Get Updates
Get notified of breaking news, exclusive insights, and must-see stories!

മിഡില്‍ ഈസ്റ്റ്: ഫെയ്‌സ്ബുക്കും ട്വിറ്ററും വേണ്ട; ട്രെന്‍ഡ് സ്‌നാപ്പ്ചാറ്റും ഇന്‍സ്റ്റഗ്രാമും

അബുദാബി:വിദേശത്തെ സോഷ്യല്‍ മീഡിയ ഉപയോഗത്തിലെ ട്രെന്‍ഡില്‍ മാറ്റംവരുന്നു. ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫെയ്‌സ്ബുക്കിനെയും ട്വിറ്ററിനേയും പിന്നിലാക്കിയാണ് ഡയറക്ട് മെസേജിംഗ് ആപ്ലിക്കേഷനുകളായ സ്‌നാപ്പ്ചാറ്റും വാട്ട്‌സ്ആപ്പുമാണ് മുന്നിലുള്ളത്. ഖത്തറിലെ വടക്കുപടിഞ്ഞാറന്‍ സര്‍വ്വകലാശാല പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍. ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

2013ലെക്കാള്‍ 24 ശതമാനം വര്‍ദ്ധനവാണ് 2016ല്‍ മിഡില്‍ ഈസ്റ്റിലെ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായിട്ടുള്ളത്. ഇതിനൊപ്പം ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ ആറ് ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 17 ശതമാനം കുറവാണ് ട്വിറ്റര്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ സംഭവിച്ചിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് മാത്രം 12 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

cats

യുഎഇ, ഈജിപ്ത്, ലെബനന്‍, ഖത്തര്‍, സൗദി അറേബ്യ, ടുനീഷ്യ എന്നീ രാജ്യങ്ങളിലെ 6,058 യുവാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സോഷ്യല്‍ മീഡിയ ഉപയോഗത്തിലെ ട്രെന്‍ഡ് പരിശോധിക്കുന്നതിന് വേണ്ടിയാണ് പഠനം നടത്തിയിട്ടുള്ളത്. സാംസ്‌കാരികമായ മനോഭവങ്ങള്‍, സെന്‍സര്‍ഷിപ്പ്, സോഷ്യല്‍ മീഡിയകള്‍ക്ക് മേലുള്ള നിയന്ത്രണംവും മേല്‍നോട്ടവും, സിനിമ, ടിവി, ഗെയിംസ്, സ്‌പോര്‍ട്‌സ്, വാര്‍ത്തകള്‍, കുട്ടികളുടെ മാധ്യമങ്ങള്‍ എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ളതാണ് സര്‍വ്വേ.

മിഡില്‍ ഈസ്റ്റിലെ രാഷ്ട്രീയ- സാംസ്‌കാരിക മനോഭാവങ്ങള്‍, മാധ്യമങ്ങളും വിനോദ ഉപാധികളും ഉപയോഗിക്കുന്ന രീതി, അവര്‍ തമ്മിലുള്ള സമ്പര്‍ക്കം എന്നിവയിലേക്ക് ഉള്‍ക്കാഴ്ച നല്‍കുന്നതായിരുന്നു സര്‍വ്വേ. ജനങ്ങള്‍ ഏതുതരത്തിലാണ് ഇന്റര്‍നെറ്റ് അധിഷ്ഠിത മാധ്യമങ്ങള്‍ വഴി കൂട്ടിയോജിപ്പിക്കപ്പെടുന്നതെന്നും, ഡിജിറ്റല്‍ ലോകത്തില്‍ മാധ്യമങ്ങള്‍ എന്ന മാധ്യമത്തിന് വന്ന മാറ്റങ്ങളെക്കുറിച്ചും ഉള്‍ക്കാഴ്ച നല്‍കുന്നതാണ് പുതിയ പഠനറിപ്പോര്‍ട്ടെന്ന് ഖത്തര്‍ സര്‍വ്വകലാശാല സിഇഒയും ഡീനുമായ എവരറ്റ് ഇ ഡെന്നിസ് പറഞ്ഞു.

പ്രദേശത്തെ ഇന്റര്‍നെറ്റ് വ്യാപനം വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ടെന്നും ജിസിസി രാജ്യങ്ങളിലേതുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ ഇന്‍ര്‍നെറ്റിന്റേയും സ്മാര്‍ട്ട്‌ഫോണിന്റെയും ഉപയോഗം വര്‍ദ്ധിച്ചതായും സര്‍വ്വേ വ്യക്തമാക്കുന്നു. യുഎഇയിലാണ് ഇന്‍ര്‍നെറ്റ് വ്യാപനം വര്‍ദ്ധിച്ചിട്ടുള്ളത്. 2016ല്‍ 100 ശതമാനം ജനങ്ങളും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുവെന്നാണ് സാക്ഷ്യപ്പെടുത്തല്‍. ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ 93 ശതമാനമാണ് ഇന്റര്‍നെറ്റ് വ്യാപനത്തിന്റെ തോത്. ലെബനനില്‍ 84 ശതമാനമാണിത്. ഈജിപ്തും ടുണീഷ്യയുമാണ് ഇതില്‍ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളില്‍ യുഎഇയാണ് മുന്‍പന്തിയിലുള്ളത്. ഖത്തര്‍(95%), സൗദി അറേബ്യ(95%), ലെബനന്‍(90%) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്തക്കളുടെ എണ്ണം ഏറ്റവും കുറവ് രേഖപ്പെടുത്തിയിട്ടുള്ളതും ഈജിപ്തിലും(61%), ടൂണിഷ്യയിലുമാണ്(43%). ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 42 ശതമാനം കോര്‍പ്പറേറ്റ് നിരീക്ഷണത്തെക്കുറിച്ചും 31 ശതമാനം സര്‍ക്കാരിന്റെ നിരീക്ഷണത്തെക്കുറിച്ചും ബോധവാന്മാരാണ്.

അധിക്ഷേപകരമായ ഉള്ളടക്കങ്ങള്‍ നിരോധിക്കാനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്ന് വിശ്വസിക്കുന്നവരാണ് ഈജിപ്ത്, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ ജനങ്ങള്‍. എന്നാല്‍ ഈ ദൗത്യം തങ്ങളില്‍ നിക്ഷിപ്തമാണെന്ന് കരുതുന്നവരാണ് യുഎഇ, ലെബനന്‍, ടുണീഷ്യ എന്നിവിടങ്ങളിലെ ഇന്റര്‍നെറ്റ് ഉപയേക്താക്കള്‍. ടിവിയില്‍ നിന്ന് ഓണ്‍ലൈന്‍ വീഡിയോ എന്ന് ട്രെന്‍ഡിലേക്കുള്ള മാറ്റം കൃത്യമായി അടയാളപ്പെടുത്താന്‍ ഈ സര്‍വ്വേക്ക് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ രാജ്യങ്ങളിലെ മൂന്നില് ഒന്ന് ഇന്‍ര്‍നെറ്റ് ഉപയോക്താക്കളും സിനിമ കാണുന്നതിനായി ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നവരാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+