കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെറും പേപ്പറിന് വില ലക്ഷങ്ങളെന്ന് കരുതേണ്ട...ഉള്ളില്‍ രഹസ്യങ്ങള്‍ !!

ഐസക് ന്യൂട്ടന്റെ പ്രിന്‍സിപ്പിയ മാത്തമാറ്റിക്ക എന്ന പുസ്തകം ലേലത്തില്‍ വില്‍പന നടത്തിയത് റെക്കോര്‍ഡ് തുകയ്ക്ക്. ഒരു ശാസ്ത്ര പുസ്തകം ഇത്രയും കൂടിയ തുകയ്ക്ക് ലേലത്തില്‍ പോകുന്നത് ഇതാദ്യം.

Google Oneindia Malayalam News

ഐസക് ന്യൂട്ടന്റെ പ്രിന്‍സിപ്പിയ മാത്തമാറ്റിക്ക എന്ന പുസ്തകം ലേലത്തില്‍ പോയത് റെക്കോര്‍ഡ് തുകയ്ക്ക്. 3.7 മില്യണ്‍ ഡോളറാണ് ലേലത്തുക. ചരിത്രത്തിലാദ്യമായാണ് ഒരു ശാസ്ത്ര പുസ്തകം ഇത്രയും വലിയ തുകയ്ക്ക് ലേലത്തില്‍ പേകുന്നത്.

ന്യൂട്ടന്റെ പ്രശസ്തമായ 3 ചലന നിയമങ്ങളെക്കുറിച്ചുള്ള പുസ്തകമാണ് പ്രിന്‍സിപ്പിയ മാത്തമാറ്റിക്ക. 1687ലാണ് ന്യൂട്ടണ്‍ ഈ പുസ്തകം എഴുതിയത്. ന്യൂട്ടണ്‍ നടത്തിയ തിരുത്തലുകള്‍ അടങ്ങിയ കോപ്പിയാണ് ലേലത്തില്‍ പോയത്. രണ്ടാം എഡിഷന്‍ പ്രസിദ്ധീകരിക്കാന്‍ ന്യൂട്ടണ്‍ തയ്യാറാക്കിയ പുസ്തകമാണിത്.

ഞെട്ടിച്ച് ലേലത്തുക

ലേലക്കമ്പനിയായ ക്രിസ്റ്റി ഇത്രയും വലിയ തുക പുസ്‌കത്തിന് പ്രതീക്ഷിച്ചതേ ഇല്ലായിരുന്നു. കൂടിപ്പോയാല്‍ ഒരു മില്യണിനും 1.5 മില്യണിനും ഇടയിലൊരു തുക കിട്ടുമെന്നായിരുന്നു പ്രതീക്ഷ.

സ്വന്തമാക്കിയത് ആരെന്നറിയില്ല

ലേലക്കമ്പനി പ്രതീക്ഷതിലും ഇരട്ടിയിലധികം തുക നല്‍കിയാണ് പുസ്തകത്തിന്റെ ലേലം നടന്നത്. എന്നാല്‍ പുസ്തകം ലേലത്തില്‍ പിടിച്ചത് ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഈ വ്യക്തി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ലേലക്കമ്പനി പറയുന്നത്.

പഴക്കം 300 വര്‍ഷം

എഴുതിക്കഴിഞ്ഞ ശേഷം ന്യൂട്ടണ്‍ ഈ പുസ്തകം എഡ്മണ്ട് ഹാലെയ്ക്ക് എഡിറ്റിംഗിനായി കൈമാറി. പുസ്തകം പ്രിന്റ് ചെയ്തതും വില്‍പന നടത്തിയതും ലണ്ടനിലാണ്. 300 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1687ലായിരുന്നു അത്.

മൂല്യം ലക്ഷങ്ങള്‍

ആട്ടിന്‍തോലിന്റെ പുറംചട്ടയുള്ള പുസ്തകത്തില്‍ 252 പേജുകളുണ്ട്..ഇതിന്റെ ആദ്യപ്രതി 47 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലേലത്തില്‍ പോയതാണ്. ജെയിംസ് രണ്ടാമന്‍ രാജാവിന് സമ്മാനിക്കപ്പെട്ട കോപ്പിയാണിത്. 2013ല്‍ 2.5 മില്യണ്‍ ഡോളറിന് ഈ പുസ്തകവും ലേലത്തില്‍ പോയിരുന്നു.

English summary
Isaac Newton's book auctioned for record rate in Newyork. Principia Mathematica sold for $ 3.7 million. This has became the most expensive printed scientific book ever sold in an auction.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X