' ഒരു സിക്സും ഫോറും അടിച്ചില്ലേ... പിന്നെന്തിനായിരുന്നു അത് ചെയ്തത്'; രോഹിതിനെ കുറ്റപ്പെടുത്തി സെവാഗ്
ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ടതിന്റെ നിരാശയിലാണ് ആരാധകര്‍. ആരാധകര്‍ മാത്രമല്ല മുന്‍ താരങ്ങളും ഈ ടീം ലോകകപ്പ് നേടുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു. ഏകദിന ലോകകപ്പ് ചരിത്രത്തിലെ തന്നെ മികച്ച പ്രകടനാണ് ഇന്ത്യന്‍ ടീം ഈ എഡിഷനില്‍ കാഴ്ചവെച്ചത്. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഫൈനല്‍ വരെ ഏറ്റവും സന്തുലിതമായ ടീമായിരുന്നു ഇന്ത്യയുടേത്.
എന്നാല്‍ കലാശപ്പോരില്‍ സര്‍വമേഖലയിലും ഇന്ത്യ തകര്‍ന്നു. ടോസ് നഷ്ടപ്പെട്ടപ്പോള്‍ തന്നെ ഇന്ത്യയ്ക്ക് വരാനിരിക്കുന്ന ദുരന്തത്തിന്റെ ദുസൂചന ലഭിച്ചിരുന്നു. ബാറ്റിംഗിനിറങ്ങിയപ്പോള്‍ അത് സത്യമാകുകയും ചെയ്തു. ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ്മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ എന്നിവരടങ്ങുന്ന ബാറ്റിംഗ് നിരയാണ് ഓസീസിന് മുന്നില്‍ തകര്‍ന്നത്.

ഈ ലോകകപ്പിലുടനീളം ബാറ്റിംഗ് പവര്‍പ്ലേയില്‍ ഇന്ത്യയുടെ സ്കോറിംഗിന് വേഗം കൂട്ടിയത് രോഹിതിന്റെ ഇന്നിംഗ്സായിരുന്നു. ഫൈനലിലും രോഹിത് ആ പ്രകടനം പുറത്തെടുത്തെങ്കിലും അദ്ദേഹം പുറത്തായ രീതി വിമര്‍ശനം വരുത്തി വെച്ചു. രോഹിത് ഇന്നലെ ഏറെ നേരം ക്രീസിലുണ്ടായിരിക്കണം എന്നായിരുന്നു കളി തുടങ്ങുന്നതിന് മുന്‍പ് തന്നെ എല്ലാവരും ആഗ്രഹിച്ചിരുന്നത്.
ഗില്‍ വേഗത്തില്‍ പുറത്തായതോടെ അക്കാര്യം എല്ലാവരും ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ നിലയുറപ്പിച്ച ശേഷം മോശം ഷോട്ടിന് ശ്രമിച്ച് രോഹിത് പുറത്തായത് ടീമിനെ ബാധിച്ചു. അല്ലായിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ. ഇപ്പോഴിതാ രോഹിതിന്റെ ബാറ്റിംഗിനെ വിമര്‍ശിച്ച് മുന്‍താരം വിരേന്ദ്ര സെവാഗ് രംഗത്തെത്തിയിരിക്കുകയാണ്. രോഹിതിന്റെ ഷോട്ട് സെലക്ഷന് പാളിപ്പോയി എന്ന് സെവാഗ് പറഞ്ഞു.
പവര്‍പ്ലേയുടെ അവസാന ഓവറില്‍ ഗ്ലെന്‍ മാക്സ്വെല്ലിനെ ഒരു ഫോറിനും സിക്സറിനും ശിക്ഷിച്ച് രോഹിത് താളം കണ്ടെത്തുകയായിരുന്നു. എന്നാല്‍ അതേ ഓവറില്‍ വീണ്ടും മാക്സ്വെല്ലിനെ ശിക്ഷിക്കാനുള്ള രോഹിതിന്റെ ശ്രമം സ്വയം കുഴി തോണ്ടുന്നതിന് തുല്യമായി. ക്രീസില്‍ നിന്നിറങ്ങിയടിക്കാനുള്ള രോഹിതിന്റെ ഉദ്ദേശ്യം മനസിലാക്കിയ മാക്സ്വെല് തന്റെ പന്തിന്റെ ലെങ്ത് പിന്നിലേക്ക് വലിച്ചു.
എന്നാല്‍ ഇതിനകം തന്നെ ഷോട്ട് കളിക്കാന്‍ ക്രീസില്‍ നിന്നിറങ്ങിയ രോഹിത്ിന് ടൈമിംഗ് തെറ്റിയാണ് പന്തില്‍ ബാറ്റ് കൊള്ളിക്കാന്‍ സാധിച്ചത്. കവര്‍ ഏരിയയിലേക്ക് ഉയര്‍ന്ന ഉജ്വല ക്യാച്ചിലൂടെ ട്രാവിസ് ഹെഡ് കൈക്കലാക്കുകയും ചെയ്തു. രോഹിതിന്റെ ഈ നീക്കം അനുചിതമായി പോയി എന്നാണ് വിരേന്ദ്ര സെവാഗ് പറഞ്ഞത്.
''അദ്ദേഹം അതില്‍ നിരാശനായിരിക്കാം. ചിലപ്പോള്‍ നിരാശനായിരിക്കില്ല. പക്ഷേ ടീം മാനേജ്മെന്റ് തീര്‍ച്ചയായും നിരാശരായിരിക്കും. ഇതിനകം ഒരു സിക്സും ഫോറും അടിച്ച് നില്ക്കുമ്പോള് നിങ്ങള്‍ ആ ഷോട്ട് കളിക്കാന്‍ പാടില്ലായിരുന്നുവെന്ന് കോച്ചിംഗ് സ്റ്റാഫ് അവനോട് പറയണം. പക്ഷേ, പവര്‍പ്ലേയുടെ അവസാന ഓവറാണിതെന്നും മാക്സ്വെല്ലിനെ അനായാസം വിടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും രോഹിത് കരുതി,' സെവാഗ് പറഞ്ഞു.
അതൊരു മോശം ഷോട്ടായിരുന്നു എന്നതില്‍ സംശയമില്ല. നിങ്ങള്‍ക്ക് ഒരു അവസരം തന്നു. അദ്ദേഹം അത് കളിച്ചിരുന്നില്ലെങ്കില്‍ ഒരുപക്ഷെ സാഹചര്യം വളരെ വ്യത്യസ്തമാകുമായിരുന്നു, സെവാഗ് പറഞ്ഞു. അതേസമയം രോഹിത് പുറത്തായ ശേഷം ഇന്ത്യന്‍ ഇന്നിംഗ്സില്‍ ബൗണ്ടറിയുടെ എണ്ണത്തിലും കുറവുണ്ടായി.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications