മുഖ്യമന്ത്രിക്ക് ഭീഷണി; ആര്‍എസ്എസുകാരന്‍ പിടിയില്‍

ജയ് കുമാര്‍ എന്ന 32 കാരനാണ് മുഖ്യമന്ത്രിക്ക് ഭീഷണിസന്ദേശമയച്ചതിന് പിടിയിലായത്. ഐ ടി ആക്ട് പ്രകാരമാണ് ഇയാളെ പിടികൂടിയത് എന്ന് പോലീസ് പറഞ്ഞു. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ല സ്വദേശിയാണ് ഇയാള്‍. ഏതാനും ദിവസങ്ങള്‍ക്കകം മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാന്‍ ഛത്തര്‍പൂര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ഇയാളുടെ ഭീഷണി.
അമ്മാവന്റെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് സ്വന്തമാക്കിയ സി കാര്‍ഡ് ഉപയോഗിച്ചാണ് ജയ് കുമാര്‍ പോലീസ് അധികാരികള്‍ക്ക് സന്ദേശം അയച്ചത്. ജയ് കുമാറും അമ്മാവനും തമ്മില്‍ അത്ര സൗഹൃദത്തിലല്ല എന്നും റിപ്പോര്‍ട്ടുണ്ട്.
പോലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റ് ഗവണ്‍മെന്റ് അധികാരികള്‍ക്കും ജയ് കുമാര്‍ ഭീഷണി എസ് എം എസ് അയച്ചതായി പോലീസ് സൂപ്രണ്ട് എ ഷിയാസ് പറഞ്ഞു. അന്വേഷണത്തില്‍ ഇയാള്‍ ആര്‍ എസ് എസിന്റെ ജില്ലാ ഓഫീസിന്റെ ചുമതലയുള്ള ആളാണ് എന്ന് തെളിഞ്ഞു.
അമ്മാവനോടുള്ള ശത്രുത തീര്‍ക്കാന്‍ വേണ്ടി അദ്ദേഹത്തിന്റഎ പേരില്‍ സിം കാര്‍ഡെടുത്ത് പോലീസ് അധികാരികളെ ഭീഷണിപ്പെടുത്തിയതാണ് ഇയാള്‍ എന്നും സംശയിക്കുന്നുണ്ട്. തിങ്കളാഴ്ച ജയ് കുമാറിനെ കോടതിയില്‍ ഹാജരാക്കി.


Click it and Unblock the Notifications