Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഹ്ലിക്ക് ജെഴ്സി മാറിപ്പോയി! ഇന്ത്യ-പാക് മത്സരത്തിനിടെ അമളി പറ്റി താരം, കളിക്കിടെ ജെഴ്സി മാറ്റാനോട്ടം

അഹമ്മദാബാദ്: പതിനായിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി ഇന്ത്യ-പാകിസ്താന്‍ ലോകകപ്പ് മത്സരം ചൂട് പിടിച്ച് നടന്ന് കൊണ്ടിരിക്കുമ്പോഴാണ് വിരാട് കോഹ്‌ലി ഗ്രൗണ്ട് വിട്ട് തിരക്കിട്ട് ഡഗ്ഗൗട്ടിലേക്ക് ഓടിയത്. എന്താണ് സംഭവം എന്നല്ലേ. കോഹ്‌ലി ധരിച്ച ജേഴ്‌സി മാറിപ്പോയി. ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗിക ജേഴ്‌സിക്ക് പകരം മറ്റൊരു ജേഴ്‌സിയാണ് താരം ധരിച്ചിരുന്നത്.

ചുമല്‍ ഭാഗത്ത് ത്രിവര്‍ണ നിറത്തില്‍ മൂന്ന് വരകളുളളതാണ് ഇന്ത്യയുടെ ഔദ്യോഗിക ജേഴ്‌സി. കോഹ്ലി ധരിച്ചിരുന്നതാകട്ടെ വെളുത്ത വരകളുളള ജേഴ്‌സിയും. മത്സരം തുടങ്ങിക്കഴിഞ്ഞാണ് അബദ്ധം പറ്റിയെന്നത് കോല്ഹിക്ക് മനസ്സിലായത്. ഉടനെ തന്നെ താരം ഡഗ്ഗൗട്ടിലേക്ക് ഓടിപ്പോയി വളരെ വേഗത്തില്‍ ജേഴ്‌സി മാറ്റി വരികയായിരുന്നു. കോഹ്ലിക്ക് പറ്റിയ അബദ്ധം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

 Virat Kohli

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്താന്‍ മത്സരം നടക്കുന്നത്. ലോകകപ്പ് ഉദ്ഘാടന മത്സരത്തിന് കാണികള്‍ കുറവായിരുന്നതിന്റെ ക്ഷീണം തീര്‍ത്ത് നിറഞ്ഞ് കവിഞ്ഞ സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരം. 7 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാക് ടീം ഇന്ത്യയിലെത്തി മാച്ച് കളിക്കുന്നത്. ഇതിന് മുന്‍പ് ഏകദിനത്തില്‍ 7 തവണ ഇരുടീമുകളും നേര്‍ക്ക് നേര്‍ വന്നപ്പോഴും വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. തൊട്ട് മുന്‍പ് ഏഷ്യാകപ്പിലും പാകിസ്താന്‍ രണ്ട് മത്സരങ്ങളില്‍ ഇന്ത്യയോട് പരാജയപ്പെട്ടു.

ലോകകപ്പില്‍ ആദ്യത്തെ രണ്ട് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യയും പാകിസ്താനും ഇന്ന് ഏറ്റുമുട്ടുന്നത്. ഇന്ത്യ 5 തവണ ചാമ്പ്യന്‍ന്മാരായ ഓസ്‌ട്രേലിയയേയും അഫ്ഗാനിസ്ഥാനേയും തോല്‍പ്പിച്ചാണ് എത്തിയിരിക്കുന്നത്. പാകിസ്താന്‍ ശ്രീലങ്കയേയും നെതര്‍ലാന്റ്‌സിനേയും പരാജയപ്പെടുത്തി. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 191 റണ്‍സിന് പാക് ബാറ്റിംഗ് നിരയെ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ച് കെട്ടി. മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് വീതമെടുത്തു. പാക് നിരയിൽ ബാബര്‍ അസം (50), മുഹമ്മദ് റിസ്വാന്‍ (49) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+