അഫ്ഗാനിസ്ഥാനില്‍ അമേരിക്കയ്ക്ക് വീണ്ടും ഐസിസ് ഭയം; കാബൂള്‍ വിമാനത്താവളം ആക്രമിച്ചേക്കും

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നേരിടുന്ന യഥാര്‍ത്ഥ വെല്ലുവിളി താലിബാന്‍ ആയിരുന്നില്ല. അല്‍ ഖ്വായ്ദയുടേയും ഐസിസിന്റേയും സുരക്ഷിത കേന്ദ്രങ്ങള്‍ ആയിരുന്നു. അത് ഇല്ലാതാക്കുക എന്നതായിരുന്നു താലിബാനുമായി ഒരു സമാധാന കരാറില്‍ എത്തുമ്പോള്‍ അമേരിക്കയുടെ ലക്ഷ്യം.

ഇപ്പോള്‍ താലിബാന്‍, വലിയ എതിര്‍പ്പുകളൊന്നും കൂടാതെ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയിരിക്കുന്നു. ഇപ്പോഴും അനേകം അമേരിക്കന്‍ പൗരന്‍മാര്‍ കാബുളില്‍ അവശേഷിക്കുന്നുണ്ട്. അവര്‍ ഏത് വിധേനയും അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെടാന്‍ കാത്തിരിക്കുകയാണ്. അവര്‍ക്ക് അമേരിക്ക നല്‍കിയ നിര്‍ണായക സന്ദേശം വെളിപ്പെടുത്തുന്നത് ചില ഭയങ്ങളാണ്.

പുല്‍തകിടില്‍ മാലാഖയെ പോലെ സുന്ദരിയായി നടി എസ്തര്‍ അനില്‍; ഗ്ലാമറസ് ഫോട്ടോഷൂട്ട് വൈറല്‍

1

അമേരിക്കന്‍ പൗരന്‍മാര്‍ കാബൂള്‍ വിമാനത്താവളത്തിലേക്ക് വരരുത് എന്നാണ് അമേരിക്ക നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഏത് നിമിഷവും വിമാനത്താവളം ഐസിസ് ഭീകരര്‍ ആക്രമിച്ചേക്കാം എന്നാണ് അമേരിക്കയുടെ ഭയം. വിമാനത്താവളത്തിന് പുറത്താണ് ഇത്തരത്തിലുള്ള സുരക്ഷാ ഭീഷണിയുള്ളത് എന്നാണ് പറയുന്നത്. ഇതില്‍ താലിബാന് എന്തെങ്കിലും പങ്കുള്ളതായി ഇതുവരെ വിവരമൊന്നും പുറത്ത് വന്നിട്ടില്ല.

2

അമേരിക്കന്‍ സര്‍ക്കാരോ, സര്‍ക്കാര്‍ ചുമതലപ്പെടുത്തിയവരോ നിര്‍ദ്ദേശിച്ചവര്‍ മാത്രമേ യാത്രയ്ക്കായി വിമാനത്താവളത്തിലേക്ക് എത്തേണ്ടതുള്ളു എന്നാണ് നിര്‍ദ്ദേശം. സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും കാബൂള്‍ അല്ലാതെ യാത്രയ്ക്ക് മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉണ്ടോ എന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയാണ് എന്നും ആണ് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഐസിസ് ആക്രമണ ഭീഷണി സംബന്ധിച്ച മറ്റ് വിവരങ്ങള്‍ ഒന്നും അമേരിക്ക ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

3

കാബൂള്‍ വിമാനത്താവളം ആക്രമിക്കുമെന്ന് ഒരു പരസ്യ ഭീഷണി ഐസിസ് ഇതുവരെ മുഴക്കിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അഫ്ഗാനിസ്ഥാന്റെ പല ഭാഗങ്ങളിലും ഐസിസിനും അല്‍ ഖ്വായ്ദയ്ക്കും സുരക്ഷിത കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. താലിബാനെതിരെ അഫ്ഗാന്‍ സൈന്യത്തിനൊപ്പം പോരാടുമ്പോഴും അമേരിക്കയുടെ മുഖ്യ ലക്ഷ്യം അല്‍ ഖ്വായ്ദ കേന്ദ്രങ്ങളായിരുന്നു. പിന്നീടാണ് ഐസിസ് രൂപീകരിക്കപ്പെടുന്നതും ലോകത്തിന് തന്നെ വലിയ ഭീഷണിയായി മാറുന്നതും.

4

ഓരോ ദിവസവും കാബൂള്‍ വിമാനത്താവളത്തിന് മുന്നിലേക്ക് എത്തുന്നത് ആയിരക്കണക്കിന് ആളുകള്‍ ആണ്. അമേരിക്കയുമായും സഖ്യരാജ്യങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു അഫ്ഗാന്‍ സ്വദേശികളാണ് അധികവും ഇത്തരത്തില്‍ എത്തുന്നത്. താലിബാന്റെ മനുഷ്യത്വവിരുദ്ധതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും കലാകാരന്‍മാരും എല്ലാം ഇക്കൂട്ടത്തില്‍ ഉണ്ട്. താലിബാന്റെ പ്രതികാര നടപടികള്‍ ഭയന്നാണ് ഇവര്‍ രാജ്യം വിടാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഇവര്‍ക്ക് രക്ഷപ്പെടാന്‍ ആകുമോ എന്ന കാര്യത്തില്‍ വലിയ ആശങ്കയാണ് ഇപ്പോഴുള്ളത്.

5

അഫ്ഗാനിസ്ഥാനില്‍ താലിബാനും ഐസിസും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം നടക്കുന്നത് ഒരു പുതിയ സംഭവം അല്ല. ഐസിസിന്റെ രൂപവത്കരണ കാലം മുതല്‍ ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. പലപ്പോഴും രക്തരൂക്ഷിതമായ യുദ്ധങ്ങളും ഇരുവരും തമ്മില്‍ സംഭവിച്ചിരുന്നു. ഇരുകൂട്ടര്‍ക്കും വലിയ ആള്‍ നാശവും ആയുധ നാശവും സംഭവിച്ചിട്ടുണ്ട്. കറുപ്പ് വ്യാപാരം സംബന്ധിച്ചും അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകള്‍ സംബന്ധിച്ചും ആയിരുന്നു ഇരു കൂട്ടരും തമ്മിലുള്ള പ്രധാന അഭിപ്രായ വ്യത്യാസം. ഐസിസിന് ആഗോള താത്പര്യങ്ങളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍, താലിബാനെ സംബന്ധിച്ച് അഫ്ഗാനിസ്ഥാന് ആയിരുന്നു മുഖ്യപരിഗണന.

6

ഐസിസ് റിക്രൂട്ട്‌മെന്റിന്റെ ഒരു ഹബ്ബ് ആയിട്ടായിരുന്നു അഫ്ഗാനിസ്ഥാന്‍ മാറിയിരുന്നത്. പുതിയതായി എത്തുന്നവര്‍ക്ക് പരിശീനലനം നല്‍കുന്ന കേന്ദ്രമായും ഐസിസ് അഫ്ഗാനിസ്ഥാനെ മാറ്റിയിരുന്നു. ഐസിസിന്റെ ഖൊറാസാന്‍ ഘടകം ആണ അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നത്. ഒരേസമയം താലിബാനോടും ഐസിസിനോടും അല്‍ ഖ്വായ്ദയോടും യുദ്ധം ചെയ്യേണ്ട ഗതികേടില്‍ നിന്ന് അമേരിക്ക ഇപ്പോള്‍ പൂര്‍ണമായും മുക്തമായിരിക്കുകയാണ്. ബാധ്യതകള്‍ എല്ലാം താലിബാന്റെ തലയിലും.

7

ഏറ്റവും ഒടുവില്‍ വരുന്ന ഐസിസ് ഭീഷണിയെ കുറിച്ച് താലിബാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കാബൂള്‍ പൂര്‍ണമായും ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലാണുള്ളത്. അതേസമയം താലിബാനോടും അമേരിക്കയോടും പക വീട്ടാന്‍ ഐസിസിന്റെ നേതൃത്വത്തില്‍ ഉള്ള ആക്രമണങ്ങളുടെ സാധ്യത തള്ളിക്കളയാന്‍ ആവില്ലെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തല്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ വിമാനത്താവളത്തിന് നേര്‍ക്ക് ഒരു ആക്രമണം ഉണ്ടായാല്‍ കാര്യങ്ങള്‍ പൂര്‍ണായും താലിബാന്റെ കൈ വിട്ടുപോകും.

8

അമേരിക്കന്‍ സൈനികരാണ് നിലവില്‍ കാബൂള്‍ വിമാനത്താവളം നിയന്ത്രിക്കുന്നത്. താലിബാന്റെ ഇടപെടലുകള്‍ വിമാനത്താവളത്തിന് അകത്ത് കാര്യമായി ഒന്നും നടക്കുന്നില്ല. എന്നാല്‍ ഓഗസ്റ്റ് 31 ഓടെ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുമെന്നാണ് അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ളത്. അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുന്നതോടെ കാബൂള്‍ വിമാനത്താവളം വഴി രക്ഷപ്പെടാമെന്ന മറ്റുപൗരന്‍മാരുടെ പ്രതീക്ഷ പൂര്‍ണമായും അവസാനിക്കും. ഇപ്പോള്‍ തന്നെ വിമാനത്താവളത്തിലേക്കുള്ള വഴികളില്‍ താലിബാന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധനകളാണ് നടക്കുന്നത്.

9

ഓഗസ്റ്റ് മാസം തുടക്കത്തില്‍ താലിബാന്‍ മുന്നേറ്റം നടന്നുകൊണ്ടിരിക്കുന്നതിനിടെ ആയിരുന്നു ഞെട്ടിപ്പിക്കുന്ന മറ്റൊരു റിപ്പോര്‍ട്ടും പുറത്ത് വന്നത്. കാബൂളിലും പരിസര പ്രദേശങ്ങളിലും ഐസിസ് ശക്തമാകുന്നു എന്നതായിരുന്നു അത്. ഐസിസിന്റെ ഖൊറാസാന്‍ ഘടകം ഇത്തരത്തില്‍ ശക്തിപ്പെടുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നത് ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയുടെ റിപ്പോര്‍ട്ട് തന്നെ ആയിരുന്നു. താലിബാന്‍ ഭീകരരില്‍ പലരും ഐസിസില്‍ ചേരാനുള്ള സാധ്യതയുണ്ട് എന്നും ആ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലപാടുകള്‍ മയപ്പെടുത്തിക്കൊണ്ടുള്ള താലിബാന്റെ പല പ്രസ്താവനകളും ഇതിന് ആക്കം കൂട്ടിയേക്കാം എന്നും നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. ഈ ഒരു സാഹചര്യം കൂടി കണക്കിലെടുത്താവാം കാബൂള്‍ വിമാനത്താവളത്തിന് വലിയ സുരക്ഷാ ഭീഷണിയുണ്ടെന്ന് അമേരിക്കന്‍ സൈന്യവും കരുതുന്നത്.

10

കാബൂള്‍ പിടിച്ചതിന് പിറകെ താലിബാന്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന് ഏറെ ആശ്വാസം പകരുന്നതായിരുന്നു. തങ്ങളെ എതിര്‍ത്തവരോട് പ്രതികാര നടപടികള്‍ ഒന്നും സ്വീകരിക്കില്ലെന്നും അവര്‍ക്കെല്ലാം പൊതുമാപ്പ് നല്‍കുന്നു എന്നും ആയിരുന്നു പ്രഖ്യാപനം. സ്ത്രീകള്‍ക്ക് ഇസ്ലാം അനുവദിക്കുന്ന എല്ലാ സ്വാതന്ത്ര്യവും നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനങ്ങള്‍ എല്ലാം വാക്കുകളില്‍ മാത്രമാണ് കാണാന്‍ സാധിച്ചത്. സ്ത്രീകള്‍ക്ക് നേര്‍ക്കുള്ള അതിക്രമങ്ങള്‍ ഒരു കുറവുമില്ലാതെ തുടരുകയാണ്. അമേരിക്കയുടേയും സഖ്യരാജ്യങ്ങളുടേയും സൈന്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന അഫ്ഗാന്‍ പൗരന്‍മാരെ വീടുവീടാന്തരം കയറിയിറങ്ങി പിടികൂടിക്കൊണ്ടിരിക്കുകയാണ് താലിബാന്‍. മാധ്യമ പ്രവര്‍ത്തകരെ ലക്ഷ്യം വച്ചുള്ള നീക്കങ്ങളും താലിബാന്‍ നടത്തുന്നുണ്ട്. നേതൃത്വത്തിന്റെ വാക്കുകള്‍ തള്ളിക്കൊണ്ടാണോ ഇത്തരത്തിലുള്ള നീക്കങ്ങള്‍ എന്നും സംശയിക്കപ്പെടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q