അണ്‍സ്റ്റോപ്പബിള്‍; ഇത് ദക്ഷിണാഫ്രിക്കയുടെ തല്ലുമാല, ശ്രീലങ്കയെ പറപ്പിച്ചു, റെക്കോര്‍ഡെല്ലാം വീണു
അടിയെന്ന് പറഞ്ഞാല്‍ നല്ല പൊരിഞ്ഞ അടി. വരുന്നവനും പോകുന്നവനുമെല്ലാം നിര്‍ത്താതെ അടിച്ചു. ശ്രീലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയ ഓപ്പണറും ക്യാപ്റ്റനുമായ ടെമ്പ ബാവുമ പുറത്തായ ശേഷം ദക്ഷിണാഫ്രിക്ക വെടിക്കെട്ട് കൊണ്ട് തൃശൂര്‍ പൂരം തന്നെ തീര്‍ക്കുകയായിരുന്നു.
മത്സരത്തില്‍ നിശ്ചിത 50 ഓവറില്‍ 428 റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ചുകൂട്ടിയത്. മൂന്ന് സെഞ്ച്വറികളാണ് പിറന്നത്. ഇതില്‍ നിന്ന് തന്നെ മനസ്സിലാക്കാം ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് ആഴം. അമിത പ്രതീക്ഷകളില്ലാതെ വന്ന പ്രോട്ടീസ് ഇപ്പോള്‍ ടൂര്‍ണമെന്റ് ഫേവറിറ്റുകളായി മാറിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്ക തകര്‍ത്ത റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ശ്രീലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക നേടിയ 428 റണ്‍സ് ഏകദിന ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്. 2015ലെ ലോകകപ്പില്‍ അഫ്ഗാസിസ്ഥാനെതിരെ ഓസ്‌ട്രേലിയ അടിച്ചെടുത്ത അഞ്ചിന് 417 എന്ന സ്‌കോറായിരുന്നു ശ്രീലങ്കയ്‌ക്കെതിരെ ഏതെങ്കിലുമൊരു ടീം നേടുന്ന ഏറ്റവും വലിയ സ്‌കോര്‍ ആണിത്. രാജ്‌കോട്ടില്‍ 2009ല്‍ ഇന്ത്യ നേടിയ 414 റണ്‍സിന്റെ റെക്കോര്‍ഡാണ് പിന്നിലായത്.
ഏറ്റവും കൂടുതല്‍ നാനൂറ് റണ്‍സില്‍ കൂടുതല്‍ നേടിയ ടീമും ദക്ഷിണാഫ്രിക്കയായി മാറിയിരിക്കുകയാണ്. എട്ട് തവണയാണ് അവര്‍ 400 റണ്‍സിന് മുകളില്‍ ഏകദിനത്തില്‍ സ്‌കോര്‍ ചെയ്തത്. ഇതില്‍ മൂന്നെണ്ണം ലോകകപ്പില്‍ ആണ് പിറന്നത്. ബാക്കിയെല്ലാ ടീമുകള്‍ക്കും രണ്ട് തവണ മാത്രമാണ് 400ലധികം സ്‌കോര്‍ ഉള്ളത്.
മൂന്ന് സെഞ്ച്വറികള്‍ ഒരിന്നിംഗ്‌സില്‍ ലോകകപ്പില്‍ പിറക്കുന്നതും ആദ്യമായിട്ടാണ്. ക്വിന്റണ്‍ ഡികോക്ക്, റാസി വാന്‍ഡര്‍ ഡസ്സന്‍, എയ്ഡന്‍ മാക്രം എന്നിവരാണ് സെഞ്ച്വറി നേടിയത്. ഇതും റെക്കോര്‍ഡാണ്. ഇതിന് മുമ്പ് മൂന്ന് സെഞ്ച്വറികള്‍ പിറന്ന മത്സരങ്ങളില്‍ രണ്ടെണ്ണം ദക്ഷിണാഫ്രിക്കയുടെ പേരിലാണ്.
വെസ്റ്റിന്‍ഡീസിനെതിരെയും, ഇന്ത്യക്കെതിരെയുമാണ് ഈ സ്‌കോറുകള്‍. ഇംഗ്ലണ്ട് നേരത്തെ നെതര്‍ലന്‍ഡ്‌സിനെതിരെ 498 റണ്‍സടിച്ചപ്പോള്‍ അതില്‍ മൂന്ന് സെഞ്ച്വറികളുണ്ടായിരുന്നു. ലോകകപ്പിലെ അതിവേഗ സെഞ്ച്വറിയാണ് മാക്രം കുറിച്ചത്. 49 പന്തിലാണ് മാക്രം സെഞ്ച്വറിയടിച്ചത്. 50 പന്തില്‍ സെഞ്ച്വറിയടിച്ച കെവിന്‍ ഒബ്രയന്റെ റെക്കോര്‍ഡാണ് മാക്രം മറികടന്നത്.
ദക്ഷിണാഫ്രിക്ക മൂന്നൂറിലധികം റണ്‍സ് നേടുന്നത് തുടര്‍ച്ചയായ നാലാം തവണയാണ്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ മുന്നൂറ് റണ്‍സിലധികം സ്‌കോര്‍ ചെയ്തിരുന്നു അവര്‍. വാന്‍ഡര്‍ ഡസനും ഡികോക്കും തമ്മിലുള്ള 204 റണ്‍സിന്റെ കൂട്ടുകെട്ടും അതുപോലെ ഏകദിനത്തിലെ ദക്ഷിണാഫ്രിക്കയുടെ ഉയര്‍ന്ന കൂട്ടുകെട്ടാണ്. 17 സെഞ്ച്വറികള്‍ നേടിയ ശേഷമാണ് ഡികോക്ക് ലോകകപ്പില്‍ തന്റെ ആദ്യ സെഞ്ച്വറി നേടുന്നത്.
ശ്രീലങ്കന്‍ നിരയില്‍ നാല് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരാണ് 80 റണ്‍സിലേറെ വഴങ്ങിയത്. ഇത് രണ്ടാം തവണയാണ് ഏകദിനത്തില്‍ ഇത്തരത്തില്‍ സംഭവിക്കുന്നത്. ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും കൂടി മത്സരത്തില്‍ 754 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഇതും ഏകദിന ലോകകപ്പിലെ ഉയര്‍ന്നതാണ്. മത്സരത്തില്‍ 31 സിക്‌സറും പിറന്നു. ഇത് ലോകകപ്പ് റെക്കോര്‍ഡാണ്. നേരത്തെ ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ 33 സിക്‌സര്‍ പിറന്നിരുന്നു.












Click it and Unblock the Notifications