Get Updates
Get notified of breaking news, exclusive insights, and must-see stories!

വിരാടിന്റെ ഫയര്‍ ഷോ, പൂനെയില്‍ ബംഗ്ലാ കടുവകള്‍ പൂച്ചക്കുട്ടികളായി, ഇന്ത്യക്ക് 7 വിക്കറ്റ് വിജയം

പൂനെ: ലോകകപ്പിലെ ഇന്നത്തെ പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ വമ്പന്‍ ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 51 പന്ത് ബാക്കി നില്‍ക്കെ വിജയം കാണുകയായിരുന്നു. വിരാട് കോലിയാണ് സെഞ്ച്വറിയുമായി ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്. രോഹിത് ശര്‍മയും, ശുഭ്മാന്‍ ഗില്ലും ഇന്ത്യക്കായി തിളങ്ങി.

സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യക്കായി മികച്ച തുടക്കമാണ് രോഹിത് ശര്‍മ(48)യും ശുഭ്മാന്‍ ഗില്ലും(53) ചേര്‍ന്ന് നല്‍കിയത്. 12.4 ഓവറില്‍ ഓപ്പണിംഗ് കൂട്ടുകെട്ട് 88 റണ്‍സടിച്ചു. രോഹിത്തായിരുന്നു കൂടുതല്‍ ആക്രമിച്ച് കളിച്ചത്. 40 പന്തില്‍ ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും അടക്കമാണ് രോഹിത് ശര്‍മ 48 റണ്‍സടിച്ചത്. മികച്ചൊരു പുള്‍ ഷോട്ടില്‍ നിര്‍ഭാഗ്യവശാലാണ് രോഹിത് പുറത്തായത്.

virat-kohli-bangladesh

അതേസമയം ശുഭ്മാന്‍ ഗില്‍ 55 പന്തില്‍ അഞ്ച് ബൗണ്ടറിയും, രണ്ട് സിക്‌സറും പറത്തിയിരുന്നു. എന്നാല്‍ പിന്നീട് വന്ന വിരാട് കോലി കളം നിറഞ്ഞ് ആടുന്നതാണ് കണ്ടത്. 97 പന്തില്‍ ആറ് ബൗണ്ടറിയുടെയും, നാല് സിക്‌സറുകളുടെയും അകമ്പടിയോടെയാണ് വിരാട് കോലി 103 റണ്‍സുമായി പുറത്താവാതെ നിന്നത്.

കോലിയുടെ 48ാമത് സെഞ്ച്വറിയാണ് പൂനെയില്‍ പിറന്നത്. തുടക്കം മുതല്‍ തന്നെ വെടിക്കെട്ട് ബാറ്റിംഗാണ് വിരാട് പുറത്തെടുത്തത്. ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ തന്നെ രണ്ട് ഫ്രീഹിറ്റുകള്‍ ലഭിച്ചതും അതിവേഗം സ്‌കോര്‍ ചെയ്യാന്‍ കോലിയെ സഹായിച്ചു. ശ്രേയസ് അയ്യര്‍(19) ആണ് പുറത്തായ മറ്റൊരു താരം. കെഎല്‍ രാഹുല്‍(34) പുറത്താവാതെ നിന്നു.

നേരത്തെ മികച്ച തുടക്കം കിട്ടിയ ശേഷം ബംഗ്ലാദേശ് ബാറ്റ്്‌സ്മാന്മാര്‍ക്ക് അത് മുതലെടുക്കാന്‍ സാധിക്കാതെ വരികയായിരുന്നു. ടോസ് നേടിയ ബംഗ്ലാദേശ് മത്സരത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തന്‍സിദ് ഹസന്‍(51) ലിറ്റണ്‍ ദാസ്(66) എന്നിവര്‍ ചേര്‍ന്ന് മികച്ച ഓപ്പണിംഗാണ് ടീമിന് സമ്മാനിച്ചത്. പതിഞ്ഞ തുടക്കത്തിന് ശേഷം ഇന്ത്യന്‍ ബൗളര്‍മാരെ ആക്രമിച്ച് കളിക്കുകയായിരുന്നു ബംഗ്ലാദേശ് ഓപ്പണര്‍മാര്‍.

തന്‍സിദ് ഹസനായിരുന്നു കൂട്ടത്തില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ചത്. 43 പന്ത് നേരിട്ട ഹസന്‍ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സറുകളും പറത്തി. ഒരു ഘട്ടത്തില്‍ ബ്രേക് ത്രൂ കിട്ടാന്‍ ഇന്ത്യ ശരിക്കും ബുദ്ധിമുട്ടിയിരുന്നു. കുല്‍ദീപ് യാദവ് തന്നെ എത്തിയാണ് ടീമിന് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. 14.4 ഓവറില്‍ 91 റണ്‍സുണ്ടായിരുന്നു ബംഗ്ലാദേശിന് ആ സമയം. ഒരുവശത്ത് ലിറ്റണ്‍ ദാസ് നല്ല രീതിയില്‍ ബാറ്റ് ചെയ്തപ്പോള്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ(8)യെ പുറത്താക്കി വീണ്ടും ബംഗ്ലാദേശിനെ ഇന്ത്യ പ്രതിരോധത്തിലാക്കി.

മെഹ്ദി ഹസന്‍ മിറാസ്(3) കൂടി പുറത്തായതോടെ ബംഗ്ലാദേശ് പ്രതിരോധത്തിലായിരുന്നു. പിന്നീട്പതിയെയാണ് റണ്‍സ് വന്നത്. തൗഹീദ് ഹൃദോയ്(16) മുഷ്ഫിഖുര്‍ റഹീം(38) മഹമ്മൂദുള്ള(46) എന്നിവരാണ് ബംഗ്ലാദേശിന്റെ പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്ക് വേണ്ടി ജസ്പ്രീം ബുംറ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. കുല്‍ദീപ് യാദവിനും, ഷാര്‍ദുല്‍ താക്കൂറിനും ഓരോ വിക്കറ്റ് ലഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+