മെഹുൽ ചോക്സിയുടെ മോചനം; എലിസബത്ത് രാജ്ഞിയെ സമീപിക്കുമെന്ന് ഭാര്യ പ്രീതി ചോക്സി
ഇന്ത്യയിലേക്ക് മടക്കി അയച്ചാൽ മെഹുൽ ചോക്സിയുടെ ജീവൻ അപകടത്തിലാകുമെന്ന ആശങ്കയുണ്ടെന്ന് അവർ പറഞ്ഞു
ന്യൂഡൽഹി: ബാങ്ക് തട്ടിപ്പ് കേസ് പ്രതിയായ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെ മോചിപ്പിക്കാൻ എലിസബത്ത് രാജ്ഞിയെ സമീപിക്കുമെന്ന് ഭാര്യ പ്രീതി ചോക്സി. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13500 കോടി രൂപ തട്ടിയെടുത്ത കേസിൽ രാജ്യം തിരയുന്ന മെഹുൽ ചോക്സി നിലവിൽ ഡെമിനിക്കയിൽ ജയിലിലാണ്. ഇദ്ദേഹത്തെ മോചിപ്പിക്കാൻ എലിസബത്ത് രാജ്ഞിയോട് അപേക്ഷിക്കുമെന്ന് പ്രീതി പറഞ്ഞു.

ഇന്ത്യയിലേക്ക് മടക്കി അയച്ചാൽ മെഹുൽ ചോക്സിയുടെ ജീവൻ അപകടത്തിലാകുമെന്ന ആശങ്കയുണ്ടെന്ന് അവർ പറഞ്ഞു. ചോക്സിയെ ഇന്ത്യയിലേക്ക് മടക്കി അയക്കുമെന്ന നിലപാടിലാണ് ഡൊമിനിക്കൻ സർക്കാർ. ഇന്ത്യയിലേക്ക് മടക്കി അയക്കാതിരിക്കാന്‍ മെഹുല്‍ ചോക്‌സി സമര്‍പ്പിച്ച ഹർജി പരിഗണിക്കേണ്ടതില്ലെന്ന് ഡൊമിനിക്കന്‍ സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഡൊമിനിക്ക ഉൾപ്പെടുന്ന ആന്റിഗ്വ രാജ്യത്തിന്റെ പരമാധികാരം എലിസബത്ത് രാജ്ഞിയാണ്.
2018 മുതൽ ചോക്സി ആന്റിഗ്വ രാജ്യത്തിന്റെ പൗരനാണെന്ന് പ്രീതി പറഞ്ഞു. അതേസമയം ചോക്‌സിയെ തട്ടിക്കൊണ്ടുപോവുകയും ഉപദ്രവിക്കുകയും ചെയ്‌തെന്ന അഭിഭാഷകരുടെ വാദം പ്രീതി ശരിവച്ചു. ബാര്‍ബറയില്‍ ചോക്‌സിക്കൊപ്പം കാണപ്പെട്ട വനിത ഗൂഢാലോചന നടത്തിയ സംഘത്തിലെ കണ്ണിയാണ്. ഇന്ത്യ, ആന്റിഗ്വ, ഡൊമിനിക്ക എന്നിവിടങ്ങളില്‍നിന്നുള്ള ഏജന്റുമാരാണ് അദ്ദേഹത്തെ ബോട്ടില്‍ തട്ടിക്കൊണ്ടുപോയതെന്നും പ്രീതി ന്യൂസ് 18നോട് പറഞ്ഞു.
മെഹുൽ ചോക്സിയെ ഇന്ത്യയ്ക്കു കൈമാറുന്നതിനോട് എതിർപ്പില്ലെന്നു ഡൊമിനിക്കൻ സർക്കാർ അറിയിച്ചിരുന്നു. ചോക്സിയെ വിട്ടുകിട്ടുന്നതിനായി സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ ഡൊമിനിക്കയിലെത്തിയിട്ടുണ്ട്. ഡൊമിനിക്കയിൽനിന്നു നേരിട്ട് ഇന്ത്യയ്ക്കു കൈമാറണമെന്ന് ആന്റിഗ്വ ആൻഡ് ബാർബുഡ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കേരളത്തില്‍ പലയിടത്തും കോരിച്ചൊരിഞ്ഞ മഴ; കാഴ്ചകള്‍ കാണാം
അതേസമയം ചോക്‌സിയുടെ അഭിഭാഷകര്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതു ഡൊമിനിക്കന്‍ ഹൈക്കോടതി നീട്ടി. ജൂലൈ വരെയാണ് വാദം കേൾക്കുന്നത് കോടതി നിട്ടിവച്ചിരിക്കുന്നത്. ഇതോടെ ചോക്‌സിയെ ഇന്ത്യയിലേക്കു തിരികെയെത്തിക്കുക എന്ന ദൗത്യവുമായി ഡൊമിനിക്കയിലെത്തിയ ഇന്ത്യന്‍ സംഘം വെറും കയ്യോടെ ഡല്‍ഹിയിലേക്കു മടങ്ങും.
ശരിക്കും ക്യൂട്ട്... അനന്യ പാണ്ഡേയുടെ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications