WTC Final 2023: ഓസ്‌ട്രേലിയക്ക് മുന്‍തൂക്കം, ഇതാണ് കാരണങ്ങള്‍, പ്രവചിച്ച് ഇതിഹാസ താരങ്ങള്‍
ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുന്‍തൂക്കം ഓസ്‌ട്രേലിയക്കുണ്ടെന്ന് ഇതിഹാസ താരങ്ങള്‍. കൂടുതല്‍ മത്സരങ്ങള്‍ ഇംഗ്ലണ്ടില്‍ കളിച്ചത് അടക്കമുള്ള കാര്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. 'ഇന്ത്യക്ക് പ്രധാനമായും ടീം സെലക്ഷന്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ഇംഗ്ലീഷ് മണ്ണിലെ സാഹചര്യങ്ങളും ഇന്ത്യക്ക് ഗുണകരമല്ല. അതുകൊണ്ട് ചെറിയ രീതിയില്‍ മാത്രം ഇന്ത്യ പിന്നിലാണ്. വളരെ ചെറിയ അളവില്‍ മാത്രമാണ് ഓസ്‌ട്രേലിയ മുന്നില്‍ നില്‍ക്കുന്നത്'.
'ഫൈനലില്‍ ഓസ്‌ട്രേലിയ ഫേവറിറ്റുകളാണ്. ഇന്ത്യക്ക് അവരുടെ ടീമില്‍ അനിശ്ചിതത്വം നില്‍ക്കുന്നുണ്ട്. പരിക്കേറ്റവര്‍ അവരുടെ ടീമിലുണ്ട്. പകരം ആരെ കളിപ്പിക്കുമെന്ന ആശയക്കുഴപ്പമാണ് അവര്‍ക്കുള്ളത്. രാഹുല്‍ ടീമില്‍ ഇല്ല. ഉമേഷ് യാദവിന് പരിക്കുണ്ട്. വിക്കറ്റ് കീപ്പില്‍ കിഷനോ ഭരതോ എന്ന കണ്‍ഫ്യൂഷനുമുണ്ടെന്നും' പോണ്ടിംഗ് പറഞ്ഞു.'

'സാഹചര്യങ്ങള്‍ നോക്കുകയാണെങ്കില്‍ ഓസ്‌ട്രേലിയന്‍ നിരയില്‍ പ്രശ്‌നങ്ങളില്ല. അവര്‍ കളിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ടീമാണ്. ഇംഗ്ലണ്ടിലെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍, ഓസ്‌ട്രേലിയയിലെ പോലെയാണ്. ഇന്ത്യന്‍ സാഹചര്യങ്ങളുമായി ചേര്‍ന്ന് പോകുന്നതാണിത്. എന്നാല്‍ ഇന്ത്യ എത്ര മികച്ച രീതിയില്‍ ഓസ്‌ട്രേലിയയില്‍ കളിച്ചെന്ന് നമുക്കറിയാം. അതുകൊണ്ട് എഴുതി തള്ളാനായി. നേരിയ തോതില്‍ മാത്രമാണ് ഓസ്‌ട്രേലിയ മുന്നില്‍ നില്‍ക്കുന്നതെന്ന് പറയാമെന്നും' പോണ്ടിംഗ് പറഞ്ഞു.
അതേസമയം ഒരു ഫേവറിറ്റിനെ പറയാന്‍ പറ്റില്ലെന്ന് രവി ശാസ്ത്രി പറഞ്ഞു. ' നിലവിലെ ഫോം നോക്കുമ്പോള്‍ ഇരുടീമുകളും കുറച്ച് കാലമായി ടെസ്റ്റ് കളിച്ചിട്ടില്ല. ഇന്ത്യ ഒരുപാട് ടി20 ക്രിക്കറ്റാണ് കളിച്ചത്. ഓസ്‌ട്രേലിയ അതുപോലെ സ്റ്റീവ് സ്മിത്തും, മാര്‍നസ് ലബുഷയിനും ഒഴിച്ചാല്‍ ടെസ്റ്റ് കളിച്ചവര്‍ വളരെ കുറവാണ്. അതുകൊണ്ട് മത്സരം കടുപ്പമാകും. പാറ്റ് കമ്മിന്‍സ് ഓസ്‌ട്രേലിയക്കും, മുഹമ്മദ് ഷമി ഇന്ത്യക്കും നിര്‍ണായകമാകുമെന്നും' രവി ശാസ്ത്രി പറഞ്ഞു.
മുന്‍ പാകിസ്താന്‍ ഇതിഹാസ താരം വസീം അക്രവും ഓസ്‌ട്രേലിയക്ക് മുന്‍തൂക്കമുണ്ടെന്ന് പ്രവചിച്ചു. ' രണ്ട് ടീമുകളും ലോകത്തെ മികച്ചവരാണെന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും തെളിയിച്ചവരാണ്. അതാണ് അവര്‍ ഫൈനലില്‍ എത്താന്‍ കാരണം. ഇതൊരു വ്യത്യസ്ത മത്സരമായിരിക്കും. ജോഷ് ഹാസല്‍ വുഡ് അവരുടെ ടീമില്‍ ഇല്ലെങ്കിലും, ബാക്കിയുള്ള ബൗളര്‍മാരെല്ലാം മികച്ചവരാണെന്നും അക്രം പറഞ്ഞു.
'ഓസ്‌ട്രേലിയക്കെതിരെ മികച്ച റെക്കോര്‍ഡ് ഇന്ത്യക്കുണ്ട്. അതുകൊണ്ട് മത്സരം അവസാന ദിനം വരെ നീണ്ടേക്കാം.ഞങ്ങളുടെ സമയത്ത് ഇത്തരമൊരു ചാമ്പ്യന്‍ഷിപ്പില്ലാത്തതില്‍ നിരാശയുണ്ടെന്നും' വസീം അക്രം പറഞ്ഞു. ' ടീം എന്ന നിലയില്‍ മാത്രല്ല, കാലാവസ്ഥ, പിച്ചുകള്‍ എന്നിവയും ഓസീസിനെ പിന്തുണച്ചേക്കാം. പക്ഷേ ഏത് സെഷനില്‍ വേണമെങ്കിലും കളി മാറാമെന്നും' അക്രം പറഞ്ഞു.
ഇയാന്‍ ബെല്‍ ആരുടെയും പേര് പറഞ്ഞില്ലെങ്കിലും, 'മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നവര്‍ വിജയിക്കുമെന്നും' താരം പറഞ്ഞു. മുന്‍ ന്യൂസിലന്‍ഡ് താരം റോസ് ടെയ്‌ലര്‍ ഓസീസിനാണ് മുന്‍തൂക്കം പ്രഖ്യാപിച്ചത്. അതും ചെറിയ രീതിയില്‍ മാത്രമാണ്.
' ഇന്ത്യന്‍ ടീമില്‍ പരിക്കുകളുണ്ട്. ഇംഗ്ലണ്ടിലെ സാഹചര്യം ഓസീസിന് മുന്‍തൂക്കം നല്‍കുന്നതാണ്. ടോസും മത്സരത്തില്‍ നിര്‍ണായകമാണ്. ടോസ് നേടുന്നത് നിര്‍ണായകമാണ്. ഓസ്‌ട്രേലിയക്ക് ആഷസ് പരമ്പര കളിച്ച പരിചയസമ്പത്തുണ്ട്. അതുപോലെ ബുംറയില്ലാതെയാണ് ഇന്ത്യ കളിക്കുന്നതെന്നും' റോസ് ടെയ്‌ലര്‍ പറഞ്ഞു.












Click it and Unblock the Notifications