കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറിയന്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നു; രാഷ്ട്രനേതാക്കള്‍ സംയുക്ത യോഗം ചേരും, ചരിത്ര നീക്കം

Google Oneindia Malayalam News

സിയോള്‍: പോര്‍വിളികള്‍ അവസാനിപ്പിച്ച് ഇരു കൊറിയകളും സമാധാന പാതയിലേക്ക്. ഇരുരാജ്യങ്ങളുടെയും തലവന്‍മാരുടെ സംയുക്ത യോഗം വിളിക്കാന്‍ തീരുമാനം. ഏപ്രില്‍ 27ന് ഇരു കൊറിയകളുടെയും അതിര്‍ത്തിയിലെ ഫ്രീഡം ഹൗസില്‍ രാഷ്ട്ര നേതാക്കള്‍ ചര്‍ച്ച നടത്തും. ഉത്തര കൊറിയയുടെയും ദക്ഷിണ കൊറിയയുടെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് തീരുമാനം.

15

ഏപ്രില്‍ നാലിന് അവലോകന യോഗം ചേരും. ഇരുരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഈ യോഗത്തില്‍ സംബന്ധിക്കും. രാഷ്ട്ര നേതാക്കളുടെ യോഗത്തിന് മുന്നോടിയായി സുരക്ഷയുമായും മാധ്യമ കൈകാര്യത്തിനുമുള്ള വിഷയം ഏപ്രില്‍ നാലിന് തീരുമാനിക്കും.

ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ഇപ്പോള്‍ ചൈനീസ് സന്ദര്‍ശനത്തിലാണ്. സമാധാനത്തിന്റെ പാത സ്വീകരിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് ഉത്തര കൊറിയന്‍ രാഷ്ട്ര നേതാവിനോട് അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ അദ്ദേഹം അനുകൂല മറുപടി കൊടുത്തുവെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇരുകൊറിയന്‍ നേതാക്കളും ചര്‍ച്ചയ്ക്ക് തീരുമാനിച്ചിരുക്കുന്നത്.

സൗദിയുടെ ആനുകൂല്യം എയര്‍ഇന്ത്യക്ക് പൊല്ലാപ്പാകും; മോദി നീക്കത്തിന് തിരിച്ചടി, പുതിയ ആവശ്യം!!സൗദിയുടെ ആനുകൂല്യം എയര്‍ഇന്ത്യക്ക് പൊല്ലാപ്പാകും; മോദി നീക്കത്തിന് തിരിച്ചടി, പുതിയ ആവശ്യം!!

അതിര്‍ത്തിയിലെ ഫ്രീഡം ഹൗസില്‍ നടക്കുന്ന നിര്‍ണായക സംയുക്ത സമ്മേളനത്തില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജി ഇന്‍, ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍, ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍, സൈനിക മേധാവികള്‍ എന്നിവര്‍ പങ്കൈടുക്കും.

കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ സമാധാനം കൊണ്ടുവരുമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ അധികാരമേല്‍ക്കുന്ന വേളയില്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് അവര്‍ തുടര്‍ നടപടികള്‍ വേഗത്തിലാക്കുകയും ചെയ്തു. അതിന്റെ ഫലമാണിപ്പോള്‍ കാണുന്നത്.

ഇരു കൊറിയകളുടെയും രാഷ്ട്ര നേതാക്കന്‍മാര്‍ പങ്കെടുത്ത യോഗം ഒടുവില്‍ നടന്നത് 2007ലാണ്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് റോഹ് മൂ ഹ്യുന്നും ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഇല്ലുമാണ് ആ യോഗത്തില്‍ സംബന്ധിച്ചിരുന്നത്. പിന്നീട് ഇരുരാജ്യങ്ങളും അതിര്‍ത്തി പ്രശ്‌നം രൂക്ഷമായി. ദക്ഷിണ കൊറിയന്‍ ഭാഗത്ത് അമേരിക്ക ശക്തമായി നിലയുറപ്പിക്കുക കൂടി ചെയ്തതോടെ ബന്ധം കൂടുതല്‍ വഷളാകുകയായിരുന്നു.

English summary
North and South Korean leaders to meet for historic summit on April 27
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X