കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹവേദിയിൽ വീണ് വധുവിന് പരിക്ക്; നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് ഒന്നരക്കോടി രൂപ

Google Oneindia Malayalam News

വെഡിങ് കമ്പനികൾ മികച്ച രീതിയിലാണ് വിവാഹങ്ങൾ സംഘടിപ്പിക്കാറുള്ളത്. വർണാഭമായ രീതിയിൽ ആധുനിക സുരക്ഷാ സംവിധാനങ്ങളോടെ അത്യുഗ്രൻ മോഡലിലൊക്കെയാണ് വൻ പണംമുടക്കി ചിലവാക്കുന്ന ഓരോ വിവാഹങ്ങളും നടന്നു പോകുന്നത്. എന്നാൽ, വിവാഹവേദിയിൽ സംഭവിച്ച വീഴ്ചയ്ക്ക് വധു വിധേയയായത് മൂന്ന് ശസ്ത്രക്രിയകൾക്ക്. കൂടാതെ, വിവാഹവേദിയിൽ സംഭവിച്ച വീഴ്ചയ്ക്ക് വധുവായ ക്ലാര നഷ്ടപരിഹാരമായി വെഡിങ് കമ്പനിയോട് ആവശ്യപ്പെട്ടത് ഒന്നര കോടി രൂപയും. വെഡിങ്ങ് കമ്പനിക്കെതിരെ കേസ്സും ഇവർ ഫയൽ ചെയ്തിട്ടുണ്ട്.

2018 ലാണ് ക്ലാരയുടെ വരൻ്റെയും വിവാഹം നടക്കുന്നത്. നിരവധി വിവാഹങ്ങൾ നടത്തി പരിചയമുള്ള പ്രമുഖ വെഡിങ് കമ്പനി നടത്തിയ വിവാഹത്തിലാണ് വധുവായ യുവതിയുടെ കൈമുട്ടിന് പരിക്കേൽക്കുന്നത്. സാരമായി പരിക്കേറ്റുവെങ്കിലും യുവതി മൂന്ന് ശസ്ത്രക്രിയകൾക്ക് വിധേയമാവുകയും ചെയ്തു. നിരവധി പുരസ്കാരങ്ങൾ നേടിയ വെഡിങ് കമ്പനി നടത്തിയ വിവാഹത്തിൽ ഇത്തരത്തിലൊരു വീഴ്ചയുണ്ടായതിൽ കേസ് ഫയൽ ചെയ്ത യുവതി ഒന്നര കോടി രൂപയും നഷ്ടപരിഹാരമായി ആവശ്യപ്പെട്ടു. എന്നാൽ, വെഡിങ് കമ്പനിയുടെ പ്രതികരണം ലഭ്യമായിട്ടില്ല.

wed

യൂസഫലിയും രവിപിള്ളയും ഫോബ്സ് പട്ടികയിൽ; യൂസഫലി സമ്പന്നനായ മലയാളിയൂസഫലിയും രവിപിള്ളയും ഫോബ്സ് പട്ടികയിൽ; യൂസഫലി സമ്പന്നനായ മലയാളി

വിവാഹവേദിയിലെ ഹൈടെക് ഡാൻസ് ഫ്ലോറിലാണ് യുവതി കാൽവഴുതി വീണത്. ക്ലാരയുടെ കൈമുട്ടിന് പരിക്കേറ്റതോടെയാണ് 'ട്യൂഡര്‍ മാനര്‍ ഹൗസ്' നടത്തുന്ന കണ്‍ട്രി ഹൗസ് വെഡ്ഡിങ്സ് ലിമിറ്റഡിനെതിരെ യുവതി കേസ് ഫയൽ ചെയ്തത്. വിവാഹത്തിന് എത്തിയവർ ആഘോഷങ്ങളുടെ ഭാഗമായി വിവാഹ വേദിയിൽ വൈൻ ഒഴിച്ചു. വഴുതി പോകുന്ന പ്രതലമായിരുന്നതിനാൽ അപകടം സംഭവിക്കുകയായിരുന്നു. കമ്പനി ജീവനക്കാർ കൃത്യസമയക്ക് ഇടപെടാത്തതിനാലാണ് അപകടം സംഭവിച്ചതെന്നാണ് യുവതിയുടെ വാദം.

കറുപ്പഴകില്‍ സുന്ദരിയായി മീര നന്ദന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

ശസ്ത്രക്രിയക്ക് വിധേയയായി വേദന അനുഭവിക്കുകയാണെന്നും അതിനാൽ ജോലിയിൽ തിരിച്ച് പ്രവേശിക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും ക്ലാര ഡനോവൽ വ്യക്തമാക്കുന്നു. കണ്‍ട്രി ഹൗസ് വെഡ്ഡിങ്സ് ലിമിറ്റഡിനെതിരെ വധുവിൻ്റെ വീട്ടുകാരും ആരോപണം ഉന്നയിക്കുന്നു. ഈ വിവാഹ കമ്പനി ഒരിക്കല്‍ യു കെയിലെ മാഗസിന്‍ വായനക്കാരുടെ മികച്ച വിവാഹ വേദിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗുരുതരമായ പരുക്കേറ്റതിനാൽ എഴുതാനും ഡ്രൈവ് ചെയ്യാനുമെല്ലാം ക്ലാരയ്ക്ക് ബുദ്ധിമുട്ടാണെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.

Recommended Video

cmsvideo
WHO denied authorization for covaxin | Oneindia Malayalam

English summary
The bride underwent three surgeries for a fall at the wedding venue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X