ഇന്ത്യന്‍ സൈന്യത്തെ വകവരുത്താന്‍ ഹിസ്ബുളിന് പാകിസ്താന്‍ രാസായുധം നല്‍കി!!തെളിവുകള്‍ പുറത്ത്

Subscribe to Oneindia Malayalam

ദില്ലി: കശ്മീരില്‍ ആക്രമണം നടത്താന്‍ ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീന് പാകിസ്താന്‍ രാസായുധം നല്‍കിയെന്നു തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ഇതു സംബന്ധിച്ച് ഹിസ്ബുള്‍ ഭീകരര്‍ തമ്മില്‍ സംസാരിക്കുന്ന ഓഡിയോ ദേശീയ മാധ്യമമായ ന്യൂസ് 18 പുറത്തു വിട്ടു. ഇന്ത്യന്‍ സൈന്യത്തിനെതിരെ പ്രയോഗിക്കാന്‍ പാകിസ്താന്‍ ഹിസ്ബുള്‍ മുജാഹിദീന് രാസായുധം നല്‍കിയെന്ന വിവരം ഓഡിയോയില്‍ വ്യക്തമാണ്.
അമര്‍നാഥ് ഭീകരാക്രമണത്തിന്റെ ആസൂത്രണം നടന്നത് പാകിസ്താനിലാണെന്ന് വാര്‍ത്തക്കു പിന്നാലെയാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തു വന്നിരിക്കുന്നത്.

മാസങ്ങളായി കശ്മീര്‍ താഴ്‌വരയില്‍ വര്‍ദ്ധിച്ചു വരുന്ന ഭീകരാക്രമണങ്ങളില്‍ നിരവധി ഹിസ്ബുള്‍ ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. അതു കൊണ്ടു തന്നെ ആക്രമണത്തിന്റെ എണ്ണം കുറക്കാനും പരമാവധി ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്താനുമാണ് പാക്‌സിതാന്‍ രാസായുധങ്ങള്‍ നല്‍കിയതെന്നാണ് ഓഡിയോ ക്ലിപ്പില്‍ നിന്നും വ്യക്തമാകുന്നത്. ഇന്ത്യ ഇപ്പോഴും പഴയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് പോരാടുന്നത്. അതു കൊണ്ടു തന്നെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പുതിയ രീതിയിലുള്ള ആയുധങ്ങള്‍ ആവശ്യമാണെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

terrorist

പാകിസ്താന്റെ കാരുണ്യത്തെ ഓഡിയോയില്‍ ഹിസ്ബുള്‍ ഭീകരര്‍ പ്രകീര്‍ത്തിക്കുന്നുമുണ്ട്. ദൈവമാണ് പാകിസ്താനില്‍ നിന്നും സഹായമയച്ചതെന്നാണ് ഭീകരര്‍ പറയുന്നത്. ഇന്ത്യക്കെതിരെയുള്ള പ്രവൃത്തികള്‍ പാകിസ്താന്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന പ്രതീക്ഷയും ഓഡിയോയില്‍ വ്യക്തമാണ്.

English summary
According to the accessed transcripts, Hizbul members have already got their hands on these chemical weapons.
Please Wait while comments are loading...