നരവംശ ശാസ്ത്രം തിരുത്താൻ ഡ്രാഗൺമാൻ; മനുഷ്യന്റെ യഥാർത്ഥ മുൻഗാമി
ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണിതെന്ന് മനുഷ്യപരിണാമത്തിന്‍റെ പഠനത്തില്‍ വിദഗ്ധനായ ലണ്ടന്‍ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ പ്രൊഫ. ക്രിസ് സ്ട്രിംഗർ അഭിപ്രായപ്പെട്ടു
ന്യൂഡൽഹി: വടക്കുകിഴക്കൻ ചൈനയിലെ ഹാർബിനിൽ 1930ലാണ് തലയോട്ടി കണ്ടെത്തിയത്. ഒന്നരലക്ഷത്തോളം വർഷം പഴക്കമുള്ള ഈ തലയോട്ടി എന്നാൽ ശാസ്ത്രലോകത്തിന് കൂടുതൽ പഠനങ്ങൾക്കായി ലഭിക്കുന്നത്. പഠനത്തിന്റെ ആദ്യ ഘട്ടങ്ങൾ പിന്നിടുമ്പോൾ നരവംശ ശാസ്ത്രം തന്നെ തിരുത്തിയെഴുതുകയാണ് പുതിയ കണ്ടെത്തലുകൾ. 'ഡ്രാഗണ്‍ മാന്‍' എന്ന് പേരിട്ടിരിക്കുന്ന ഈ ഫോസില്‍ മനുഷ്യവംശവുമായി ഏറ്റവുമധികം സാമ്യം പുലര്‍ത്തുന്ന കണ്ണിയാണ്.

നിയാണ്ടര്‍ത്താല്‍, ഹോമോ ഇറക്ടസ് ഇവയെക്കാളെല്ലാമുപരി ഇവ ആധുനികമനുഷ്യരോട് ചേര്‍ന്നു നില്‍ക്കുന്നു എന്നാണ് കണ്ടെത്തല്‍. ആധുനിക മനുഷ്യനോട് അടുത്തുനിൽക്കുന്ന ജന്തുവർഗമാണ് ഇതെന്നാണ് നിഗമനം. 50 വയസ്സുള്ള ഒരു ആണിന്‍റെ തലയോട്ടിയാണിത്. ആധുനിക മനുഷ്യന്‍റെ തലയോട്ടിയേക്കാൾ വലുപ്പമുണ്ടെങ്കിലും ഡ്രാഗൺമാന്റെ തലച്ചോറിന് നമ്മുടേതിനു തുല്യമായ വലുപ്പമാണ്.
കഴിഞ്ഞ ദശലക്ഷം വർഷങ്ങളിലെ ഫോസിലുകളുടെ കാര്യത്തിൽ, ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണിതെന്ന് മനുഷ്യപരിണാമത്തിന്‍റെ പഠനത്തില്‍ വിദഗ്ധനായ ലണ്ടന്‍ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ പ്രൊഫ. ക്രിസ് സ്ട്രിംഗർ അഭിപ്രായപ്പെട്ടു. പഠനത്തിന്റെ ഭാഗമായിരുന്നു അദ്ദേഹവും. വളരെ ശക്തരും ശാരീരികശേഷിയുള്ളവരുമായ മനുഷ്യരായിരുന്നു ഈ വംശത്തിൽ ഉൾപ്പെട്ടതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. പഠനങ്ങൾ തുടരുകയാണ്.
അതേസമയം തലയോട്ടിയുടെ കണ്ടെത്തലും അപ്രതീക്ഷിതമാകലും വീണ്ടടുക്കലുമെല്ലാം രസമുള്ള മറ്റൊരു കഥയാണ്. ചൈനയിൽ ജപ്പാൻ അധിനിവേശം ശക്തമായിരുന്നു കാലത്താണ് ഇത് ആദ്യമായി ലഭിക്കുന്നത്. ചൈനയുടെ വടക്കുകിഴക്കൻ പ്രവിശ്യയിലെ ഒരു പട്ടണമായിരുന്നു ഹാർബിൻ. ഇവിടെ ഒരു പാലം നിർമിക്കുകയായിരുന്നു പ്രദേശവാസികളായ തൊഴിലാളികൾ. ഇവിടെ നിന്നുമാണ് പ്രദേശവാസിയായ ഒരു തൊഴിലാളിക്ക് ഡ്രാഗൺമാനെ ലഭിക്കുന്നത്.
കേരളത്തില്‍ ഇന്ന് ലോക്ക്ഡൗണ്‍, കനത്ത പരിശോധന: ചിത്രങ്ങള്‍ കാണാം
തലയോട്ടി അധിനിവേശക്കാരായ ജാപ്പനീസ് സൈന്യത്തിന്റെ പക്കൽ എത്തരുതെന്ന് ആഗ്രഹിച്ച അയാൾ തന്റെ വീട്ടിലെ കിണറ്റിൽ ഇത് നിക്ഷേപിക്കുകയായിരുന്നു. പതിറ്റാണ്ടുകളോളം ശാസ്ത്രലോകത്തിന് പിടിതരാതെ അത് അവിടെ തന്നെ തുടർന്നു. രണക്കിടക്കയിൽ വച്ച് തന്റെ കൊച്ചുമകനോട് അയാൾ ആ മഹാരഹസ്യം വെളിപ്പെടുത്തി. പിന്നീട് ഇദ്ദേഹത്തിന്റെ ബന്ധുക്കളാണു തലയോട്ടി വീണ്ടെടുത്ത് അതു ചൈനീസ് നരവംശശാസ്ത്രജ്ഞരുടെ കൈകളിലെത്തിച്ചത്.
സാരിയിൽ ഗ്ലാമറസായി റിച്ച; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications