അതീവ സുരക്ഷിതമായ പാസ്‌വേഡുകള്‍ ഓണ്‍ലൈന്‍ വില്‍പന നടത്തുന്നത് പതിനൊന്നുകാരി
ന്യൂയോര്‍ക്ക്: സൈബര്‍ സെക്യൂരിട്ടിക്ക് പാസ്‌വേഡുകള്‍ പ്രധാനപ്പെട്ട ഭാഗം തന്നെയാണ്. പാസ്‌വേഡുകള്‍ ഉണ്ടാക്കുന്നതിലും വേഗത്തില്‍ കണ്ടുപിടിക്കുന്നവരാണ് ഹാക്കര്‍മ്മാര്‍. എന്നാല്‍ മിറയുടെ പാസ്്‌വേഡിനെ വെല്ലാന്‍ എത്ര വലിയ ഹാക്കര്‍മ്മാര്‍ക്കും കഴിയില്ല.
യുഎസ് സ്വദേശിനിയായ പതിനൊന്നുകാരിയാണ് അതീവ സുരക്ഷിതമായ പാസ്‌വേഡുകള്‍ നിര്‍മ്മിക്കുന്നത്. ഒരു പാസ്‌വേഡിന് രണ്ടു ഡോളര്‍ എന്ന നിരക്കില്‍ ഓണ്‍ലൈന്‍ വില്‍പനയും നടക്കുന്നുണ്ട്. മിറയുടെ പാസ്‌വേഡിന് ഓണ്‍ലൈനില്‍ ആവശ്യക്കാര്‍ ഏറെയാണ്.

മിറയുടെ അമ്മയ്ക്ക് റിസര്‍ച്ച് പഠത്തിന് വേണ്ടിയാണ് ആദ്യമായി പാസ്‌വേഡുകള്‍ നിര്‍മ്മിക്കുന്നത്. പിന്നീട് പാസ്‌വേഡിന് ആവശ്യക്കാര്‍ കൂടി വരുകയായിരുന്നു. ഓണ്‍ലെന്‍ വഴി ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് മിറ പാസ്‌വേഡുകള്‍ നിര്‍മ്മിച്ച് നല്‍കും.












Click it and Unblock the Notifications