Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേവീപ്രീതിക്കായി അച്ഛന്‍ മകളെ ബലി കൊടുത്തു

ഭോപ്പാല്‍: ദേവീ പ്രീതിക്കുവേണ്ടി അച്ഛന്‍ സ്വന്തം മകളെ കഴുത്തറുത്ത് കൊന്നു. മധ്യപ്രദേശിലെ സിയോണി ജില്ലയില്‍ 2013 സെപ്റ്റംബര്‍ 10 ന് ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

ശാന്ത് ലാല്‍ ഇര്‍പാഷേ എന്നയാളാണ് തന്റെ ആറ് വയസ്സുകാരിയായ മകള്‍ ഋതുവിനെ കഴുത്തറുത്ത് ദേവിക്ക് ബലികൊടുത്തത്. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശാന്ത് ലാല്‍ നാട്ടിലെ മുന്‍ പഞ്ചായത്തംഗം കൂടി ആണ്.

Madhya Pradesh Map

പോലീസിന്റെ പിടിയില്‍ ആയെങ്കിലും താന്‍ ചെയ്ത കാര്യത്തില്‍ ഇയാള്‍ക്ക് കുറ്റബോധമൊന്നും ഇല്ല എന്നതാണ് ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം. തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരില്‍ ആരെയങ്കിലും ബലി നല്‍കണം എന്നാവശ്യപ്പെട്ട് ദേവി മിക്ക ദിവസങ്ങളിലും സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെടാറുണ്ടെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ചൊവ്വാഴ്ച ഉച്ചമയക്കത്തിനിടെ ആ സ്വപ്‌നം വീണ്ടും കണ്ടു. എഴുന്നേറ്റ് നോക്കിയപ്പോള്‍ മകള്‍ തൊട്ടുത്തിരുന്ന് കളിക്കുന്നുണ്ടായിരുന്നു. അത് ദൈവീകമായ ഒരു നിര്‍ദ്ദേശമായിരുന്നുവെന്ന് താന്‍ തിരിച്ചറിയുകയായിരുന്നുവെന്നും ശാന്ത് ലാല്‍ പോലീസിനോട് പറഞ്ഞു.

ഗ്രാമത്തിന് പുറത്തുള്ള ദേവീക്ഷേത്രത്തില്‍ വച്ചാണ് ഇയാള്‍ മകളെ ബലി കൊടുത്തത്. വിഗ്രഹത്തിന് മുന്നില്‍ തലകുനിച്ച് നില്‍ക്കാന്‍ ഇയാള്‍ മകളോട് ആവശ്യപ്പെടുകയായിരുന്നു. കയ്യില്‍ കരുതിയിരുന്ന കോടാലികൊണ്ടാണ് മകളുടെ കഴുത്തറുത്തത്. ക്ഷേത്രത്തിനടുത്ത് നിന്ന് പോലീസ് കോടാലി കണ്ടെടുത്തിട്ടുണ്ട്.

സംഭവത്തില്‍ യാതൊരു കുറ്റ ബോധവും ഇയാള്‍ക്കില്ലെന്നാണ് പോലീസും പറയുന്നത്. തന്റെ കുടുംബത്തെ ദേവി സംരക്ഷിച്ചുകൊള്ളും എന്ന വിശ്വാസത്തിലാണ് ഇയാള്‍ ഇപ്പോഴും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+