ഓസ്‌ട്രേലിയക്ക് 296 റണ്‍സിന്റെ മികച്ച ലീഡ്; മൂന്നാം ദിനത്തിലും മുന്നേറ്റം, ആവേശാന്ത്യത്തിലേക്ക്
ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ മൂന്നാം ദിനത്തില്‍ ലീഡ് ഉയര്‍ത്തി ഓസ്‌ട്രേലിയ. ഇന്ത്യയെ ആദ്യ ഇന്നിംഗ്‌സില്‍ 296 റണ്‍സിന് പുറത്താക്കിയ ഓസീസ് മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ നാലിന് 123 എന്ന നിലയിലാണ്. മൊത്തം 296 റണ്‍സിന്റെ ലീഡാണ് ഉള്ളത്. രണ്ട് ദിനം ബാക്കിയുള്ളത് കൊണ്ട് മത്സരത്തില്‍ ഫലമുണ്ടാവുമെന്ന് ഉറപ്പാണ്.
രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ കുറച്ച് മെച്ചപ്പെട്ട ബൗളിംഗാണ് പുറത്തെടുത്തത്. ആദ്യ ഇന്നിംഗ്‌സിലെ പോലെ വേഗത്തില്‍ ഓസീസ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല. തുടക്കത്തില്‍ തന്നെ ഡേവിഡ് വാര്‍ണര്‍(1) പുറത്തായി ഇത്തവണ സിറാജ് തന്നെയായിരുന്നു ടീമിന് ബ്രേക് ത്രൂ സമ്മാനിച്ചത്. ഉസ്മാന്‍ കവാജയുടെ(13) ഊഴമായിരുന്നു അടുത്തത്. രണ്ടാം ഇന്നിംഗ്‌സിലും കവാജ പരാജയപ്പെട്ടു.

സ്റ്റീവന്‍ സ്മിത്ത്(34), ട്രാവിസ് ഹെഡ്(18) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. രണ്ട് പേരും ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയവരാണ്. ഇവരെ പുറത്താക്കിയതോടെയാണ് ഇന്ത്യക്ക് മത്സരത്തില്‍ പ്രതീക്ഷ വന്നത്. രണ്ട് വിക്കറ്റുകളും ജഡേജയ്ക്കാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ എട്ടാം തവണയാണ് സ്മിത്തിനെ ജഡേജ പുറത്താക്കുന്നത്.
വമ്പനടിക്ക് ശ്രമിച്ചാണ് താരം പുറത്തായത്. ട്രാവിസ് ഹെഡും അത്തരത്തില്‍ തന്നെയാണ് പുറത്തായത്. മാര്‍നസ് ലബുഷയിന്‍(41*) പുറത്താവാതെ നില്‍ക്കുന്നുണ്ട്. താരത്തിലാണ് ഓസീസ് പ്രതീക്ഷ. നാലാം ദിനം കൂറ്റന്‍ ലീഡിലേക്ക് കടന്ന ശേഷം ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരിക്കും ഓസീസ് ലക്ഷ്യമിടുന്നുണ്ടാവുക.
നേരത്തെ അഞ്ചിന് 151 എന്ന നിലയില്‍ മൂന്നാം ദിനത്തില്‍ ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യ വേഗത്തില്‍ പുറത്താവുമെന്നാണ് കരുതിയത്. ശ്രീകര്‍ ഭരത്(5) തുടക്കത്തില്‍ തന്നെ പുറത്തായതോടെ ആരാധകര്‍ അടക്കം ഇത് സംശയിച്ചിരുന്നു. എന്നാല്‍ തിരിച്ചുവരവ് ഗംഭീരമാക്കി മത്സരത്തെ മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു അജിന്‍ക്യ രഹാനെ. 129 പന്തില്‍ 89 റണ്‍സുമായി താരം ഇന്ത്യയുടെ ടോപ് സ്‌കോററായി.
ഓസീസ് നിരയെ നല്ല രീതിയില്‍ തന്നെയാണ് താരം നേരിട്ടത്. ഒപ്പം ഷാര്‍ദുല്‍ താക്കൂര്‍(51) കൂടി വന്നതോടെ വേഗത്തില്‍ റണ്‍സ് വരാനും തുടങ്ങി. ഇരുവരും ആക്രമിച്ച് കളിക്കുകയാണ് ചെയ്തത്. ഇത് ഇന്ത്യക്ക് ഗുണം ചെയ്തു.
അതേസമയം ഓസീസ് ഫീല്‍ഡിംഗില്‍ വന്ന പിഴവുകളും ഇന്ത്യക്ക് മുന്നോട്ട് പോകാന്‍ അവസരം നല്‍കി, രഹാനെയുടെയും, ഷാര്‍ദുലിന്റെയും, ഒന്നിലധികം അവസരങ്ങളാണ് ഓസീസ് താരങ്ങള്‍ കൈവിട്ട് കളഞ്ഞത്. രഹാനെയുടെ ഇന്നിംഗ്‌സില്‍ പതിനൊന്ന് ബൗണ്ടറിയും ഒരു സിക്‌സറുമുണ്ടായിരുന്നു. ഗംഭീര തിരിച്ചുവരാണ് താരം നടത്തിയിരിക്കുന്നത്.
ഫീല്‍ഡിംഗ് പിഴവുകള്‍ക്ക് പ്രായശ്ചിത്തം എന്നോണം കിടിലനൊരു ക്യാച്ചെടുത്താണ് കാമറൂണ്‍ ഗ്രീന്‍ രഹാനെയെ പുറത്താക്കിയത്. ബൗണ്ടറിയിലേക്ക് പോവുമായിരുന്ന പന്താണ് മികച്ചൊരു ഡൈവിംഗ് ക്യാച്ചിലൂടെ ഗ്രീന്‍ എടുത്തത്.
ഷാര്‍ദുലിന്റെ ഇന്നിംഗ്‌സില്‍ ആറ് ബൗണ്ടറിയുണ്ടായിരുന്നു ഓസീസിനായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റെടുത്തു. മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോളണ്ട്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. ഒരു വിക്കറ്റ് നാഥന്‍ ലയോണിനാണ്.












Click it and Unblock the Notifications