കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസാഫര്‍നഗര്‍:കലാപകാരികള്‍ എകെ47 ഉപയോഗിച്ചു

  • By Soorya Chandran
Google Oneindia Malayalam News

ലഖ്‌നൗ:മുസാഫര്‍നഗര്‍ കലാപത്തില്‍ എകെ 47 യന്ത്രത്തോക്കുകള്‍ ഉപയോഗിക്കപ്പെട്ടതായി ഉത്തര്‍പ്രദേശ് പോലീസ് സംശയിക്കുന്നു. ബാഗ്പത്തിലെ കിര്‍ത്താല്‍ ഗ്രാമത്തില്‍ നിന്ന് എകെ 47 തോക്കുകളില്‍ ഉപയോഗിക്കുന്ന് 41 കാട്രിഡ്ജുകളാണ് പോലീസ് കണ്ടെടുത്തത്.

പോലീസ് നടത്തിയ പരിശോധനയില്‍ വേറെയും ആയുധങ്ങളും വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. ഇരു വിഭാഗങ്ങള്‍ തമ്മില്‍ വീണ്ടും ഏറ്റമുട്ടാനൊരുങ്ങുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. നാടന്‍ തോക്കും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. എകെ 47 തോക്കുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകള്‍ നാടന്‍ തോക്കുകളിലും ഉപയോഗിക്കാനാകുമെന്നാണ് പോലീസ് പറയുന്നത്.

Muzaffarnagar

കലാപം ആസൂത്രിതമായിരുന്നു എന്നതിന്റെ സൂചനകളാണ് ലഭിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് എഡിജിപി അരുണ്‍ കുമാര്‍ പറഞ്ഞു. കലാപ ബാധിത പ്രദേശങ്ങളില്‍ വരും ദിവസങ്ങളിലും പരിശോധനകള്‍ കര്‍ശനമാക്കാണ് പോലീസിന്റെ തീരുമാനം. സൈന്യത്തിനും പോലീസിനും മാത്രം ലഭ്യമായ എകെ 47 തോക്കുകളും വെടിയുണ്ടകളും എങ്ങനെ കലാപത്തില്‍ ഉപയോഗിക്കപ്പെട്ടു എന്ന കാര്യം പ്രത്യേകം അന്വേഷിക്കുമെന്നും എഡിജിപി അറിയിച്ചു.

കലാപത്തില്‍ ഇതുവരെ 48 പേരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറയുന്നു. അക്രമങ്ങള്‍ അവസാനിച്ചെങ്കിലും പ്രദേശം ഇപ്പോഴും സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിട്ടില്ല. 1500 പേരെയാണ് കലാപത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

English summary
The Uttar Pradesh police has recovered 41 cartridges of AK 47 assault rifles from Kirthal village in Baghpat. The police is suspecting that the assault rifles were used during Muzaffarnagar riots which could mean that the riots had been well organised.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X