Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്നറിയിപ്പൊന്നുമില്ലാതെ അർധരാത്രി ബാഗ്രാം എയർബെയ്സ് വിട്ട് യുഎസ് സേന; തങ്ങളറിഞ്ഞില്ലെന്ന് അഫ്ഗാൻ കമാൻഡർ

വെള്ളിയാഴ്ച പ്രാദേശിക സമയം മൂന്നിനാണ് സൈന്യം വ്യോമതാവളമൊഴിഞ്ഞത്

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് സേനയുടെ പിന്മാറ്റം തുടരുന്നു. മുന്നറിയിപ്പൊന്നുമില്ലാതെയാണ് യുഎസ് സേന അർധരാത്രി ബാഗ്രാം എയർബെയ്സ് വിട്ടതെന്ന് അഫ്ഗാൻ കമാൻഡ ജനറൽ അസദുള്ള കോഹിസ്താനി. വെള്ളിയാഴ്ച പ്രാദേശിക സമയം മൂന്നിനാണ് സൈന്യം വ്യോമതാവളമൊഴിഞ്ഞത്. എന്നാൽ അഫ്ഗാൻ സേന ഇക്കാര്യം അറിയുന്നത് മണിക്കൂറുകൾക്ക് ശേഷമാണ്.

Afghanistan

ബാഗ്രാമിൽ ഒരു ജയിലുമുണ്ട്, 5,000 വരെ താലിബാൻ തടവുകാർ ഇവിടെ ഇപ്പോഴുമുണ്ടെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം യുഎസ് സൈന്യം പിൻവാങ്ങുമ്പോൾ അഫ്ഗാനിസ്ഥാനിൽ താലിബാൻ അതിവേഗം മുന്നേറുകയാണ്. താലിബാൻ ബാഗ്രാമിനെ ആക്രമിക്കുമെന്ന് അഫ്ഗാൻ സൈന്യം പ്രതീക്ഷിക്കുന്നതായി ജനറൽ കൊഹിസ്ഥാനി തിങ്കളാഴ്ച പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ സൈനികനീക്കം ഫലപ്രദമായി പൂർത്തിയാക്കിയ യുഎസ് വെള്ളിയാഴ്ച ബാഗ്രാമിൽ നിന്ന് പുറത്തുപോയതായി അമേരിക്കയും അറിയിച്ചു. വേൾഡ് ട്രേഡ് സെന്ററിലെയും പെന്റഗണിലെയും ഇരട്ട ഗോപുരങ്ങൾക്കെതിരായ ഭീകരാക്രമണത്തിന്റെ ഇരുപതാം വാർഷികമായ സെപ്റ്റംബർ 11 നകം അമേരിക്കൻ സൈന്യത്തെ അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവലിക്കാനുള്ള പ്രസിഡന്റ് ജോ ബൈഡന്റെ പദ്ധതിയുടെ ഭാഗമായാണ് ഇപ്പോഴുള്ള പിന്മാറ്റം.

Recommended Video

cmsvideo
    രണ്ട് ഡോസ് എടുത്തവരില്‍ പോലും ആന്റിബോഡിയുണ്ടായില്ല | Oneindia Malayalam

    യുഎസ് സൈന്യം പിന്മാറ്റം ആരംഭിച്ചതോടെ അതിവേഗം പ്രാദേശിക മുന്നേറ്റം നടത്തുകയാണ് താലിബാനെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മെയ് ഒന്നിന് മുമ്പ് അഫ്ഗാനിസ്ഥാനിലെ 407 ജില്ലകളിൽ 73 എണ്ണമാണ് താലിബാന്റെ നിയന്ത്രണത്തിലുണ്ടായിരുന്നത്. ജൂൺ 29 വരെ രണ്ട് മാസത്തിനുള്ളിൽ ഇത് 157 ആയി വർധിച്ചുവെന്ന് ലോംഗ് വാർ ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പുറമെ സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലുള്ള 79 ജില്ലകളിലുൾപ്പടെ 151 എണ്ണത്തിന്റെ നിയന്ത്രണത്തിനായും താലിബാൻ നീക്കം ആരംഭിച്ചു കഴിഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+