ഇന്ത്യയെ തരിപ്പണമാക്കും, ഇത്ര വിക്കറ്റുകള്‍ വീഴ്ത്തിയിരിക്കും, പാക് ബൗളറുടെ വെല്ലുവിളി
അഹമ്മദാബാദ്: ഇന്ത്യ-പാകിസ്താന്‍ പോരാട്ടം നാളെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. ഏഷ്യാ കപ്പിലേറ്റ തോല്‍വിയുടെ കണക്ക് ചോദിക്കാന്‍ കൂടിയാണ് പാക് ടീം ഇറങ്ങുന്നത്. ആദ്യ രണ്ട് മത്സരങ്ങളും വന്‍ മാര്‍ജിനില്‍ വിജയിച്ച പാകിസ്താന്‍ ആത്മവിശ്വാസത്തിലാണ്. ഇന്ത്യയെ വീഴ്ത്തുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പാകിസ്താന്റെ പേസ് എക്‌സ്പ്രസ് ഷഹീന്‍ അഫ്രീദി.
ഇന്ത്യക്കെതിരെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുക്കാന്‍ പോകുന്നത്. ആരാധകര്‍ക്ക് വേണ്ടി താന്‍ സെല്‍ഫികള്‍ എടുക്കുന്നത് ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റ് എടുത്തതിന് ശേഷമായിരിക്കുമെന്നും ഷഹീന്‍ വ്യക്തമാക്കി. പാകിസ്താന്‍ ടീം നേരത്തെ അഹമ്മദാബാദിലെത്തി പരിശീലനം ആരംഭിച്ചിരുന്നു. പ്രധാനമായും ഫീല്‍ഡിംഗ് ഡ്രില്ലുകളാണ് ടീം പരിശീലിച്ചത്. കഠിനമായ പരിശീലനം ഷഹീന്‍ നടത്തുന്നുണ്ടായിരുന്നു.

ഇന്ത്യക്കെതിരെ മികച്ച പ്രകടനം നടത്തുമെന്ന് പറഞ്ഞത് വെറും വാക്കല്ലെന്നാണ് ഷഹീന്റെ പരിശീലനത്തില്‍ നിന്ന് വ്യക്തമാകുന്നത്. പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ആരാധകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ചോദ്യങ്ങള്‍ക്ക് താരം മറുപടി പറയുകയായിരുന്നു. ആരാധകര്‍ സെല്‍ഫി ആവശ്യപ്പെട്ടപ്പോഴാണ് തന്റെ നിലപാട് ഷഹീന്‍ വ്യക്തമാക്കി. തീര്‍ച്ചയായും സെല്‍ഫിയെടുക്കാം. എന്നാല്‍ ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റെടുത്ത ശേഷം മാത്രമേ സെല്‍ഫിയെടുക്കൂ എന്നും ഷഹീന്‍ വ്യക്തമാക്കി
.അതേസമയം പാകിസ്താന്‍ കഴിഞ്ഞ ദിവസങ്ങളിലായി ഫീല്‍ഡിംഗ് സെഷനിനാണ് പ്രാധാന്യം നല്‍കുന്നത്. പാക് ടീമിന്റെ ഫീല്‍ഡിംഗ് കുറച്ച് കാലമായി വളരെ മോശമാണ്. മിസ് ഫീല്‍ഡിംഗും, ക്യാച്ച് കൈവിടുന്നതുമെല്ലാം പതിവായിരിക്കുകയാണ്. അതുകൊണ്ട്. സോഷ്യല്‍ മീഡിയയില്‍ ടീമിനെതിരെ ട്രോളുകളുമുണ്ടാവാറുണ്ട്. ഇന്ത്യക്കെതിരെ നിര്‍ണായകമായ മത്സരത്തില്‍ ഫീല്‍ഡിംഗ് പിഴവുകളൊന്നും ഇല്ലാതിരിക്കാനാണ് പാകിസ്താന്‍ ശ്രമിക്കുന്നത്. പത്ത് കളിക്കാരുടെ സംഘമാണ് ഫീല്‍ഡിംഗ് ശെഷനില്‍ പങ്കെടുത്തത്.
ബാബര്‍ അസം, ഷദാബ് ഖാന്‍, ഹാരിസ് റൗഫ്, അബ്ദുള്ള ഷെഫീഖ്, ഇഫ്തിഖര്‍ അഹമ്മദ്, ഹസന്‍ അലി എന്നിവരാണ് ഫീല്‍ഡിംഗ് പരിശീലനത്തിന്റെ ഭാഗമായത്. പാകിസ്താന്‍ ടീമിന്റെ ഫീല്‍ഡിംഗ് കോച്ചാണ് ഇതിന് നേതൃത്വം നല്‍കിയത്. ലോകകപ്പില്‍ ഇന്ത്യയെ ഇതുവരെ പരാജയപ്പെടുത്താന്‍ പാകിസ്താന് സാധിച്ചിട്ടില്ല. അതുകൊണ്ട് ബാബറിനും സംഘത്തിനും എന്ത് വില നല്‍കിയും വിജയിച്ചേ മതിയാവൂ.
ഏഷ്യ കപ്പില്‍ പാകിസ്താനെ വീഴ്ത്തിയതിന്റെ ആധിപത്യമുണ്ടെങ്കിലും, കളത്തില്‍ ഇന്ത്യ ശരിക്കും ഭയക്കുന്നത് അവരെയാണ്. സ്പിന്നര്‍മാരെ ശരിക്കും ഉപയോഗിക്കാനാണ് പരിശീലനത്തില്‍ പാകിസ്താന്‍ ടീം ശ്രമിച്ചത്. അതിലൂടെ ഇന്ത്യയുടെ ഫോമിലുള്ള ബാറ്റ്‌സ്മാന്‍മാരെ പിടിച്ചുകെട്ടാനും സാധിക്കും. അതേസമയം ഇന്ത്യന്‍ നിരയില്‍ ശുഭ്മാന്‍ ഗില്‍ കളിക്കുമോ എന്ന് ഉറപ്പില്ല. താരം നെറ്റ്‌സില്‍ അടക്കം പരിശീലനം നടത്തുന്നുണ്ട്.












Click it and Unblock the Notifications