കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചില്ലറയില്ല; ഓട്ടോഡ്രൈവര്‍ കഴുത്തുമുറിച്ചു

Google Oneindia Malayalam News

west bengal
കൊല്‍ക്കത്ത: ചില്ലറയെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ ഓട്ടോ ഡ്രൈവര്‍ യാത്രക്കാരെ ബ്ലേഡ് വച്ച് മുറിച്ചു. കൊല്‍ക്കത്തയിലാണ് സംഭവം. ഓട്ടോറിക്ഷക്കാര്‍ സംഘം ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ ഒരാള്‍ തലനാരിഴയ്ക്കാണ് ജീവനും കൊണ്ട് രക്ഷപ്പെട്ടത്. കഴുത്തില്‍ മുറിവേറ്റ ചോട്ടു ഖാന്‍ എന്ന യാത്രക്കാരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഓട്ടോറിക്ഷ തല്ലിത്തകര്‍ക്കുകയും ഓട്ടോ ഡ്രൈവര്‍മാരെ മര്‍ദ്ദിക്കുകയും ചെയ്തു. ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കരായ പോലീസ് സ്‌റ്റേഷന് മുന്നില്‍ ധര്‍ണ നടത്തി. സംഭവത്തെത്തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തു.

അക്രമികളായ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ പിടികൂടുമെന്ന് ഗതാഗത മന്ത്രി പ്രസ്താവന ഇറക്കിയെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ചോട്ടുവും കൂട്ടുകാരനായ ശങ്കറും ചേര്‍ന്ന് തോപ്‌സിയയില്‍ നിന്നും പാര്‍ക് സര്‍കസ് പാലത്തിനടുത്തേക്കാണ് ഓട്ടോ പിടിച്ചത്.

14 രൂപയായിരുന്നു ഓട്ടോ ചാര്‍ജ്ജ്. നാലുരൂപ ചില്ലറ വേണമെന്ന് ഡ്രൈവര്‍ ആവശ്യപ്പെട്ടു. ചില്ലറ കൊണ്ടുവരാമെന്നും കുറച്ചുനേരം കാത്തിരിക്കാനും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചോട്ടുവിനെയും ശങ്കറിനെയും ഓട്ടോ ഡ്രൈവര്‍ ചീത്ത പറയുകയായിരുന്നു എന്ന് സംഭവം കണ്ടുനിന്ന ഒരാള്‍ പറഞ്ഞു.

സംഭവസ്ഥലത്തെത്തിയ മൂന്ന് ഓട്ടോരിക്ഷാ ഡ്രൈവര്‍മാരും കൂടി ചേര്‍ന്ന് തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നു എന്ന് ചോട്ടു പോലീസിനോട് പറഞ്ഞു. കൂട്ടത്തിലൊരാള്‍ ബ്ലേഡ് എടുത്ത് ചോട്ടുവിന്റെ മുഖത്തും കഴുത്തും മുറിക്കുകയായിരുന്നു. എന്നാല്‍ കുറ്റക്കാര്‍ യാത്രക്കാരാണ് എന്ന മട്ടിലാണ് യൂണിയന്‍ ലീഡര്‍ പോലീസില്‍ പരാതിയുമായി എത്തിയത് എന്നും റിപ്പോര്‍ട്ടുണ്ട്.

English summary
A gang of auto drivers allegedly slashed two passengers with a blade in the Park Circus after a quarrel over small change.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X