80 പിന്നിട്ടാല്‍ മുട്ടിക്കളി, കോലിയുടേത് സെഞ്ച്വറിക്കായുള്ള സെല്‍ഫിഷ് പ്ലേ, ഒന്നല്ല വീണത് 3 തവണ
മുംബൈ: വിരാട് കോലിക്ക് എന്താണ് സംഭിക്കുന്നത്. 80 റണ്‍സ് പിന്നിട്ടാല്‍ കോലിയുടെ ബാറ്റിംഗിന് സംഭവിക്കുന്ന കാര്യങ്ങള്‍ ആരാധകരെ പോലും ഞെട്ടിക്കുന്നതാണ്. അനാവശ്യമായ സമ്മര്‍ദത്തിലേക്ക് വീണ്, ടീമിനെയും കൂടി പ്രതിരോധത്തിലാക്കുന്നതാണ് വിരാടിന്റെ ഇപ്പോഴത്തെ ഗെയിം പ്ലാന്‍. സെല്‍ഫിഷ് പ്ലേ എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. ശ്രീലങ്കയ്ക്കെതിരെ കോലിക്ക് വേഗത്തില്‍ തന്നെ സെഞ്ച്വറി നേടാമായിരുന്നു.
എന്നാല്‍ സെഞ്ച്വറി നേടാനായി കോലി സ്കോറിംഗിന്റെ വേഗത കുറച്ചാണ് വീണ്ടും പ്രശ്നമായത്. ബംഗ്ലാദേശിനെതിരെ മൂന്ന് ഓവര്‍ നോണ്‍ സ്ട്രൈക്കിലുള്ള ബാറ്റ്സ്മാന് സ്ട്രൈക്ക് നല്‍കാതിരുന്നത് കോലിയുടെ കരിയറിലെ തന്നെ ഏറ്റവും മോശം ഗെയിമായിരുന്നു. ശ്രീലങ്കയ്ക്കെതിരെ 100 റണ്‍സിന് മുകളില്‍ സ്ട്രൈക്ക് റേറ്റുമായിട്ടായിരുന്നു കോലിയുടെ സ്കോറിംഗ്. 78 പന്തില്‍ 82 റണ്‍സെന്ന നിലയിലായിരുന്നു ഒരു ഘട്ടത്തില്‍ കോലി.

അനായാസം സെഞ്ച്വറി അടിക്കാന്‍ കോലിക്ക് സാധിക്കുമായിരുന്നു. സച്ചന്റെ 49 സെഞ്ച്വറികള്‍ എന്ന ആ നേട്ടം കോലിയെ ശരിക്കും ബാധിക്കുന്നുണ്ട്. അത് നേടിയെടുക്കാനായി സ്വാഭാവികമായ പ്രകടനത്തെയാണ് കോലി തിരസ്കരിക്കുന്നത്. കോലിയുടെ 49ാം സെഞ്ച്വറി പ്രതീക്ഷിച്ച ആരാധകര്‍ക്ക് പിന്നീട് ലഭിച്ചത് മുട്ടിക്കളിയായിരുന്നു. ഗില്‍ പുറത്തായപ്പോള്‍ കോലി ഇന്നിംഗ്സിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കേണ്ടതായിരുന്നു. പക്ഷേ കോലിയുടെ ടെസ്റ്റ് മാച്ച് ബാറ്റിംഗ് ഇന്ത്യന്‍ ടീമിനെ തന്നെ സമ്മര്‍ദത്തിലാക്കുകയായിരുന്നു.
കോലി കളിച്ച അവസാനത്തെ 17 പന്തുകളില്‍ നിന്ന് വെറും ഏഴ് റണ്‍സ് മാത്രമാണ് കോലി നേടിയത്. ബൗണ്ടറിയും സിക്സറും ഒന്നു പോലും പിറന്നില്ല. മൊത്തം 94 പന്തില്‍ ആകെ 88 റണ്‍സാണ് കോലി നേടിയത്. സെഞ്ച്വറിക്കായി ഇന്നിംഗ്സ് പതിയെയാക്കിയതോടെ ടീം പ്രതിരോധത്തിലായി. സമയം ശ്രേയസ് അയ്യര്‍ കൗണ്ടര്‍ അറ്റാക്കിംഗ് കളിക്കേണ്ടി വന്നതും ഈ ഗെയിം പ്ലാന്‍ കാരണമാണ്.
വിരാടിന്റെ മോശം പ്രതിരോധ ഷോട്ടായിരുന്നു മധുശങ്കയ്ക്കെതിരെ കളിച്ചതും. അതുവരെ ബൗളര്‍മാര്‍ക്കെതിരെ ആധിപത്യം സ്ഥാപിച്ച് കളിച്ച കോലി, അതേ ബൗളര്‍മാര്‍ക്ക് തിരിച്ചുവരാനുള്ള അവസരം ഒരുക്കി കൊടുക്കുകയായിരുന്നു. ഇത് പക്ഷേ ഇത്തവണത്തെ ലോകകപ്പില്‍ ആദ്യത്തെ സംഭവമല്ല. 49ാം സെഞ്ച്വറിയെന്ന നേട്ടത്തിനായി കളിക്കുന്ന കോലി മൂന്ന് തവണയാണ് ഈ ടൂര്‍ണമെന്റില്‍ വീണത്. ആദ്യത്തേത് 48ാം സെഞ്ച്വറി നേട്ടത്തിനായിരുന്നു.
പിന്നീട് രണ്ട് തവണയും വീണത് സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്താനുള്ള ശ്രമത്തിലും. സെഞ്ച്വറി നേടാനായി കൂടുതല്‍ കരുതലോടെ കളിക്കുമ്പോഴെല്ലാം കോലിയെ വീഴ്ത്തുക എതിരാളികള്‍ക്ക് എളുപ്പമാകുന്നു. ഓസ്ട്രേലിയക്കെതിരെ 85 റണ്‍സിനും, ന്യൂസിലന്‍ഡിനെതിരെ 95 റണ്‍സിനും കോലി പുറത്തായത് സമാന രീതിയിലാണ്.
കരിയറില്‍ അഞ്ചാം തവണയാണ് കോലി 90 കടന്നതിന് ശേഷം പുറത്താകുന്നത്. നെര്‍വസ് 90 എന്നാണ് ഈ നിമിഷത്തെ പറയാറുള്ളത്. എന്നാല്‍ നെര്‍വസ് എയ്റ്റീസിലാണ് കോലി ഇത്തവണ പുറത്തായത്. 2003 ലോകകപ്പില്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ 80 റണ്‍സ് പിന്നിട്ട ശേഷം നാല് തവണ പുറത്തായിരുന്നു. സച്ചിന് കരിയറില്‍ ആകെ 17 തവണ സെഞ്ച്വറിക്കരികെ വീണിട്ടുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications