രോഹിത് ശര്‍മ മാത്രമല്ല ഇവരുടെ കരിയറിനും തീരുമാനമായി, ഈ നാല് പേര്‍ക്ക് ഇനി അധിക കാലമില്ല
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീം ഫൈനല്‍ തോറ്റതിന്റെ ആഘാതത്തിലാണ്. എന്നാല്‍ തോല്‍വിയോടെ ഇന്ത്യന്‍ ടീമിലെ ചില താരങ്ങളുടെ കരിയറും അവസാനിക്കാന്‍ പോവുകയാണ്. പലര്‍ക്കും ഒരു ലോകകപ്പ് എന്ന സ്വപ്‌നം നേടാനായിട്ടില്ല. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സിയില്‍ നിലവില്‍ മാറ്റമൊന്നുമില്ലെങ്കിലും അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ കണ്ട് ഇന്ത്യക്ക് പുതിയ ക്യാപ്റ്റന്‍ ടി20ല്‍ വന്നേര്രും,
ഇത് ഹര്‍ദിക് പാണ്ഡ്യയായിരിക്കുമെന്ന കാര്യം ഉറപ്പാണ്. അതുപോലെചില താരങ്ങള്‍ ടി20 ലോകകപ്പിനുള്ള ടീമില്‍ ഉണ്ടാവാന്‍ സാധ്യത കുറവാണ്. അതുപോലെ ഏകദിനത്തില്‍ സാധ്യത അടഞ്ഞവരും ഇതിലുണ്ട്. ആരൊക്കെയായിരിക്കുമെന്നും ഏകദിനത്തില്‍ നിന്ന് വിരമിക്കുന്ന താരങ്ങളെന്ന് പരിശോധിക്കാം.

രോഹിത് ശര്‍മ: ഈ ലോകകകപ്പില്‍ ഗംഭീര പ്രകടനം കാഴ്ച്ചവെച്ച താരമാണ് നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഫൈനലില്‍ 47 റണ്‍സടിക്കുകയും ചെയ്തു. മൊത്തം 597 റണ്‍സാണ് രോഹിത് അടിച്ചത്. എന്നാല്‍ ഫൈനല്‍ തോറ്റതോടെ ഏകദിനത്തില്‍ നിന്ന് വിരമിക്കാന്‍ സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ഇനിയൊരു ലോകകപ്പ് രോഹിത് കളിക്കാന്‍ യാതൊരു സാധ്യതയുമില്ല.
നിലവില്‍ 36 വയസ്സ് രോഹിത്തിനുണ്ട്. നാല് വര്‍ഷം കഴിയുമ്പോള്‍ 40 വയസ്സാവും. ടീമില്‍ രോഹിത് ഉണ്ടാവാനുള്ള സാധ്യത തീരെയില്ല എന്ന് പറയാം. വരുന്ന ടി20 ലോകകപ്പിലും രോഹിത്തായിരിക്കില്ല നായകന്‍. പരിമിത ഓവറില്‍ നിന്ന് രോഹിത് വിരമിക്കാന്‍ സാധ്യത ഏറെയാണ്. റിതുരാജ് ഗെയ്ക്വാദ് പോലുള്ള താരങ്ങള്‍ക്ക് ഇന്ത്യ കൂടുതല്‍ പ്രാധാന്യം നല്‍കാനും സാധ്യതയുണ്ട്.
വിരാട് കോലി: ഇന്ത്യന്‍ ടീമിലെ ഏറ്റവും ഫിറ്റായ കളിക്കാരനാണ് കോലി. അതുപോലെ ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ചതും കോലിയാണ്. ഇത്തവണ ബാറ്റിംഗിലും ഫീല്‍ഡിംഗിലുമെല്ലാം നിറഞ്ഞ് നിന്ന കോലിക്ക് ലോകകപ്പ് മാത്രം ലഭിച്ചില്ല. അടുത്ത ലോകകപ്പ് താരം കളിക്കാന്‍ സാധ്യതയില്ല. 35 വയസ്സ് പിന്നിട്ട കോലിക്ക് ഇനിയുള്ള കാലത്തെ ഫോമും നിര്‍ണായകമാകും.
സച്ചിനെ പോലെ കോലിയെ നിലനിര്‍ത്താന്‍ അതല്ലെങ്കില്‍ ടീം തയ്യാറാവണം. കോലിക്ക് പകരക്കാരനെ ഇന്ത്യ കണ്ടെത്തിയിട്ടില്ല എന്നത് മാത്രമാണ് താരത്തിന് ഗുണകരമാകുന്നത്. ചില നാല് വര്‍ഷത്തിനുള്ളില്‍ കോലി വിരമിക്കാം. ടെസ്റ്റില്‍ താരം തുടരാനും സാധ്യതയുണ്ട്.
രവീന്ദ്ര ജഡേജ: ടീമിന് പന്തുകൊണ്ടും ഫീല്‍ഡിംഗ് കൊണ്ടും വലിയ സേവനങ്ങളാണ് ജഡേജ നല്‍കിയത്. എന്നാല്‍ ജഡേജയെന്ന ബാറ്റര്‍ ഇത്തവണ എവിടെയും കാണാന്‍ ലഭിക്കാത്ത കാര്യമാണ്. ആകെ 120 റണ്‍സാണ് താരം നേടിയത്. പക്ഷേ 16 വിക്കറ്റുകള്‍ ജഡേജ വീഴ്ത്തിയിട്ടുണ്ട്.
35 വയസ്സിനോട് അടുത്ത് നില്‍ക്കുന്ന ജഡേജ എന്തായാലും അടുത്ത ലോകകപ്പ് കളിക്കാന്‍ സാധ്യതയില്ല. ഇന്ത്യ വാഷിംഗ്ടണ്‍ സുന്ദറിനായിരിക്കും പ്രാധാന്യം നല്‍കുക. എന്നാല്‍ ടെസ്റ്റ് മത്സരങ്ങള്‍ ജഡേജ കളിക്കാം. ഏകദിനത്തില്‍ നിന്ന് ജഡേജ രണ്ട് വര്‍ഷത്തിനുള്ളില്‍ വിരമിച്ചേക്കാം.
മുഹമ്മദ് ഷമി: 25 വിക്കറ്റ് ലോകകപ്പില്‍ വീഴ്ത്തിയെങ്കിലും മുഹമ്മദ് ഷമി അധിക കാലം ടീമില്‍ തുടരില്ല. നിലവില്‍ 33 വയസ്സുണ്ട് ഷമിക്ക്. നാല് കൊല്ലത്തിന് ശേഷം ടീമില്‍ ഷമിയുണ്ടാവാനുള്ള സാധ്യത കുറവാണ്. പ്രസീത് കൃഷണയ്ക്ക് സാധ്യതയേറും.
ഏകദിനത്തില്‍ നിന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ താരം വിരമിക്കാന്‍ സാധ്യത ഏറെയാണ്. യുവ ബൗളര്‍മാര്‍ ധാരാളം ഇന്ത്യന്‍ നിരയിലുണ്ട്. ടെസ്റ്റില്‍ ഷമി തുടര്‍ന്നും കളിച്ചേക്കും.
രവിചന്ദ്രന്‍ അശ്വിന്‍: ഇന്ത്യയുടെ ഏറ്റവും മികച്ച ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനാണ്. എന്നാല്‍ ലോകകപ്പില്‍ ഒരു മത്സരമാണ് അശ്വിന്‍ കളിച്ചത്. അതില്‍ നിന്ന് തന്നെ അശ്വിന്‍ ഇനി കളിക്കില്ലെന്ന് വ്യക്തമാണ്. വൈകാതെ തന്നെ താരം ലോകകപ്പില്‍ നിന്ന് വിരമിച്ചേക്കും. ടെസ്റ്റില്‍ താരം കളിച്ചേക്കും. ഏകദിനത്തില്‍ കുല്‍ദീപ് യാദവും, ചഹലുമെല്ലാം തുടര്‍ന്നും കളിച്ചേക്കും.












Click it and Unblock the Notifications