കുന്നു. എതിര് ക്യാപ്റ്റനില്‍ നിന്ന് വളരെ ദൂരത്തിലാണ് രോഹിത് കോയിന് ടോസ് ചെയ്യുന്നതെന്നും ഭക്ത് ആരോപിക്കുന്നു. വളരെ വിചിത്രമാണ് രോഹിത്തിന്റെ ടോസ് ചെയ്യല്‍. മറ്റ് ക്യാപ്റ്റന്മാരെ അത് കാണാന്‍ പോലും അനുവദിക്കുന്നില്ല. മറ്റ് ക്യാപ്റ്റന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വിചിത്രമാണ്. എന്തെങ്കിലും കാരണം ഇതിനുണ്ടോയെന്നും ഭക്ത് ചോദിക്കുന്നു.
നിങ്ങള്‍ക്കായി ഒരു ഗൂഢാലോചന സിദ്ധാന്തം ഞാന്‍ തരാം. ടോസ് ചെയ്യുന് നസമയത്ത് രോഹിത് ശര്‍മ എതിര് ക്യാപ്റ്റനില്‍ നിന്ന് വളരെ ദൂരേക്കാണ് ടോസ് ചെയ്യുന്നത്. ന്യൂസിലന്‍ഡിന്റെ ക്യാപ്റ്റന്‍ അവിടേക്ക് പോയി എന്താണ് വീണതെന്ന് നോക്കാന്‍ സാധിക്കുന്നില്ലെന്നും ഭക്ത് ആരോപിച്ചു. ഇയാള്‍ ആരോപണം ഉന്നയിക്കുന്നതിന്റെ വീഡിയോയും ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം പാകിസ്താന് താരങ്ങള്‍ ഇതിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.
ക്രിക്കറ്റ് ഇതിഹാസങ്ങളായ വസീം അക്രം, ഷോയിബ് മാലിക് എന്നിവര്‍ ഈ വാദത്തെ തള്ളി. എന്തൊരു വിചിത്രമായ വാദമാണ് ഉന്നയിക്കുന്നതെന്ന് ഇവര്‍ ചോദിച്ചു. ടോസ് ചെയ്യുന്ന കോയിന് എവിടെയാണ് വീഴുന്നതെന്ന് ആരാണ് തീരുമാനിക്കുന്നത്. ഇത് വെറും സ്പോണ്‍സര്‍ഷിപ്പ് പരിപാടിയാണ്. ഇത്തരം ആരോപണങ്ങള്‍ നാണക്കേട് ഉണ്ടാക്കുന്നതാണെന്നും അക്രം പറഞ്ഞു.
അതിനെ കുറിച്ച് സംസാരിക്കാന്‍ പോലും താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അക്രം വ്യക്തമാക്കി. ഒന്നുമില്ലാത്തതില്‍ നിന്ന് പ്രശ്നങ്ങള്‍ ഉണ്ടാക്കാനാണ് ഭക്ത് ശ്രമിക്കുന്നത്. വന്‍ അബദ്ധമാണ് സംഭവിച്ചിരിക്കുന്നത്. എല്ലാ ക്യാപ്റ്റന്മാര്ക്കും ടോസ് ചെയ്യുന്നത് ഒന്നിനൊന്ന് വ്യത്യാസപ്പെട്ടായിരിക്കുമെന്ന് മോയിന്‍ ഖാന് പറഞ്ഞു. ഈ കാര്യങ്ങള്‍ ചര്‍ച്ച പോലും ചെയ്യരുതെന്ന് ഷോയിബ് മാലിക് പറഞ്ഞു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications