പലിശക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് നടി

തമിഴിലെ സഹനടിമാരില്‍ ഒരാളാണ് സിന്ധു. അങ്ങാടിത്തെരു, പോക്കിരി, സബരി, നാന്‍ മഹാന്‍ അല്ല തുടങ്ങിയ ചിത്രങ്ങളില്‍ സിന്ധുവിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. വെള്ളിയാഴ്ചയാണ് വിരുകുംബാക്കത്തെ വീട്ടില്‍ ഉറക്കഗുളിക കഴിച്ച് സിന്ധു ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയത്.
പുരസവാക്കത്തെ ഒരു വീട്ടുകാരില്‍ നിന്നും താന്‍ നാല് ലക്ഷം രൂപ കടം വാങ്ങിയിരുന്നു എന്ന് സിന്ധു പറഞ്ഞു. സിന്ധുവിന്റെ അനുജന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് പണം വാങ്ങിയത്. എന്നാല്‍ പലിശയിനത്തില്‍ താന്‍ തൊണ്ണൂറായിരം രൂപയോളം കൊടുത്തുകഴിഞ്ഞു എന്നും നടി പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസമായി പലിശ കൊടുക്കാന്‍ തനിക്ക് കഴിഞ്ഞില്ല, ഇതേത്തുടര്‍ന്ന് ഇവര്‍ തന്നെ ഭീഷണിപ്പെടുത്തി എന്നും സിന്ധു പറഞ്ഞു. ഷൂട്ടിംഗ് സ്ഥലത്തെത്തി ഇവര്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് താന്‍ ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയത് എന്ന് സിന്ധു പരാതിയില്‍ പറഞ്ഞു.
വെള്ളിയാഴ്ച നടി സിന്ധു മേനോന്‍ ആത്മഹത്യ ശ്രമം നടത്തി എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ആത്മഹത്യ ശ്രമം നടത്തിയത് താനല്ല എന്നും താന്‍ ലണ്ടനില്‍ കുടുംബസമേതം സുഖമായി ജീവിക്കുകയാണ് എന്നും മലയാള നടി സിന്ധുമേനോന്‍ പ്രസ്താവന നടത്തുകയായിരുന്നു.












Click it and Unblock the Notifications