ഓവലില്‍ ഓസീസ് ഷോ; മാസ്റ്റര്‍ ക്ലാസുമായി ഹെഡ്, കട്ടയ്ക്ക് കൂടെ നിന്ന് സ്മിത്ത്, ഓസീസ് മൂന്നിന് 327
ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ ദിനം ഓസ്ട്രേലിയക്കൊപ്പം. തുടക്കത്തില്‍ പതറിയ ഓസീസ് ട്രാവിസ് ഹെഡ്ഡിന്റെയും, സ്റ്റീവന്‍ സ്മിത്തിന്റെയും ഗംഭീര ഇന്നിംഗ്സിന്റെ ബലത്തിലാണ് വമ്പന്‍ സ്കോര്‍ സ്വന്തമാക്കിയത്. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്നിന് 327 റണ്‍സ് എന്ന ശക്തമായ നിലയിലാണ് ഓസീസ് ഉള്ളത്.
ട്രാവിസ് ഹെഡ് സെഞ്ച്വറി നേടി ടീം ഇന്ത്യയുടെ പ്രതീക്ഷകളെല്ലാം തകര്‍ത്ത് കളഞ്ഞു. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പിച്ചിലെ ആനുകൂല്യവും, രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ അടുത്തിടെ ഓവലില്‍ വിജയിക്കുന്നതുമെല്ലാം കണക്കിലെടുത്താണ് ഇന്ത്യ പന്തെറിയാന്‍ തുടങ്ങിയത്.

ഓപ്പണര്‍ ഉസ്മാന് ഖവാജ(0) തുടക്കത്തില്‍ തന്നെ പുറത്തായി. ഗംഭീരമായ പന്തില്‍ മുഹമ്മദ് സിറാജാണ് താരത്തെ പുറത്താക്കിയത്. ഇതോടെ ഓസീസ് പതറുന്നതാണ് കണ്ടത്.
അതേസമയം ഡേവിഡ് വാര്‍ണര്‍(43) മാര്‍നസ് ലബുഷെയിന്(26) എന്നിവര്‍ ചേര്‍ന്നാണ് ടീമിനെ കരകയറ്റിയത്. 60 പന്ത് നേരിട്ട വാര്‍ണര്‍ എട്ട് ബൗണ്ടറിയടിച്ചിരുന്നു. ലബുഷെയിന്റെ ഇന്നിംഗ്സില്‍ മൂന്ന് ബൗണ്ടറിയുണ്ടായിരുന്നു. മികച്ചൊരു കൂട്ടുകെട്ടിന് ശേഷം ഇരുവരും പുറത്തായതോടെ മൂന്നിന് 76 എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ.
വാര്‍ണറെ ഷോര്‍ട്ട് ബോളില്‍ ഷാര്‍ദുല്‍ താക്കൂര്‍ പുറത്താക്കുകയായിരുന്നു. ലബുഷെയിനെ ന്യൂബോളില്‍ മുഹമ്മദ് ഷമി ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഇന്ത്യ മത്സരം കൈവിട്ടത്. പതിയെ തുടങ്ങിയ സ്റ്റീവന്‍ സ്മിത്തും, ട്രാവിസ് സ്മിത്തും ചേര്‍ന്ന് പിന്നീട് സ്കോര്‍ ഉയര്‍ത്തുന്നതാണ് കണ്ടത്.
അതേസമയം ശരിക്കുള്ള കളി എന്താണെന്ന് ഇന്ത്യയെ പഠിപ്പിക്കുന്ന ഓസ്ട്രേലിയയെയാണ് പിന്നീട് കണ്ടത്. രണ്ട് തരം ബാറ്റിംഗ് ശൈലിയിലൂടെയാണ് ഹെഡും സ്മിത്തും ഇന്ത്യന്‍ ബൗളര്‍മാരെ പരീക്ഷിച്ചത്. ഹെഡ് ആക്രമിച്ച് കളിച്ചപ്പോള്‍, സ്മിത്ത് മികച്ച പ്രതിരോധവുമായി ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് തലവേദനയായി.
ഹെഡിനെ പുറത്താക്കാന്‍ ഇന്ത്യക്ക് സാധിക്കുമായിരുന്നു. എന്നാല്‍ അതൊന്നും വേണ്ട വിധത്തില്‍ മുതലെടുക്കാനായില്ല. ഒപ്പം വലിയ സഹായങ്ങളൊന്നും പിച്ചില്‍ നിന്ന് ബൗളര്‍മാര്‍ക്ക് ലഭിച്ചില്ല. ഷോര്‍ട്ട് പിച്ച് പന്തുകള്‍ ധാരാളമായി ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞത് ട്രാവിസ് ഹെഡിനെ നന്നായി ബുദ്ധിമുട്ടിച്ചിരുന്നു. എന്നാല്‍ നല്ല പന്തുകളെ അടക്കം അതിര്‍ത്തി കടത്തി ഹെഡ് അതിന് മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തി.
156 പന്തില്‍ 146 റണ്‍സുമായിട്ടാണ് ഹെഡ് പുറത്താവാതെ നില്‍ക്കുന്നത്. 22 ബൗണ്ടറിയും ഒരു സിക്സറും താരം അടിച്ചു. ഓസ്ട്രേലിയക്ക് പുറത്ത് ഹെഡിന്റെ ആദ്യ സെഞ്ച്വറി കൂടിയാണ്. അത് ഒരു ഫൈനലില്‍ തന്നെയായത് നേട്ടം വര്‍ധിപ്പിക്കുന്നു. സ്മിത്തിന്റെ ഇന്നിംഗ്സ് പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നതാണ്.
ഹെഡിന് വേണ്ട എല്ലാ പിന്തുണയും സ്മിത്തില്‍ നിന്ന് ലഭിച്ചു. 227 പന്ത് നേരിട്ട സ്മിത്ത് 95 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയാണ്. 14 ബൗണ്ടറിയടിച്ചിട്ടുണ്ട് സ്മിത്ത്. ആദ്യ ദിനത്തിലെ വമ്പന്‍ സ്കോറോടെ മത്സരത്തില്‍ ഓസീസിനാണ് ആധിപത്യം. രണ്ടാം ദിനം ഇന്ത്യ തിരിച്ചുവരുമോ എന്ന് കണ്ടറിയണം.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications