Get Updates
Get notified of breaking news, exclusive insights, and must-see stories!

75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം; അറിയാം ഈ സുപ്രധാന ചരിത്രങ്ങളും വിവരങ്ങളും

ദില്ലി; രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങുകയാണ്.കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും കർശന നിയന്ത്രണങ്ങളോടെ വിപുലമായ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ രാജ്യതലസ്ഥാനത്ത് പുരോഗമിക്കുകയാണ്. രാജ്യം മറ്റൊരു സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഒരുങ്ങുമ്പോൾ ഇന്ത്യൻ ചരിത്രത്തിലെ സുപ്രധാനമായതും ചില രസകരമായതുമായ വസ്തുതകളെ കുറിച്ച് വിശദമായി വായിക്കാം

 13-i-day-1628926351.jpg -Pr

സംഭവബഹുലമായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം.1757 ല്‍ പ്ലാസി യുദ്ധം വിജയിച്ചതു മുതലാണ് ഇന്ത്യയില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും അതുവഴി ബ്രിട്ടീഷുകാരും ആധിപത്യം ഉറപ്പിക്കുന്നത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയിലൂടെ ബ്രിട്ടീഷ് സാമ്രാജ്യം 150 വർഷത്തോളം ഇന്ത്യ ഭരിച്ചു. അവരുടെ അടിച്ചമർത്തലും ക്രൂരതയും നിറഞ്ഞ ഭരണത്തിനെതിരെ ധീരദേശാഭിമാനികളുടെ നേതൃത്വത്തിൽ രാജ്യം പതിറ്റാണ്ടുകളോളം പോരാടി. മഹാത്മാഗാന്ധി, സർദാർ വല്ലഭായ് പട്ടേൽ, നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ് തുടങ്ങിയ നേതാക്കളും സ്വാതന്ത്ര്യസമര സേനാനികളും രാജ്യമെമ്പാടുമുള്ള സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ മുന്നിൽ നിന്നും നയിച്ചു. ശിപായി ലഹള മുതലാണ് ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിന് പുത്തൻ ഉണർവ് വന്നത് .1857 ലെ മഹത്തായ പോരാട്ടം രാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ടത്തിന് പുതുയുഗ പിറവിയയാണ് വിലയിരുത്തപ്പെട്ടത്. പിന്നീടങ്ങോട്ട് നീണ്ട പോരാട്ടങ്ങളുടെ നാളുകൾ.ഒടുവിൽ ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് മുന്നിൽ ബ്രിട്ടീഷ് ഭരണത്തിന് മുട്ട് മടക്കേണ്ടി വന്നു, 1947 ൽ ഇന്ത്യ ബ്രീട്ടീഷ് ആധിപത്യത്തിൽ നിന്നും സ്വതന്ത്രയായി.

1942 ൽ തന്നെ ഇന്ത്യയ്ക്ക് മേലുള്ള ബ്രിട്ടന്റെ ആധിപത്യം ഏറെ കുറെ നഷ്ടമായിരുന്നു. എങ്കിലും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകിയതായി ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ബ്രിട്ടീഷുകാർ തയ്യാറായിരുന്നില്ല. രാണ്ടാം ലോക മഹായുദ്ധത്തോടെ ബ്രിട്ടന്റെ ശക്തി പൂർണമായും ക്ഷയിച്ചു.1948 ജൂണിന് മുൻപ് തന്നെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകാൻ വൈസ്രോയിയായ മൗണ്ട് ബാറ്റനെ ബ്രിട്ടൻ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ എല്ലാം പൂർണമായും ദുർബലമായ സ്ഥിതിതിയിൽ ഔദ്യോഗിക പ്രഖ്യാപനം 47 ൽ തന്നെ നടത്താൻ മൗണ്ട് ബാറ്റൺ തിരുമാനിക്കുകയായിരുന്നു. 1947 ജൂലൈ 4നാണ് ബ്രിട്ടീഷ് പ്രതിനിധി സഭ ഇന്ത്യയുടെ സ്വാതന്ത്ര്യ ബില്ല് അവതരിപ്പിച്ചത്. രണ്ടാഴ്ച്ചക്കകം ബില്ല് പാസായി.

Recommended Video

cmsvideo
    75-ാം സ്വാതന്ത്രദിനാഘോഷത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി രാജ്യം

    1947 ജൂൺ 3 ന് തന്നെ മൗണ്ട് ബാറ്റൺ ഇന്ത്യയെ രണ്ടായി വിഭജിക്കാനുള്ള ബാൾക്കൺ പദ്ധതിക്ക് രൂപം നൽകിയിരുന്നു. കോൺഗ്രസ് ഇതിനെ അനുകൂലിച്ചു.ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ബ്രിട്ടീഷ് സർക്കാർ പാസാക്കിയതോടെ ബാൾക്കൺ പദ്ധതിയും നിയമവിധേയമായി. 1947 ഓഗസ്റ്റ് 14-ന് പാകിസ്താൻ നിലവിൽ വന്നു. 1947 ഓഗസ്റ്റ് 14 ് അർധരാത്രിയിൽ തന്നെ ഇന്ത്യയിൽ ഭരണഘടന സമിതി യോഗം ചേർന്നു. ജവഹർ ലാൽ നെഹ്റുവിനെ സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. 1947 ഓഗസ്റ്റ് 15-ന് ഇന്ത്യ സ്വതന്ത്രരാജ്യമായി.

    സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ

    ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രം...അധികം അറിയപ്പെടാത്ത വസ്തുതകൾ

    ജനഗണമന ദേശീയ ഗാനമായത്

    1911 -ൽ നൊബേൽ സമ്മാന ജേതാവ് രവീന്ദ്രനാഥ ടാഗോർ രചിച്ച 'ഭരോടോ ഭാഗ്യോ ബിധാതാ' എന്ന ഗാനം 'ജനഗണ മന' എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും 1950 ജനുവരി 24 -ന് ഇന്ത്യൻ ഭരണഘടന അസംബ്ലി അംഗീകരിക്കുകയും ചെയ്തു.

    ദേശീയ പതാകയെ കുറിച്ച്

    1906 ഓഗസ്റ്റ് 7 -ന് കൊൽക്കത്തയിലെ പാർസി ബഗാൻ സ്ക്വയറിൽ ചുവപ്പ്, മഞ്ഞ, പച്ച എന്നീ മൂന്ന് തിരശ്ചീന വരകളുള്ള ഇന്ത്യൻ ദേശീയ പതാകയായിരുന്നു ഉയർത്തിയത്.ഇന്ത്യയുടെ ഇപ്പോഴത്തെ ദേശീയ പതാക രൂപകൽപന ചെയ്തത് 1921 ലാണ് സ്വാതന്ത്ര്യസമരസേനാനി പിംഗലി വെങ്കയ്യയാണ്.കാവിയും വെള്ളയും പച്ചയും നിറങ്ങളും നടുവിലെ അശോക ചക്രയും ഉൾപ്പെടുന്ന നിലവിലെ പതാക 1947 ജൂലൈ 22 നാണ് ഔദ്യോഗികമായി അംഗീകരിച്ച് 1947 ഓഗസ്റ്റ് 15 ന് ഉയർത്തുകയും ചെയ്തു.

    അഞ്ച് രാജ്യങ്ങൾ

    ഇന്ത്യയോടൊപ്പം മറ്റ് അഞ്ച് രാജ്യങ്ങളും ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യം ആഘോഷിക്കുന്നു. ബഹ്റൈൻ, ഉത്തര കൊറിയ, ദക്ഷിണ കൊറിയ, ലിച്ചെൻസ്റ്റീൻ എന്നിവയാണ് അവ.

    ഇന്ത്യൻ പതാക

    ഇന്ത്യൻ പതാക നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നത് രാജ്യത്ത് ഒരു സ്ഥലത്ത് നിന്ന് മാത്രമാണ്. കർണാടകയിലെ ധാർവാഡിൽ സ്ഥിതി ചെയ്യുന്ന കർണാടക ഖാദി ഗ്രാമോദ്യോഗ സംയുക്ത സംഘത്തിന് (KKGSS) മാത്രമാണ് ഇന്ത്യൻ ദേശീയ പതാക നിർമ്മിക്കാനും വിതരണം ചെയ്യാനും അധികാരമുള്ളത്.

    അവസാനമായി ചേർന്നത്

    ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷവും ഗോവ പോർച്ചുഗീസ് കോളനിയായിരുന്നു. 1961 ൽ ​​മാത്രമാണ് ഗോവ ഇന്ത്യയോട് കൂട്ടിച്ചേർത്തത്. അങ്ങനെ, ഇന്ത്യൻ പ്രദേശത്ത് അവസാനമായി ചേർന്ന സംസ്ഥാനമാണ് ഗോവ.

    ആഗസ്റ്റ് 15 ന്

    രണ്ടാം ലോക യുദ്ധകാലത്ത് ജപ്പാന്‍ കീഴടങ്ങിയത് 1945 ആഗസ്റ്റ് 15നാണ്. മൗണ്ട് ബാറ്റണ് മുമ്പാകെയായിരുന്നു കീഴടങ്ങല്‍. ആഗസ്റ്റ് 15 തന്റെ ഭാഗ്യ ദിനമായതിനാലാണ് ഇന്ത്യയ്ക്ക് ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യം നൽകിയതെന്നാമ് മൗണ്ട് ബാറ്റൺ പ്രതികരിച്ചത്

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+