ഒരു ചുംബനത്തിന്റെ പേരിൽ പുലിവാൽ പിടിച്ച് ബ്രിട്ടൺ ആരോഗ്യ സെക്രട്ടറി; ഒടുവിൽ രാജി
മാറ്റ് ഹാൻകോക്ക് തന്റെ ഓഫീസിനുള്ളിലെ സ്ത്രീയെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്ന ചിത്രവും ദി സൺ എന്ന മാധ്യമമാണ് പ്രസിദ്ധീകരിച്ചത്
ന്യൂഡൽഹി: ഓഫീസിലെ സഹായിയെ ചുംബിച്ചത് വിവാദമായതോടെ ബ്രിട്ടണിലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് രാജിവെച്ചു. ചുംബനം കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടികാട്ടി പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസണിന് മാറ്റ് ഹാൻകോക്ക് രാജി കത്ത് കൈമാറിയത്.

മാറ്റ് ഹാൻകോക്ക് തന്റെ ഓഫീസിനുള്ളിലെ സ്ത്രീയെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്ന ചിത്രവും ദി സൺ എന്ന മാധ്യമമാണ് പ്രസിദ്ധീകരിച്ചത്. പിന്നാലെ സംഭവം വിവാദമാവുകയും ചെയ്തു. നേരത്തെ തന്നെ വിവാഹിതനായ ഹാൻകോക്ക് തന്റെ വകുപ്പിന്റെ പ്രകടനം പരിശോധിക്കാനാണ് സഹായിയായി യുവതിയെ നിയോഗിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ കർശനമായിരുന്ന മെയ് മാസത്തിലെടുത്ത ചിത്രമാണിത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഈ സമയത്ത് രാജ്യത്തുണ്ടായിരുന്നത്. വീടിനുപുറത്തുള്ള മറ്റാരുമായും ഒരു തരത്തിലുമുള്ള അടുത്ത ബന്ധം പുലർത്താൻ പാടില്ല. ഈ ഒരു ഘട്ടത്തിൽ മഹാമാരിയെ നേരിടുന്നതിൽ മുൻനിരയിൽ തന്നെയുണ്ടാകേണ്ട മാറ്റ് ഹാൻകോക്കിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുത വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
കേരളത്തില്‍ ഇന്ന് ലോക്ക്ഡൗണ്‍, കനത്ത പരിശോധന: ചിത്രങ്ങള്‍ കാണാം
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഹാൻകോക്കിന്റെ നേതൃത്വം നേരത്തെ തന്നെ പ്രശംസ നേടിയിരുന്നു. നിയന്ത്രണങ്ങൾ കൊണ്ടുവന്ന ആൾ തന്നെ അത് ലംഘിച്ചതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഈ ഘട്ടത്തിലാണ് മാപ്പ് ചോദിച്ചുള്ള രാജികത്ത് ഹാൻകോക്ക് പ്രധാനമന്ത്രി ബോറിസ് ജോൺസണ് കൈമാറിയത്. മറുപടി കത്തിൽ തന്റെ സേവനത്തിൽ എന്നും അഭിമാനിക്കണമെന്ന് ഹാൻകോക്കിനോട് പ്രധാനമന്ത്രി പറഞ്ഞു.
തെന്നിന്ത്യൻ താരസുന്ദരി ശ്രിയ സരണിന്റെ ഗ്ലാമറസ് ചിത്രങ്ങൾ വൈറലാകുന്നു












Click it and Unblock the Notifications