കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒത്തുകളി: ഗുരുനാഥ് മെയ്യപ്പന്‌ ക്ലീന്‍ ചിറ്റ്

  • By Aswathi
Google Oneindia Malayalam News

ദില്ലി: ചെന്നൈ സൂപ്പര്‍കിങ്‌സ് സിഇഒ ഗുരുനാഥ് മെയ്യപ്പന്‌ ഐപിഎല്‍ ഒത്തുകളികേസില്‍ തമിഴ്‌നാട് കുറ്റകൃത്യ വകുപ്പിന്റെ ക്ലീന്‍ ചിറ്റ്. വാതുവെയ്പുകാരുമായി ഗുരുനാഥ് മെയ്യപ്പന്‌ നേരിട്ട് ബന്ധമുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് സിബിസിഐഡി വ്യക്തമാക്കി.

വാതുവെയ്പ്പുകാരുമായി ചെന്നൈസൂപ്പര്‍ കിങ്‌സ് കളിക്കാര്‍ക്ക് ബന്ധമുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടില്ല. എന്നാല്‍ ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സംഘത്തിന്റെ സഹായത്തോടെയാണ് ചെന്നൈയിലെ സംഘവും പ്രവര്‍ത്തിച്ചിരുന്നതെന്നതിന് തെളിവുണ്ടെന്ന് സിബിസിഐഡി കണ്ടെത്തിയിട്ടുണ്ട്. ഈ മാസം അവസാനം കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുന്നതിനാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ കഴിയില്ലെന്ന് സിബിസിഐഡി പറഞ്ഞു.

Gurunath Meiyappan

ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് ശ്രീശാന്ത് ഉള്‍പ്പടെയുള്ള താരങ്ങളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് സിബിസിഐഡി ചെന്നൈയിലെ ഒത്തുകളി സംഘത്തെയും അറസ്റ്റ് ചെയ്തത്. ഹോട്ടല്‍ വ്യവസായിയായ വിക്രം അഗര്‍വാള്‍ ഉള്‍പ്പടെ അറസ്റ്റിലായ 13പേര്‍ക്കും മെയ്യപ്പയുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം. ഇതിനു പിന്നാലെയാണ് മുംബൈ പൊലീസ് വാതുവെയ്പുമായി ബന്ധപ്പെട്ട മറ്റൊരു കേസിന് മെയ്യപ്പനെ
അറസ്റ്റ് ചെയ്തത്.

English summary
The Crime Branch CID of the Tamil Nadu police investigating the IPL betting scandal has found nothing incriminating against Chennai Super King’s Gurunath Meiyappan, agency sources said on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X