ദില്ലി മാനഭംഗം; ശിക്ഷ വെള്ളിയാഴ്ചത്തേക്ക് മാറ്റി
ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ 23കാരിയെ പീഡിപ്പിച്ച കേസില്‍ നാല് പ്രതികള്‍ക്കുള്ള വിധി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ചൊവ്വാഴ്ച കേസിലെ പ്രതികളെല്ലാം കുറ്റക്കാരാണെന്ന് പ്രഖ്യാപിച്ച കോടതി വിധി പറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയിരുന്നു. ബുധനാഴ്ച വീണ്ടും കേസ് പരിഗണിച്ചപ്പോഴാണ് വിധി പ്രഖ്യാനം വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. പ്രതികള്‍ക്ക് വധ ശിക്ഷ തന്നെ നല്‍കണമെന്ന് പ്രേസിക്യൂഷന് വാദിച്ചു.
സാകേതിലെ അതിവേഗ കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ തങ്ങള്‍ നിരപരാധികളാണെന്ന് ഉറക്കെ നിലവിളിച്ചുകൊണ്ട് നാടക രംഗങ്ങള്‍ സൃഷ്ടിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പ്രോസിക്യൂഷന് വാദിച്ചത്. അതേ സമയം, പ്രതികളുടെ സാമ്പത്തിക സ്ഥിതിയും മാതാപിതാക്കളുടെ ആരോഗ്യവും കണക്കിലെടുത്ത് പ്രതികള്‍ക്ക് ജീവപര്യന്തം മാത്രം നല്‍കാം എന്ന് പ്രതിഭാഗം വാദിച്ചു.

പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് ഹാജരാക്കിയ തെളിവുകള്‍ കോടതി അംഗീകരിച്ചു. പെണ്‍കുട്ടിയുടെ മരണ മൊഴിയും കേസില്‍ നിര്‍ണായകമാണ്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്കെതിരെ കോടതി തട്ടിക്കൊണ്ടു പോകല്‍, ബലാത്സംഗം, പിടിച്ചുപറി, കൊലപാതകം, സംഘം ചേര്‍ന്ന് കുറ്റകൃത്യം ചെയ്യല്‍, തെളിവുകള്‍ നശിപ്പിക്കല്‍ തുടങ്ങി പതിമൂന്ന് കേസുകള്‍ ചുമത്തിയത്.
2012 ഡിസംബര്‍ 16ന് ഒടുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ 23 കാരെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ആകെ ആറ് പ്രതികളാണുള്ളത്. ഒന്നാം പ്രതിയായ ബസ് ഡ്രൈവര്‍ രാം സിങ് വിചാരണ നടക്കുന്നതിനിടെ തീഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചിരുന്നു. പെണ്‍കുട്ടിയെ ഏറ്റവും കൂടുതല്‍ പീഡിപ്പിച്ച കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് ജുവനൈല്‍ ബോര്‍ഡ് മൂന്ന് വര്‍ഷം നല്ലനടപ്പിന് ദുര്‍ഗുണപാഠശാല വാസവും വിധിച്ചു. ശേഷിക്കുന്ന നാലുപേര്‍ക്കുള്ള വിധിയാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റിവച്ചിരിക്കുന്നത്.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications