Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂര്യകുമാറിന് കൈക്ക് പരിക്ക്, കിഷന് തേനീച്ച കുത്തേറ്റു, കിവീസിനെ നേരിടും മുമ്പ് ഇന്ത്യക്ക് പരീക്ഷണം

ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെ ലോകകപ്പില്‍ മത്സരത്തില്‍ നേരിടും മുമ്പ് ഇന്ത്യക്ക് പരീക്ഷണങ്ങളുടെ പരിശീലന സെഷന്‍. ഇന്ന് പരിശീലനത്തിനായി ഗ്രൗണ്ടില്‍ ഇറങ്ങിയത് മുതല്‍ താരങ്ങള്‍ക്ക് സുഖകരമായ അനുഭവമായിരുന്നില്ല. ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവിന് പരിശീലനത്തിനിടെ വലത്തേ കൈക്കുഴയ്ക്ക് പരിക്കേറ്റു. പന്ത് വന്ന് ഇടിക്കുകയായിരുന്നു. സൂര്യയുടെ പരിക്ക് അത്ര ഗുരുതരമാണോ എന്ന് വ്യക്തമല്ല.

അതേസമയം ഹര്‍ദിക് പാണ്ഡ്യ കളിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യക്ക് തീര്‍ച്ചയായും മറ്റൊരു ഓള്‍റൗണ്ടറെ ആവശ്യമാണ്. എന്നാല്‍ സൂര്യകുമാറിന് പരിക്കേറ്റ സാഹചര്യത്തില്‍ ടീം മാനേജ്‌മെന്‍രാണ് ശരിക്കും കുടുങ്ങിയിരിക്കുന്നത്. സൂര്യകുമാര്‍ ഹര്‍ദിക്കിന് പകരം കളിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാല്‍ പരിക്കേറ്റതോടെ താരത്തിന് കളിക്കാന്‍ പറ്റുമോ എന്ന കാര്യം സംശയത്തിലാണ്.

surya-kumar-ishan-kishan

പോയിന്റ് പട്ടിക തീരുമാനിക്കുന്ന നിര്‍ണായക മത്സരമാണിത്. അതേസമയം സൂര്യകുമാറിന് മാത്രമല്ല ഇഷാന്‍ കിഷനും പരിക്കേറ്റിട്ടുണ്ട്. കിഷനെ തലയ്ക്ക് പിന്നിലായി തേനീച്ചയുടെ കുത്തേല്‍ക്കുകയായിരുന്നു. ഇഷാന്‍ വേദന കൊണ്ട് തലയില്‍ കൈവെച്ച് നില്‍ക്കുന്നതും, ഇന്ത്യന്‍ താരങ്ങളും, ടീം മാനേജ്‌മെന്റുമെല്ലാം ഓടി വന്ന് പരിശോധിക്കുന്നതും കാണാമായിരുന്നു. അതേസമയം ഇരുവരും കളിക്കുമോ എന്ന കാര്യം ഉറപ്പിച്ചിട്ടില്ല.

കിഷനും, സൂര്യകുമാറുമാണ് മധ്യനിരയില്‍ ഇന്ത്യക്ക് കളിപ്പിക്കാന്‍ സാധിക്കുന്ന ഏക ബാറ്റിംഗ് ഓപ്ഷന്‍.അതേസമയം സൂര്യ പരിശീലനത്തിനിടെ ത്രോ ഡൗണ്‍ സ്‌പെഷ്യലിസ്റ്റായ രഘു രാഘവേന്ദ്രയെയാണ് നേരിട്ടത്. നെറ്റ്‌സില്‍ വെച്ചായിരുന്നു കൈക്കുഴയ്ക്ക് പന്ത് വന്ന് തട്ടിയത്. ഉടനെ തന്നെ സൂര്യകുമാറിന് വേണ്ട ചികിത്സയും നല്‍കിയിരുന്നു. കൈയ്യിലൊരു കെട്ടുമായിട്ടാണ് സൂര്യകുമാര്‍ മടങ്ങിയത്.

പിന്നീട് പരിശീലനത്തിനോ ബാറ്റ് ചെയ്യാനോ സൂര്യകുമാര്‍ ഗ്രൗണ്ടിലേക്ക് വന്നില്ല. ബിസിസിഐ സൂര്യകുമാറിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് വിവരങ്ങള്‍ നല്‍കിയിട്ടില്ല. നാളെ മത്സരം നടക്കാനിരിക്കെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കാന്‍ സാധ്യത കൂടുതലാണ്.ഹര്‍ദിക്കിന്റെ അസാന്നിധ്യത്തില്‍ അന്തിമ ഇലവനില്‍ ഇടംപിടിക്കാനുള്ള സൂര്യയുടെ ശ്രമങ്ങള്‍ക്ക് പരിക്ക് വില്ലനാവാനുള്ള സാധ്യത ഏറെയാണ്.

ന്യൂസിലന്‍ഡിനെതിരെ സൂര്യകുമാര്‍ കളിച്ചാല്‍ അത് ലോകകപ്പില്‍ അദ്ദേഹത്തിന്റെ ആദ്യ ഏകദിന മത്സരമായി മാറും. ധര്‍മശാലയില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാന്‍ ഏറ്റവും സാധ്യത സൂര്യകുമാറിനാണ്. അധിക ബാറ്ററെ കളിപ്പിക്കാനാണ് ഇന്ത്യ താല്‍പര്യപ്പെടുന്നത്. അതല്ലെങ്കില്‍ മുഹമ്മദ് ഷമിയെ കളിപ്പിക്കുക എന്ന ഓപ്ഷനാണ് ഉള്ളത്. എന്നാല്‍ ധര്‍മശാലയിലെ റണ്ണൊഴുകുന്ന പിച്ചില്‍ ഒരു അധിക ബൗളറെ കളിപ്പിക്കുന്നതില്‍ കാര്യമില്ല. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യ കളിക്കുമെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്,

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+