കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ
For Daily Alerts
Oneindia App Download

കരുണാനിധിക്കെതിരേ സര്‍ക്കാര്‍ കേസ് കൊടുത്തു

Google Oneindia Malayalam News

ചെന്നൈ: മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായി എം കരുണാനിധിക്കെതിരേ തമിഴ്‌നാട് സര്‍ക്കാര്‍ മാനനഷ്ടത്തിന് കേസ് കൊടുത്തു. ചെന്നൈ സെഷന്‍സ് കോടതിയില്‍ സിറ്റി പബ്ലിക് പ്രോസിക്യൂട്ടര്‍ എംഎല്‍ ജഗനാണ് പരാതി നല്‍കിയിട്ടുള്ളത്.

പാര്‍ട്ടി മുഖപത്രമായ മുരശൊലിയില്‍ പ്രസിദ്ധീകരിച്ച ചോദ്യോത്തര പംക്തിയാണ് പരാതിക്ക് ആധാരം. തമിഴ് പത്രങ്ങള്‍ക്കുള്ള പരസ്യം നിര്‍ത്തല്‍ ചെയ്തതിന്റെ കാരണം ചോദിച്ചപ്പോഴാണ് രസകരമായ മറുപടി നല്‍കിയത്. മുഖ്യമന്ത്രി പങ്കെടുത്ത ഒരു ചടങ്ങില്‍ ഉറങ്ങുന്ന മന്ത്രിമാരുടെ പടം പത്രങ്ങള്‍ പ്രസിദ്ധീകരിച്ചതുകൊണ്ടാണിതെന്നായിരുന്നു മറുപടി.

Karunanidhi

കരുണാനിധിയുടെ ഈ മറുപടി അപമാനകരമാണെന്നാണ് സര്‍ക്കാറിന്റെ നിലപാട്. എന്നാല്‍ ഈ കേസ് കൊണ്ടൊന്നും കരുണാനിധിക്ക് വലിയ കുലുക്കമുണ്ടാകാന്‍ സാധ്യതയില്ല. കാരണം എഐഎഡിഎംകെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം നല്‍കുന്ന 12ാമത്തെ കേസാണിത്.

Post by thatsMalayalam - oneIndia.in.

English summary
Tamil Nadu government on Wednesday filed a defamation case against former Chief Minister and DMK chief M Karunanidhi in a Sessions Court here.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X