കെഎല്‍ രാഹുല്‍ മുതല്‍ സര്‍ഫ്രാസ് ഖാന്‍ വരെ; ഈ വര്‍ഷം വിവാഹിതരായ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍
ഏഷ്യാ കപ്പ് കിരീടവും ഏകദിന ലോകകപ്പിലെ റണ്ണേഴ്‌സ് അപ്പ് സ്ഥാനവും ഒക്കെയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ഏറെ സവിശേഷതകളുള്ള വര്‍ഷമായിരുന്നു 2023. ലോകകപ്പിലെ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ എന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡ് തകര്‍ത്ത രോഹിത് ശര്‍മ്മയും ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി എന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡ് തകര്‍ത്ത വിരാട് കോലിയും വ്യക്തിഗത നേട്ടങ്ങള്‍ കൈവരിച്ച വര്‍ഷം കൂടിയായിരുന്നു ഇത്.
അതേസമയം മറ്റ് താരങ്ങളെ സംബന്ധിച്ച് വ്യക്തിജീവിതത്തിലെ സവിശേഷ വര്‍ഷം കൂടിയായി 2023 അടയാളപ്പെടുത്തുന്നു. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍, ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ്, പേസര്‍ ശാര്‍ദൂല്‍ താക്കൂര്‍ എന്നിവരുടെ വിവാഹം കഴിഞ്ഞത് ഈ വര്‍ഷമായിരുന്നു. 2023 ല്‍ വിവാഹം കഴിഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണ് എന്ന് നമുക്ക് നോക്കാം.

ദീര്‍ഘകാല സുഹൃത്തും ബോളിവുഡ് നടിയുമായ ആതിയ ഷെട്ടിയെ ഈ വര്‍ഷമാദ്യമാണ് കെ എല്‍ രാഹുല്‍ വിവാഹം കഴിച്ചത്. ജനുവരി 23 നായിരുന്നു ആതിയ ഷെട്ടിയുമായുള്ള രാഹുലിന്റെ വിവാഹം. നടന്‍ സുനില്‍ ഷെട്ടിയുടെ മകളാണ് ആതിയ ഷെട്ടി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരവും ഇന്ത്യന്‍ ഓപ്പണറുമായ റുതുരാജ് ഗെയ്ക്വാദ് ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷം ഉത്കര്‍ഷ പാവയെ ആണ് വിവാഹം കഴിച്ചത്.
ഈ വര്‍ഷം ജൂണില്‍ മഹാബലേശ്വറില്‍ വെച്ചായിരുന്നു വിവാഹം. ഇന്ത്യന്‍ ടീം ഔള്‍റൗണ്ടറും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മിന്നും താരവുമായ അക്‌സര്‍ പട്ടേലും ഈ വര്‍ഷമായിരുന്നു വിവാഹം ചെയ്തത്. ജനുവരി 26 ന് വഡോദരയില്‍ നടന്ന പ്രൗഢമായ ചടങ്ങിലാണ് അക്‌സര്‍ പട്ടേല്‍ തന്റെ ഉറ്റ സുഹൃത്ത് മേഹാ പട്ടേലിനെ വിവാഹം കഴിച്ചത്. പുത്തന്‍ ബൗളറായ പ്രസിദ്ധ് കൃഷ്ണയും ഈ വര്‍ഷമാണ് പുതിയ ജീവിതത്തിലേക്ക് കടന്നത്.
2023 ജൂണ്‍ 8 ന് പരമ്പരാഗത ദക്ഷിണേന്ത്യന്‍ ആചാരങ്ങളോടെയാണ് പ്രസിദ്ധ് കൃഷ്ണ രചനയെ വിവാഹം കഴിച്ചത്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശാര്‍ദൂല്‍ താക്കൂറും ഈ വര്‍ഷമായിരുന്നു വിവാഹം കഴിച്ചത്. ഫെബ്രുവരി 27 ന് നടന്ന ആഡംബര വിവാഹ ചടങ്ങില്‍ തന്റെ ദീര്‍ഘകാല കാമുകി മിത്താലി പരുല്‍ക്കറെ ആണ് ശാര്‍ദൂല്‍ വിവാഹം കഴിച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തുഷാര്‍ ദേശ്പാണ്ഡെയുടെ വിവാഹവും 2023 ല്‍ ആയിരുന്നു.
മഹാരാഷ്ട്രയിലെ താനെയിലെ കല്യാണ്‍ നഗരത്തില്‍ ഡിസംബര്‍ 21 ന് നഭ ഗദ്ദംവാറുമായാണ് തുഷാറിന്റെ വിവാഹം. പേസര്‍ മുകേഷ് കുമാര്‍ ദിവ്യ സിംഗിനെ വിവാബം കഴിച്ചത് ഇക്കഴിഞ്ഞ നവംബര്‍ 28 നായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് താരം സര്‍ഫ്രാസ് ഖാന്‍ തന്റെ കാമുകി റൊമാന സഹൂറിനെ ഓഗസ്റ്റ് 7 ന് അടുത്ത സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയും സാക്ഷിയാക്കി വിവാഹം കഴിച്ചു.












Click it and Unblock the Notifications