കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫോസിസ് ഐറ്റി മാനേജര്‍ ആത്മഹത്യ ചെയ്തു

  • By Meera Balan
Google Oneindia Malayalam News

ഹൈദരാബാദ്: ഇന്‍ഫോസിസിലെ ഐടി മാനേജര്‍ നിര്‍മ്മാണത്തിലിരിയ്ക്കുന്ന അപ്പാര്‍ട്ട്മെന്‍റിന്‍റെ പത്തൊന്‍പതാമത്തെ നിലയില്‍ നിന്ന് താഴേക്ക് ചാടി മരിച്ചു. ഷൈലേന്ദര്‍ നെംകാര്‍ (35) ആണ് മരിച്ചത്. സാന്പത്തിക പരധീനതകള്‍ കാരണമാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്നാണ് വിവരം. സെപ്റ്റംബര്‍ 11 ബുധനാഴ്ച മൂസാപേട്ടില്‍ വച്ചാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്.

ഗച്ചിബൗളിയിലെ ഇന്‍ഫോസിസിലാണ് ഇദ്ദേഹം ജോലിചെയ്യുന്നത്. ആറ് വര്‍ഷമായി ഇദ്ദേഹം വിവാഹിതനായിട്ട്. ഭാര്യ റീന. റിതിക, റിതിക് എന്നീ രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. ഹൈദര്‍ നഗറില്‍ കുടുംബത്തോടൊപ്പം താമസിയ്ക്കുകയായിരുന്നു യുവാവ്. മൂസാപേട്ടില്‍ നിര്‍മ്മാണത്തിലിരിയ്ക്കുന്ന റെയിന്‍ബോ വിസ്റ്റ അപ്പാര്‍ട്ട് മെന്റില്‍ ഇദ്ദേഹം ഫ്ളാററ് ബുക്ക് ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ താന്‍ ഫ്ളാറ്റിലേയ്ക്ക് പോവുകയാണെന്ന് പറഞ്ഞ് മൂസാപേട്ടിലേയ്ക്ക് പോയതായിരുന്നു യുവാവ്.

റെയിന്‍ബോ വിസ്റ്റയിലെത്തിയ ഇയാള്‍ എട്ടാം നിലയില്‍ ഉള്ള തന്റെ ഫ്ളാറ്റ് സന്ദര്‍ശിച്ചു. അതിന് ശേഷം പത്തൊന്‍പതാമത്തെ നിലയിലേയ്ക്ക് പോയി. ഇതിനിടയില്‍ ഇയാള്‍ തന്റെ അമ്മാവനോട് മൂസാപേട്ടിലെ ഫ്ളാറ്റിലേയ്ക്ക് വരണമെന്ന് ആവശ്യപ്പെട്ടിരുന്നുു.

പത്തൊന്‍പതാം നിലയില്‍ എത്തിയ ശേഷം താഴേയ്ക്ക് ചാടുകയായിരുന്നു യുവാവ്. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പോക്കറ്റില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാകുറിപ്പില്‍ തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് എഴുതിയിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി ഭര്‍ത്താവ് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിയ്ക്കുന്നുണ്ടെന്ന് യുവാവിന്റെ ഭാര്യ പറഞ്ഞു. ഷൈലേന്ദറിന്റെ മാതാപിതാക്കള്‍ സെക്കന്ദരാബാദിലെ സിക്ക് ഗ്രാമത്തിലാണ് താമസിയ്ക്കുന്നത്.

English summary
A 35-year-old manager with Infosys committed suicide by jumping from an under-construction apartment building at Moosapet on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X