ഇന്ത്യ മാത്രം വിജയിക്കുന്നു. മൊത്തം ഉഡായിപ്പാണ്, പിച്ചില്‍ തിരിമറി നടക്കുന്നുവെന്ന് പാക് ആരാധകന്
ന്യൂഡല്‍ഹി: തുടര്‍ച്ചയായി എട്ട് ജയങ്ങള്‍. ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. എല്ലാ ടീമുകളും ഇന്ത്യയോട് തോല്ക്കുന്നു. ഏറ്റവും കരുത്തുറ്റ ടീമുമായി വന്ന ദക്ഷിണാഫ്രിക്ക പോലും നൂറ് റണ്‍സ് എടുക്കാനാവാതെ പുറത്തായി. മറുവശത്ത് ഇന്ത്യ ഭൂരിഭാഗം മത്സരങ്ങളിലും 300 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യുന്നുണ്ട്. എല്ലാവരും ഇന്ത്യന്‍ ടീമിന്റെ ശക്തമായ പ്രകടനത്തെ പുകഴ്ത്തുകയാണ്.
എന്നാല്‍ പാകിസ്താന് ആരാധകന്റെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇന്ത്യന്‍ മാനേജ്മെന്റ് പിച്ചില്‍ കൃത്രിമത്വം കാണിക്കുന്നുവെന്ന പരാതിയാണ് ഈ ആരാധകന് ഉയര്‍ത്തുന്നത്. പാകിസ്താന് ആരാധകനായ ഫര്ഹാന് ബലൂച്ച് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലായത്. എന്തോ പ്രശ്നമുണ്ട്. ഗൗരമുള്ളതാണിത്. ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ ഏത് പിച്ചും ബാറ്റ് ചെയ്യുന്നതിന് അനുകൂലമായ പിച്ച് പോലെ തോന്നുന്നു.

എന്നാല്‍ ഇന്ത്യ ബൗള്‍ ചെയ്യുമ്പോള്‍ ഇതേ പിച്ച് തന്നെ പെര്‍ത്തിലെ ബൗളിംഗ് പിച്ച് പോലെ മാറുന്നു. ബാറ്റ് ചെയ്യുക അങ്ങേയറ്റം ദുഷ്കരമായി മാറന്നു. ദക്ഷിണാഫ്രിക്കയുടെ അതിശക്തമായ ബാറ്റിംഗ് നിര ഇന്ത്യക്ക് മുന്നില്‍ ചീട്ടുകൊട്ടാരം പോലെയാണ് തകര്‍ന്ന് വീണത്. നൂറ് റണ്‍സ് പോലും എടുക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. എന്തോ ഗുരുതരമായ പ്രശ്നങ്ങള്‍ പിച്ചുകള്ക്കുണ്ടെന്നും ഇയാള്‍ കുറിച്ചു.
ഇന്ത്യന്‍ ആരാധകര്‍ ഈ പോസ്റ്റിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ്. സഹോദരാ, ഞങ്ങളുടെ കൈയ്യില്‍ ഏറ്റവും മികച്ച ടെക്നോളജിയും, ശാസ്ത്ര മികവുമുണ്ട്. സ്റ്റേഡിയത്തിലെ ലൈറ്റ് ഷോ നടക്കുമ്പോള്‍ എല്ലാം ഇരുട്ടിലാവും. ആ സമയം ടീം മാനേജ്മെന്റ് പിച്ച് മൊത്തത്തില്‍ മാറ്റുന്നതാണ്. അതിനായി ഒരു ബട്ടണ്‍ തന്നെ ഞങ്ങളുടെ കൈവശമുണ്ടെന്നായിരുന്നു വൈറലായ ഒരു കമന്റ്.
ഇന്നിംഗ്സ് ബ്രേക്കിനിടെ ബിസിസിഐ പിച്ചില്‍ റഫ് പാച്ചുകള്‍ ഉണ്ടാക്കുന്നതാണ്. അതിനായി കുറച്ച് പേരെ പിച്ചിലൂടെ നടക്കാനായി ഇറക്കി വിടും. അത് ഇന്ത്യന്‍ സ്പിന്നര്‍മാരെ പിന്നീട് സഹായിക്കും. ഇക്കാര്യം പാകിസ്താനിലെ ഇന്റലിജന്റായ ആളുകള്‍ എങ്ങനെ കണ്ടെത്തിയെന്നുമായിരുന്നു മറ്റൊരു പരിഹാസം.
പോസ്റ്റ് വൈറലായതോടെ കമന്റുകളുടെ പ്രളയമാണ് ഇപ്പോള്‍. ചില വീഡിയോ പോസ്റ്റ് ചെയ്ത് ഇന്ത്യ എങ്ങനെയാണ് പിച്ച് മാറ്റുന്നതെന്ന് പറഞ്ഞ് പരിഹസിച്ചിട്ടുണ്ട്. ജെസിബി കൊണ്ടുവന്ന് പിച്ച് ബൗളിംഗിന് അനുകൂലമാക്കുന്നുവെന്നാണ് ഒരു ട്രോള്‍. അതേസമയം മുന്‍ പാകിസ്താന് ക്രിക്കറ്ററായ ഹസന് റാസയുടെ ഒരു ആരോപണമാണ് പാകിസ്താന് ആരാധകര്‍ ഇത്തരത്തില്‍ പോസ്റ്റിടാന്‍ കാരണം.
ഐസിസിയോ ബിസിസിഐയോ ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മാത്രം പ്രത്യേക പന്തുകള്‍ നല്‍കുന്നുവെന്നായിരുന്നു റാസയുടെ ആരോപണം. മുഹമ്മദ് ഷമിയുടെ പന്ത് കണ്ടപ്പോള്‍ ശ്രീലങ്കന്‍ താരം ആഞ്ചലോ മാത്യൂസ് പോലും ഞെട്ടിപ്പോയി. ഞങ്ങള്‍ ഖളിക്കുമ്പോള് ഒരു പന്താണ് ഉപയോഗിക്കാറുള്ളത്. ഇവിടെ അതല്ലെന്നും ഹസന് റാസ കുറ്റപ്പെടുത്തി.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications