ഭാര്യയെ സ്‌നേഹിച്ചോളൂ, അല്ലേല്‍ പിഴ അടക്കേണ്ടി വരുമേ...
എന്തൊക്കെ നിയമമാണെന്നു നോക്കിക്കെ, ഭാര്യയെ സ്‌നേഹിച്ചില്ലേല്‍ പിഴ അടക്കേണ്ടി വരും എന്ന്. എന്തൊരു കഷ്ടമാ അല്ലേ, പാവം ഭര്‍ത്താക്കന്മാര്‍, ഇനി സംഭമവം പറയാം, സംഗതി നടന്നത് ഇവിടെയൊന്നുമല്ലാട്ടൊ, ടര്‍ക്കിയിലാണ് സംഭവം.
ഭാര്യയെ സ്‌നേഹിക്കുന്നില്ലെന്ന് വെളിപ്പെടുത്തിയ ഭര്‍ത്താവിനാണ് പിഴ അടക്കേണ്ടി വന്നത് . വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ച ദമ്പതികളില്‍ ഭര്‍ത്താവിനാണ് പണികിട്ടിയത് എന്നു പറഞ്ഞാമതിയല്ലോ, വിവാഹ മോചന ഹര്‍ജി പരിഗണിക്കുന്നതിനിടെ താന്‍ ഭാര്യയെ സ്‌നേഹിക്കുന്നില്ലെന്ന് ഭര്‍ത്താവ് കോടതിയില്‍ മൊഴി നല്‍കി. പിന്നെ പറയണോ കോടതിയാണ് ഭര്‍ത്താവിന് പിഴ ശിക്ഷ വിധിച്ചു. ടര്‍ക്കിയിലെ പരമോന്നത കോടതിയാണ് ശിക്ഷ വിധിച്ചത്.

തന്നെ വഞ്ചിച്ച പങ്കാളിയില്‍ നിന്ന് നഷ്ടപരിഹാരം വേണമെന്ന് രണ്ട് പേരും കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഭര്‍ത്താവില്‍ നിന്ന് മാത്രം പിഴ ഈടാക്കാനാണ് കോടതി ഉത്തരവിട്ടത്. ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ ഇമോഷണല്‍ വയലന്‍സാണെന്നും കോടതി വിലയിരുത്തി. ഭര്‍ത്താവിന്റെ പെരുമാറ്റം ഭാര്യയെ ഏറെ വേദനിപ്പിച്ചുവെന്നും കോടതി വിലയിരുത്തി.
അതേസമയം ഭാര്യ തന്നെ നിരന്തരം ദ്രോഹിച്ചിരുന്നതായി ഭര്‍ത്താവ് കോടതിയില്‍ ആരോപിച്ചു. എന്നാല്‍ ഇയാളുടെ ആരോപണങ്ങള്‍ മുഖവിലയ്ക്ക് എടുക്കാന്‍ കോടതി തയ്യാറായില്ല എന്നതാണ് വസ്തുത. ഭര്‍ത്താക്കന്മാരുടെ ഒരവസ്ഥയെ












Click it and Unblock the Notifications