ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച, 318 റണ്‍സ് പിന്നില്‍, രണ്ടാം ദിനത്തില്‍ അഞ്ചിന് 151 എന്ന നിലയില്‍
ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ഓസ്‌ട്രേലിയയുടെ 469 എന്ന സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യ രണ്ടാം ദിനം ബാറ്റിംഗ് അവസാനിക്കുമ്പോള്‍ അഞ്ചിന് 151 എന്ന നിലയിലാണ്. പ്രമുഖ താരങ്ങളെല്ലാം കൂടാരം കയറി. പേരുകേട്ട ഇന്ത്യയുടെ മുന്‍നിരയെല്ലാം മത്സരത്തില്‍ തകര്‍ന്നു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ(15) ശുഭ്മാന്‍ ഗില്‍(13) എന്നിവര്‍ പ്രതീക്ഷ നല്‍കിയ ശേഷമാണ് പുറത്തായത്. ഡ്യൂക്‌സ് ബോളിന്റെ ഗതി മനസ്സിലാക്കുന്നതില്‍ ഇരുവരും പരാജയപ്പെട്ടു. കൂടുതല്‍ സ്വിംഗ് പന്തിന് അനുഭവപ്പെടുമെന്ന് ഇരുവരും മനസ്സിലാക്കിയതേയില്ല. രോഹിത് എല്‍ബിഡബ്ല്യുവില്‍ പുറത്തായപ്പോള്‍, ഗില്‍ പന്തിന്റെ മനസ്സിലാക്കാതെ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.

ഗില്‍ പന്തിന്റെ വേഗവും, സ്വിങ്ങുമെല്ലാം മനസ്സിലാക്കാതെ ഒഴിവാക്കി വിട്ട പന്തിലാണ് കുറ്റി തെറിച്ചത്. ഓപ്പണര്‍മാരെ പുറത്താക്കിയതോടെ തന്നെ ഓസീസ് ബൗളിംഗ് ആവേശത്തിലായി. ചേതേശ്വര്‍ പൂജാരയും(14) സമാനമായ രീതിയിലാണ് പുറത്തായത്. രണ്ട് ബൗണ്ടറിയാണ് താരം അടിച്ചത്.
പന്തിന്റെ ദിശ മനസ്സിലാക്കാതെ ലീവ് ചെയ്ത പന്താണ് താരത്തിന്റെ വിക്കറ്റെടുത്തത്. വേഗമേറിയ പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം എന്നറിയാതെ പകച്ച് നില്‍ക്കുന്ന മുന്‍നിരയെയാണ് കണ്ടത്.
വിരാട് കോലിയെ(14) മികച്ചൊരു ബൗണ്‍സറില്‍ പുറത്താക്കി മിച്ചല്‍ സ്റ്റാര്‍ക്കും ഇന്ത്യക്ക് കനത്ത പ്രഹരമേല്‍പ്പിച്ചു. കോലി കണ്ണടച്ചും തുറക്കും മുമ്പേ ബാറ്റില്‍ തട്ടിയ പന്ത് സ്റ്റീവന്‍ സ്മിത്തിന്റെ കൈകളിലെത്തിയിരുന്നു.നാലിന് 71 എന്ന നിലയില്‍ പതറി നില്‍ക്കവെയാണ് അജിന്‍ക്യ രഹാനെ(*29)യും രവീന്ദ്ര ജഡേജ(48)യും ഒന്നിക്കുന്നത്.
ഇരുവരും ചേര്‍ന്നാണ് ഇന്ത്യയുടെ സ ്‌കോര്‍ 130 കടത്തിയത്. ജഡേജ 51 പന്തിലാണ് 48 റണ്‍സെടുത്തത്. രഹാനെ പുറത്താവാതെ നില്‍ക്കുകയാണ്. നാല് ബൗണ്ടറിയടിച്ചിട്ടുണ്ട് താരം. ജഡേജയായിരുന്നു കൂടുതല്‍ അഗ്രസീവായത്. ഏഴ് ബൗണ്ടറിയും ഒരു ബൗണ്ടറിയും താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു.
എന്നാല്‍ ഇന്നിംഗ്‌സിന്റെ അവസാന ഓവറുകളില്‍ ജഡേജ പുറത്തായത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. ശ്രീകര്‍ ഭരത്(5) ആണ് രഹാനെയ്‌ക്കൊപ്പം കളി അവസാനിക്കുമ്പോള്‍ ക്രീസിലുള്ളത്. പാറ്റ് കമ്മിന്‍സ്, ബോളണ്ട്, കാമറൂണ്‍ ഗ്രീന്‍, നഥാന്‍ ലയോണ്‍, സ്റ്റാര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
രണ്ടാം ദിനം മൂന്നിന് 327 എന്ന നിലയിലാണ് ഓസീസ് ബാറ്റിംഗ് തുടങ്ങിയത്. 469 റണ്‍സിന് ടീം പുറത്തായി. സ്റ്റീവന്‍ സ്മിത്ത്(12) ടീമിനായി സെഞ്ച്വറി നേടി. 268 പന്തില്‍ 19 ബൗണ്ടറിയടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. ഹെഡ് 163 റണ്‍സെടുത്ത് പുറത്തായി.
അലക്‌സ് കാരി(48)യാണ് രണ്ടാം ദിനത്തിലെ ഓസ്‌ട്രേലിയന്‍ ടീമിലെ പ്രധാന സ്‌കോറര്‍. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തി. ഷാര്‍ദുല്‍ താക്കൂറിനും, മുഹമ്മദ് ഷമിക്കും രണ്ട് വീതം വിക്കറ്റ് ലഭിച്ചു. ശേഷിച്ച വിക്കറ്റ് രവീന്ദ്ര ജഡേജയ്ക്കാണ്.












Click it and Unblock the Notifications