ആറ് കളി ജയിച്ചിട്ടും ഇന്ത്യ സെമി ഉറപ്പിച്ചില്ല, ഇനി എന്താണ് വേണ്ടത്? മറ്റ് ടീമുകളുടെ സാധ്യത ഇങ്ങനെ
ന്യൂഡല്‍ഹി: കളിച്ച ആറിലും വിജയിച്ചു. ഇങ്ങനെയൊരു നേട്ടം ലോകകപ്പില്‍ ഇത്തവണ ഒരു ടീമിനും ഇല്ല. ഇന്ത്യയുടെ കാര്യമാണിത്. ആറ് മത്സരങ്ങള്‍ വിജയിച്ചിട്ടും ഇന്ത്യ സെമിയില്‍ എത്തിയിട്ടില്ല. എത്ര ആലോചിച്ചിട്ടും ആരാധകര്‍ ഇക്കാര്യം മനസ്സിലായിട്ടില്ല. ഇതിന് പക്ഷേ കാരണമുണ്ട്. ഇന്ത്യക്ക് ഇനി എങ്ങനെ സെമിയിലെത്താം എന്ന് പറഞ്ഞ് തരാം. നിലവില്‍ ഇംഗ്ലണ്ടിന് മാത്രമാണ് തീരെ സാധ്യതയില്ലാത്തത്. രണ്ട് പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്.
പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനക്കാരാണ്. മൂന്ന് കളി ജയിച്ചാലും ഇംഗ്ലണ്ടിന് ആകെ എട്ട് പോയിന്റേ ഉണ്ടാവൂ. അതുകൊണ്ട് സാധ്യതയില്ലെന്ന് തന്നെ പറയാം. 14 പോയിന്റ് നേടിയാല്‍ ഏത് ടീമിനും സെമി ഉറപ്പിക്കാം. 12 പോയിന്റാലും ഏകദേശം ഉറപ്പിക്കാം. പക്ഷേ അതിന് മറ്റ് ടീമുകളുടെ ഫലം കൂടി നോക്കേണ്ടി വരും. നിലവില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ ഏകദേശം സെമി ഉറപ്പിച്ചവരാണ്.

ഇന്ത്യ, ദക്ഷിണാഫ്രിക്ക സാധ്യതകളില്‍ മുന്നിലാണ്. ദക്ഷിണാഫ്രിക്കയ്ക്ക് പത്തും ഇന്ത്യക്ക് പന്ത്രണ്ടും പോയിന്റുണ്ട്. നിലവിലെ ഫോമില്‍ ഇവര്‍ സെമിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം. ഓസ്‌ട്രേലിയ നിലവിലെ ഫോമില്‍ സെമിയിലെത്താന്‍ സാധ്യതയുണ്ട്. പക്ഷേ ന്യൂസിലന്‍ഡ് അവസാന രണ്ട് മത്സരങ്ങള്‍ തുടരെ തോറ്റതാണ്. അവരുടെ ഫോമും മറ്റ് മികവുകളും നോക്കുമ്പോള്‍ സെമിയിലെത്തുമെന്ന് ഉറപ്പാണ്.
ഇന്ത്യക്ക് ഇനി മൂന്ന് മത്സരങ്ങളാണ് ബാക്കിയുള്ളത്. അതില്‍ ഒരു മത്സരം ജയിച്ചാല്‍ സെമി ഉറപ്പിക്കാം. കാരണം ടോപ് ഫോറിന് പുറത്തുള്ള ഒരു ടീമിനും 14 പോയിന്റ് നേടുക സാധ്യമല്ല. അപ്പോള്‍ സെമി കടക്കാതെ പോകില്ലെന്ന് ഇന്ത്യക്ക് ഉറപ്പാക്കാനാവും. ഇന്ത്യ ഇനി മൂന്ന് മത്സരം തോറ്റാലും സെമിയിലെത്താം. കാരണം ടോപ് ഫോറില്‍ അഫ്ഗാനിസ്ഥാന് മാത്രമാണ് നിലവില്‍ സാധ്യതയുള്ളത്.
പക്ഷേ അവര്‍ റണ്‍റേറ്റില്‍ ഇന്ത്യക്ക് പിന്നിലാണ്. ഈ സാധ്യതകള്‍ എല്ലാം ഇന്ത്യക്ക് അനുകൂലമാണ്. ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് ജയങ്ങളുണ്ടെങ്കില്‍ സെമിയില്‍ പ്രവേശിക്കാം. ഒരു ജയം നേടിയാലും റണ്‍റേറ്റില്‍ അവര്‍ക്ക് പ്രവേശിക്കാം. അഞ്ച് മുതല്‍ എട്ട് സ്ഥാനങ്ങളില്‍ ഉള്ളവര്‍ എല്ലാ മത്സരവും തോറ്റാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നും പേടിക്കാനില്ല.തുടരെയുള്ള രണ്ട് തോല്‍വികളാണ് കിവീസിനെ പിന്നോട്ട് നയിച്ചത്. ഇനി അവര്‍ക്കുള്ള മൂന്ന് മത്സരങ്ങളാണ്. രണ്ട് മത്സരം ജയിച്ചാല്‍ അവര്‍ക്ക് സെമി ഉറപ്പിക്കാം. എന്നാല്‍ രണ്ടെണ്ണം അവര്‍ തോറ്റാല്‍ പാകിസ്താനും ശ്രീലങ്കയ്ക്കും സെമി സാധ്യത വര്‍ധിപ്പിക്കും.
പാകിസ്താനും, ലങ്കയ്ക്കും എല്ലാ മത്സരങ്ങളും ജയിച്ചാല്‍ സെമിയിലെത്താനാണ് സാധ്യത ഉണ്ടാവുക. ദക്ഷിണാഫ്രിക്ക-ന്യൂസിലന്‍ഡ് മത്സരം അതുകൊണ്ട് നിര്‍ണായമാകും. കിവീസിനോട് ദക്ഷിണാഫ്രിക്ക തോറ്റാല്‍, അവര്‍ക്ക് ഇന്ത്യയെ തോല്‍പ്പിക്കുക എന്ന സങ്കീര്‍ണമായ കടമ്പ കൂടി ഉണ്ടാവും. അത്തരമൊരു മത്സരത്തില്‍ നിന്ന് സെമി ഉറപ്പിക്കാനുള്ള ശ്രമം ദക്ഷിണാഫ്രിക്ക ഒഴിവാക്കാനാണ് സാധ്യത. ആറ് കളിയില്‍ നിന്ന് എട്ട് പോയിന്റാണ് നിലവില്‍ കിവീസിന് ഉള്ളത്. ഇത്രയും തന്നെ പോയിന്റ് ഓസ്‌ട്രേലിയക്കുണ്ട്. ഇംഗ്ലണ്ട്,
അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവയാണ് ഓസീസിന്റെ അടുത്ത മത്സരങ്ങള്‍. അവര്‍ക്ക് സാധ്യത അതുകൊണ്ട് കൂടുതലാണ്. ഓസീസ് ഇംഗ്ലണ്ടിനെ വീഴ്ത്തിയാല്‍ അവര്‍ പുറത്തായെന്ന് ഉറപ്പിക്കാം. ബാക്കിയുള്ള എല്ലാ ടീമിനും മറ്റുള്ളവരുടെ മത്സര ഫലത്തെ ആശ്രയിച്ചാണ് സെമി പ്രവേശന സാധ്യതയുള്ളത്.ഏറ്റവും സങ്കീര്‍ണമായ മറ്റൊരു സാധ്യതയുമുണ്ട്.
ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവര്‍ ഇനി ഒരു മത്സരം മാത്രം വിജയിക്കുകയും, പാകിസ്താന്‍, ശ്രീലങ്ക എന്നിവര്‍ മൂന്ന് മത്സരങ്ങളും വിജയിക്കുകയും, അഫ്ഗാനിസ്ഥാന്‍ മൂന്നില്‍ രണ്ട് മത്സരങ്ങളും വിജയിച്ചാലും, ദക്ഷിണാഫ്രിക്ക മൂന്ന് മത്സരങ്ങള്‍ തോറ്റാലും, ആറ് ടീമുകള്‍ക്കും പത്ത് പോയിന്റുണ്ടാവും. ഈ സാഹചര്യത്തില്‍ നെറ്റ് റണ്‍റേറ്റ് നിര്‍ണായകമാകും.












Click it and Unblock the Notifications