ഇന്ത്യ കിരീടം നേടുമോ? ലോകകപ്പില്‍ സെമി ഫൈനലില്‍ ആരെല്ലാം കളിക്കും, വാട്‌സന്റെ ഉത്തരം ഇങ്ങനെ
ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശത്തിലാണ്. ഇന്ത്യ. 12 വര്‍ഷത്തിന് ശേഷം ഒരിക്കല്‍ കൂടി കിരീടം നേടാമെന്ന ആവേശത്തിലാണ് അവരുള്ളത്. നിരവധി താരങ്ങള്‍ വിവിധ ടീമുകള്‍ക്കായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയിന്‍ വാട്‌സന്റെ പ്രവചനങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ പരിചയസമ്പത്ത് വെച്ചിട്ടാണ് താരം പ്രവചനം നടത്തിയത്.
ഏകദിന ക്രിക്കറ്റില്‍ 5757 റണ്‍സാണ് താരം നേടിയത്. അതുപോലെ ടെസ്റ്റില്‍ 3731 റണ്‍സും താരം നേടിയിട്ടുണ്ട്. നാല് ടീമുകള്‍ക്കാണ് ടൂര്‍ണമെന്റില്‍ ഏറ്റവും സാധ്യതയുണ്ടെന്ന് വാട്‌സന്‍ പറയുന്നത്. ഇവര്‍ സെമിയില്‍ പ്രവേശിക്കുമെന്നും താരം പറഞ്ഞു. ഓസ്‌ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട്, പാകിസ്താന്‍ എന്നിവര്‍ സെമി ഫൈനലില്‍ എത്തുമെന്നാണ് വാട്‌സന്‍ പ്രവചിക്കുന്നത്. ഓസ്‌ട്രേലിയക്കാണ് ഏറ്റവും സാധ്യതയുള്ളതെന്ന് വാട്‌സന്‍ പറഞ്ഞു.

ലോകകപ്പ് ടൂര്‍ണമെന്റുകളില്‍ മികച്ച രീതിയില്‍ കളിക്കുന്നതാണ് ഓസീസിന്റെ ചരിത്രം. ടാലന്റഡ് ടീമും അവര്‍ക്കുണ്ട്. ഇത്തവണ അവര്‍ മികച്ച രീതിയില്‍ കളിക്കുമെന്നും വാട്‌സന്‍ പറയുന്നു. ഇന്ത്യ അന്താരാഷ്ട്ര ക്രിക്കറ്റിലെ കരുത്തുറ്റ ശക്തികളാണ്. നാട്ടില്‍ ലോകകപ്പ് നടക്കുന്നു എന്നതും ഇന്ത്യക്ക് അനുകൂലമായ കാര്യമാണ്. സെമി ഫൈനലില്‍ എത്താന്‍ എന്തുകൊണ്ടും കൂടുതല്‍ സാധ്യത അവര്‍ക്കുണ്ട്. അതുപോലെ അടിമുടി മാറിയാണ് ഇംഗ്ലണ്ട് വരുന്നതെന്നും വാട്‌സന്‍ പറയുന്നു.
നിലവിലെ ചാമ്പ്യന്‍മാരാണ് ഇംഗ്ലണ്ട്.ഇംഗ്ലണ്ട് വൈറ്റ് ബോള്‍ മത്സരങ്ങളില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. അവരുടെ അഗ്രസീവായിട്ടുള്ള സമീപനം ടീമിന് ഏറെ ഗുണകരമായി മാറിയിരിക്കുകയാണ്. ടീം മൊത്തം മാച്ച് വിന്നര്‍മാരാണ് അവര്‍ക്കുള്ളത്. അവര്‍ സെമി ഫൈനലില്‍ എത്താന്‍ സാധ്യതയുള്ളവരാണെന്നും വാട്‌സന്‍ പറഞ്ഞു. പാകിസ്താന്‍ ടീം അതുപോലെ അപ്രവചനീയമായ പ്രകടനങ്ങള്‍ കാഴ്ച്ചവെക്കുന്നവരാണ്.
ഐസിസി ടൂര്‍ണമെന്‍റുകളില്‍ അവര്‍ നന്നായി കളിക്കാറുണ്ട്. അവരുടെ കളിക്കാര്‍ കൃത്യസമയത്ത് ഫോം കണ്ടെത്തിയാല്‍, ടൂര്‍ണമെന്റില്‍ ഒരുപാട് മുന്നോട്ട് പോകാന്‍ അവര്‍ക്ക് സാധിക്കുമെന്നും വാട്‌സന്‍ പറഞ്ഞു. അതേസമയം താരത്തിന്റെ പ്രവചനം ഇന്ത്യന്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.അതേസമയം ആരായിരിക്കും ടൂര്‍ണമെന്റിലെ ഫേവറിറ്റുകളെന്ന് മുന്‍ ഇംഗ്ലണ്ട് താരം സ്റ്റ്യുവര്‍ട്ട് ബ്രോഡും വെളിപ്പെടുത്തി.
ഇന്ത്യയാണ് ടൂര്‍ണമെന്റിലെ ഫേവറിറ്റുകളെന്ന് താരം പറഞ്ഞു. ഇംഗ്ലണ്ട് ലോകകപ്പ് കിരീടം നിലനിര്‍ത്തിയാല്‍ അത് വമ്പന്‍ പരിശ്രമമായിരിക്കും. എന്നാല്‍ ഇന്ത്യയായിരിക്കും ഏറ്റവും മികച്ച പ്രകടനം നടത്തുകയെന്നാണ്. അവരെ പിടിച്ചുകെട്ടുക വളരെ കഠിനമായിരിക്കും. ആരെയും വെല്ലുവിളിക്കാന്‍ പോന്ന ടീമാണ് ജോസ് ബട്‌ലറുടേത്. അവര്‍ക്ക് വലിയ സ്‌കോര്‍ നേടാനുമാവും. നിലവില്‍ ഏകദിനത്തില്‍ മുമ്പാണ് ഇന്ത്യ. അതുകൊണ്ട് അവരെ പിടിച്ചുകെട്ടുക വളരെ ബുദ്ധിമുട്ടേറിയതായിരിക്കുമെന്നും ബ്രോഡ് പറഞ്ഞു.












Click it and Unblock the Notifications