കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യവര്‍ദ്ധന്‍ സിങ് റാഥോഡ് ബിജെപിയിലേക്ക്

  • By Soorya Chandran
Google Oneindia Malayalam News

ജയ്പൂര്‍: ഷൂട്ടിങിലെ ഇന്ത്യയുടെ ഒളിംപിക് മെഡല്‍ ജേതാവ് രാജ്യവര്‍ദ്ധന്‍ സിങ് റാഥോഡ് ബിജെപിയില്‍ ചേര്‍ന്നു. സൈന്യത്തില്‍ കേണല്‍ പദവി വഹിച്ചിരുന്ന റാഥോഡ് ഏഥന്‍സ് ഒളിംപിക്‌സിലാണ് ഇന്ത്യക്ക് വേണ്ടി വെള്ളി മെഡല്‍ നേടിയത്.

ജയ്പൂരില്‍ നടന്ന ചടങ്ങില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തിലാണ് റാഥോഡ് ബിജെപിയില്‍ അംഗത്വമെടുത്തത്. ദീര്‍ഘ നാളത്തെ സൈനിക സേവനത്തിന് ശേഷമാണ് രാഷ്ട്രീയ പ്രവേശനം.

Rajyawardhan Singh Rathore

രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ സംബന്ധിച്ചിടത്തോളം അഗ്നി പരീക്ഷയാണെന്നാണ് റാഥോഡ് അഭിപ്രായപ്പെട്ടത്. എങ്കിലും അത് തനിക്കും മറ്റുപലര്‍ക്കും സന്തോഷം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തില്‍ നിന്ന് വി ആര്‍എസ് എടുത്താണ് റാഥോഡ് ഇപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങിയിരിക്കുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചു വരികയായിരുന്നുവെന്ന് റാഥോഡ് പറയുന്നു. തന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ യുവാക്കള്‍ക്ക് ഊര്‍ജ്ജം പകരുമെങ്കില്‍ അത് ഒളിംപിക് മെഡലിനേക്കാള്‍ മൂല്യമുള്ളതാകുമെന്നും അദ്ദേഹം പറഞ്ഞു.

23 വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷമാണ് 43 കാരനായ റാഥോഡ് രാഷ്ട്ര സേവനത്തിന്റെ പുതുവഴി തേടുന്നത്. രാഷ്ട്രീയത്തേയും രാഷ്ട്രീയക്കാരേയും ജനങ്ങള്‍ വെറുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തന്റെ രാഷ്ട്രീയ പ്രവേശനമെങ്കിലും ഹൃദയ ശുദ്ധിയില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടാണ് താന്‍ ഇതിന് ഇറങ്ങിത്തിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. രാഷ്ട്രീയവുമായി പുല ബന്ധമില്ലാത്ത കുടുംബമാണ് റാഥോഡിന്റേത്. അതുകൊണ്ട് തന്നെ വീട്ടുകാരെ ഇക്കാര്യം പറഞ്ഞ് സമ്മതിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടിയെന്നും റാഥോഡ് പറഞ്ഞു.

ചടങ്ങില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കാവുന്ന നരേന്ദ്ര മോഡിയേയും രാജസ്ഥാനിലെ ബിജെപിയുടെ അനിഷേധ്യ നേതാവ് വസുന്ധര രാജെ സിന്ധ്യയേും പുകഴ്ത്താനും റാഥോഡ് മറന്നില്ല.

നവ്‌ജോത് സിങ് സിധു, മുഹമ്മദ് അസ്ഹറുദ്ദീന്‍, കീര്‍ത്തി ആസാദ്, ചേതന്‍ ചൗഹാന്‍ തുടങ്ങി കായിക രംഗത്ത് നിന്ന് രാഷ്ട്രീയത്തിലേക്ക് കടന്നവരുടെ പട്ടികയിലെ അവസാന വ്യക്തിയാണ് രാജ്യവര്‍ദ്ധന്‍ സിങ് റാഥോഡ്.

English summary
Many would have been surprised to see Colonel Rajyavardhan Singh Rathore on the dais along with BJP strongman Narendra Modi here on Tuesday. The Athens Olympics silver medallist was, after all, a hardcore Armyman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X