കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുര്‍ഗ്ഗ പൂജയുടെ ചരിത്രംപഠിക്കാന്‍ ലളിതകല അക്കാദമി

  • By Soorya Chandran
Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ ആഘോഷമായ ദുര്‍ഗ്ഗ പൂജയുടെ പരിണാമത്തെ കുറിച്ച് പഠിക്കാന്‍ ലളിതകല അക്കാദമി തയ്യാറെടുക്കുന്നു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് ഗവേഷണ പദ്ധതിക്ക് തുടക്കമിട്ടത്.

വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെടുന്നതായിരുക്കും ഗവേഷണ സംഘം. ദുര്‍ഗ്ഗ പൂജയെപ്പറ്റി ലഭ്യമായ എല്ലാ വിവരങ്ങളും സംഘം ശേഖരിക്കും.ദുര്‍ഗ്ഗാ പീജയുമായി ബന്ധപ്പെട്ട പാരമ്പര്യ കലാരൂപങ്ങളും പഠന വിധേയമാക്കും.

Durga Idol

ഇതുമായി ബന്ധപ്പെട്ട സര്‍വ്വേ അടുത്ത ആഴ്ച തന്നെ തുടങ്ങുമെന്നാണ് അറിയുന്നത്. നൂറ്റാണ്ടുകള്‍ കൊണ്ട് ദുര്‍ഗ്ഗാ പൂജ എന്ന ആചാരത്തിന് സംഭവിച്ച മാറ്റങ്ങള്‍ ഡിജിറ്റല്‍ രേഖകളാക്കി സൂക്ഷിക്കാനാണ് പഠനം കൊണ്ട് ഉദ്ദേശിക്കുന്നത്.

തുടക്കത്തില്‍ ദുര്‍ഗ്ഗ പൂജ എന്നത് ഒരു കുടുംബ വിഷയം മാത്രം ആയിരുന്നിരിക്കാം എന്നാണ് ലളിതകല അക്കാദമിയുടെ റീജ്യണല്‍ സെക്രട്ടറി മനോജ് സര്‍ക്കാര്‍ പറയുന്നത്. കുടുംബ ചടങ്ങില്‍ നിന്ന് അത് പതിയെ പൊതു ആഘോഷമായി മാറിയതായിരിക്കാം. ദുര്‍ഗ്ഗാ പൂജയുമായി ബന്ധപ്പെട്ട കലാരൂങ്ങള്‍, വിഗ്രഹങ്ങള്‍, അലങ്കാരങ്ങള്‍... എല്ലാം തന്നെ നൂറ്റാണ്ടുകള്‍ കൊണ്ട് രൂപപ്പെട്ടവയായിരിക്കുമെന്നും മനോജ് സര്‍ക്കാര്‍ പറയുന്നു.

കലാ ചരിത്രകാരന്‍മാരേയും ശില്‍പികളേയും ഇമേജ് ആര്‍ടിസ്റ്റുകളേയും ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി ഇതിനകം തന്നെ രൂപീകരിച്ചിട്ടുണ്ട്. മനോജ് സര്‍ക്കാരിനും അക്കാദമി ചെയര്‍മാന്‍ കല്യാണ്‍ കുമാര്‍ ചക്രവര്‍ത്തിക്കുമാണ് ഗവേഷണത്തിന്റെ മേല്‍നോട്ട ചുമതല.

English summary
In a bid to offer an insight into the evolution of Durga Puja, the biggest festival in West Bengal, the union culture ministry has launched a research project through its fine art institution, Lalit Kala Akademi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X