മുൻ മാർപാപ്പ ബെനഡിക് പതിനാറാമാൻ ഗുരുതരാവസ്ഥയിലെന്ന് ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ: മുൻ പോപ് എമരിറ്റസ് ബെനഡിക്റ്റ് പതിനാറാമാൻ ഗുരുതരാവസ്ഥയിലെന്ന് ഫ്രാൻസിസ് മാർപാപ്പ. 95 കാരനായ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമായിരിക്കുകയാണെന്നും പ്രാർത്ഥിക്കണമെന്നും പോപ് ഫ്രാൻസിസ് വിശ്വാസികളെ അറിയിച്ചു.

'പോപ്പ് എമിരിറ്റസ് ബെനഡിക്റ്റിന് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്താൻ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുകയാണ്', അദ്ദേഹം വിശ്വാസികളോടായി പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ തേടുകയാണെന്നും വത്തിക്കാൻ അറിയിച്ചു.ഇപ്പോൾ അദ്ദേഹത്തിന്റെ സ്ഥിതി ആശങ്കാജനകമല്ലെന്നും ഡോക്ടർമാർ നിരീക്ഷിക്കുകയാണെന്നും വത്തിക്കാൻ വക്താവ് അറിയിച്ചു. ഇന്ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.
2013 ലായിരുന്നു ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ സ്ഥാനം ഒഴിഞ്ഞത്. കത്തോലിക്ക സഭയുടെ അറുനൂറ് വർഷത്തെ ചരിത്രത്തിൽ സ്ഥാനം രാജിവെയ്ക്കുന്ന ആദ്യ മാർപാപ്പയായിരുന്നു അദ്ദേഹം.


Click it and Unblock the Notifications