ഇസ്കോണിന്റെ മതിലിടിഞ്ഞ് രണ്ട് മരണം
ബാംഗ്ലൂര്‍: ബാംഗ്ലൂരിലെ ലോക പ്രശസ്ത ശ്രീകൃഷ്ണ ക്ഷേത്രമായ ഇസ്കോണിന്റെ ചുറ്റുമതില്‍ തകര്‍ന്ന് രണ്ട് പേര് മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. ഏഴ് വയസ്സുളള ഒരു പെണ്‍കുട്ടിയും മരിച്ചവരില്‍ പെടുന്നു.
2013 സെപ്റ്റംബര്‍ 9 നാണ് അപകടം നടന്നത്. ചുറ്റുമതിലിനോട് ചേര്‍ന്നുള്ള അഞ്ച് കുടിലുകളും തകര്‍ന്നിട്ടുണ്ട്. നിയമവിരുദ്ധമായാണ് മതില് നിര്‍മിച്ചിരുന്നതെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ കമാല്‍ പന്ഥ് അറിയിച്ചു.

മൃതദേഹങ്ങള്‍ മതിലിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നാണ് കണ്ടെത്തിയത്. തലേന്ന് രാത്രി പെയ്ത ശക്തമായ മഴ മതിലിടിയാന്‍ കാരണമായതായി സംശയിക്കുന്നു. കര്‍ണാടക ആഭ്യന്തര മന്ത്രി കെ ജെ ജോര്‍ജ്ജ്, എംഎല്‍എ കൃഷ്ണപ്പ, ബാംഗ്ലൂര്‍ മേയര്‍ ബിഎസ് സത്യനാരായണ എന്നിവര്‍ ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
ചുറ്റുമതില്‍ നിയമ വിരുദ്ധമായാണ് നിര്‍മിച്ചിരുന്നതെന്ന് ബാംഗ്ലൂര്‍ മേയര്‍ സത്യനാരായണ ആരോപിച്ചു. ഇസ്കോണിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മേയര്‍ പറഞ്ഞു.
അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഇസ്കോണിന്റെ വകയായി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വക്താവ് ഭാരത ഋഷഭ ദാസ് അറിയിച്ചു. പരിക്കേറ്റവര്‍ക്ക് 50000 രൂപയും നല്‍കും. അപകടത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താന്‍ തങ്ങളും ശ്രമിക്കുന്നുണ്ടെന്ന് ഋഷഭ ദാസ് പറഞ്ഞു. തൊട്ടുത്ത ചേരിയിലെ ചിലര്‍ ചുറ്റമതിലിനോട് ചേര്‍ന്ന് വീടുകള്‍ നിര്മ്മിക്കുനാതായി ഋഷഭ ദാസ് ആരോപിച്ചു.
1966 ല്‍ അമേരിക്കയില്‍ സ്ഥാപിച്ച ഹരേ കൃഷ്ണ മൂന്മെന്റിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് അമ്പലം. ഇന്‍ര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസ് എന്ന ഈ സംഘടന ഹരേകൃഷ്ണ മൂവ്മെന്റ് എന്നാണ് വ്യാപകമായി അറിയപ്പെടുന്നത്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications