Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ജേതാക്കള്‍, ഇന്ത്യയെ 209 റണ്‍സിന് ഫൈനലില്‍ തകര്‍ത്തു

ഓവല്‍: ചീട്ടുകൊട്ടാരം പോലെ അഞ്ചാം ദിനം ഇന്ത്യ തകര്‍ന്നപ്പോള്‍ ഓസീസിന് കാര്യങ്ങള്‍ എളുപ്പമായി. ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ 209 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഓസീസ് ജേതാക്കളായത്. ഓസ്‌ട്രേലിയയുടെ ആദ്യ ടെസ്റ്റ് കിരീടം കൂടിയാണിത്. ഇതോടെ ഐസിസിയുടെ എല്ലാ ട്രോഫികളും സ്വന്തമാക്കുന്ന ടീമായി ഓസ്‌ട്രേലിയ മാറി.

രണ്ടാം ഇന്നിംഗ്‌സില്‍ 234 റണ്‍സിന് ഇന്ത്യ പുറത്തായത്. മൂന്നിന് 164 എന്ന നിലയിലാണ് ഇന്ത്യ അഞ്ചാം ദിനം ബാറ്റിംഗിന് ഇറങ്ങിയത്. വിരാട് കോലി(49) തുടക്കത്തില്‍ തന്നെ പുറത്തായതോടെ പരാജയം ഇന്ത്യ മുന്നില്‍ കണ്ടിരുന്നു. ആദ്യ ദിനം കോലി അവഗണിച്ച ഓഫ് സൈഡ് ഷോട്ടിന് ശ്രമിച്ചാണ് താരം പുറത്തായത്.

india vs australia final

ആദ്യ ഇന്നിംഗ്‌സില്‍ മികച്ച രീതിയില്‍ പെര്‍ഫോം ചെയത് രവീന്ദ്ര ജഡേജ(0) അതേ ഓവറില്‍ തന്നെ പുറത്തായതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ച പോലെയായിരുന്നു. ബോളണ്ടിന്റെ ഓവറുകളായിരുന്നു ഇന്ത്യയുടെ നടുവൊടിച്ചത്. അജിന്‍ക്യ രഹാനെ(46) മാത്രമാണ് പിന്നീട് പൊരുതി നോക്കിയത്.

കോലിയുടേയും, രഹാനെയുടെയും ഇന്നിംഗ്‌സില്‍ ഏഴ് വീതം ബൗണ്ടറിയുണ്ടായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ രക്ഷനായ ഷാര്‍ദുള്‍ താക്കൂര്‍(0) മടങ്ങിയതും ഇന്ത്യക്ക് തിരിച്ചടിയായി. വാലറ്റത്തെ സ്പിന്നര്‍ നാഥന്‍ ലയോണാണ് ചുരുട്ടിക്കെട്ടിയത്. അതേസമയം തുടര്‍ച്ചയായ രണ്ടാം ഫൈനലിലാണ് ഇന്ത്യ തോല്‍ക്കുന്നത്. രണ്ട് ഫൈനലിലും ഒന്ന് പൊരുതുക പോലും ചെയ്യാതെയാണ് ഇന്ത്യ കീഴടങ്ങിയത്.

ശ്രീകര്‍ ഭരത്(23) ഉമഷ് യാദവ്(1) മുഹമ്മദ് സിറാജ്(1) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. അതേസമയം ഇന്ത്യയുടെ ടീം ലൈനപ്പ് മുതല്‍, മുന്നൊരുക്കങ്ങള്‍ വരെ ഈ മത്സരത്തില്‍ ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പാണ്. ഐസിസി ട്രോഫിക്കായുള്ള ഇത്ര വലിയൊരു മത്സരത്തില്‍ ഇന്ത്യയുടെ മുന്നൊരുക്കങ്ങള്‍ വളരെ മോശമായിരുന്നു എന്ന് തന്നെ പറയാം.

പരിക്കുകള്‍ ഉണ്ടെങ്കിലും, ഏറ്റവും മികച്ച ലൈനപ്പിനെ ഇറക്കാനും ടീമിന് സാധിച്ചില്ല. എന്തുകൊണ്ട് രവിചന്ദ്രന്‍ അശ്വിനെ ഇറക്കിയില്ല എന്ന ചോദ്യവും ബാക്കിയാണ്. ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറാണ് ദീര്‍ഘകാലമായി അശ്വിന്‍. ഓസ്‌ട്രേലിയയുടെ നഥാന്‍ ലിയോണ്‍ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയത് അശ്വിന്‍ ടീമില്‍ വേണമായിരുന്നു എന്ന് ഇന്ത്യക്ക് നല്‍കുന്ന സന്ദേശമാണ്.

ഐപിഎല്‍ ക്രിക്കറ്റിന് ഇന്ത്യ കൂടുതല്‍ പ്രാധാന്യം നല്‍കി എന്ന കാര്യവും എടുത്ത് പറയേണ്ടതാണ്. ഈ മത്സരത്തില്‍ ഇന്ത്യക്ക് ആകെയുള്ള പോസിറ്റീവായിട്ടുള്ള കാര്യം അജിന്‍ക്യ രഹാനെയാണ്. മികച്ച പ്രതിരോധവും ആക്രമണവും, ഇടകലര്‍ത്തിയ രഹാനെയുടെ ഇന്നിംഗ്‌സ്, ടെസ്റ്റ് മത്സരങ്ങള്‍ ഇന്ത്യ എങ്ങനെ കളിക്കണമെന്നതിന്റെ ഉദാഹരണമായിരുന്നു.

ഏറെ പ്രതീക്ഷ വെച്ച ശുഭ്മാന്‍ ഗില്‍ മത്സരത്തില്‍ പൂര്‍ണ പരാജയമായി. മികച്ച ഐപിഎല്‍ സീസണ്‍ കൊണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ തിളങ്ങാന്‍ പറ്റില്ലെന്നും ഇത് തെളിയിച്ചു. രോഹിത് ശര്‍മ ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും സമ്പൂര്‍ണ പരാജയമായിരുന്നു. രോഹിത് തീര്‍ച്ചയായും ഫോം ഉടനെ തിരിച്ചുപിടിച്ചില്ലെങ്കില്‍ ടീമിന് പുറത്തുപോവേണ്ടി വരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+