കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാന്‍മന്ത്രി ആവാസ് യോജന... മുദ്രാ യോജന... മോദി സര്‍ക്കാരിന്റെ എട്ട് സുപ്രധാന പദ്ധതികള്‍

  • By Desk
Google Oneindia Malayalam News

എട്ട് സുപ്രധാന പദ്ധതികളാണ് മോദി സര്‍ക്കാര്‍ ഇതുവരെ രാജ്യത്ത് നടപ്പിലാക്കിയിട്ടുള്ളത്. സുകന്യ സമൃദ്ധി യോജനയാണ് ഇതില്‍ ഒന്നാമത്തേത്. 1.4 കോടി അക്കൗണ്ടുകളാണ് പദ്ധതിക്ക് കീഴില്‍ ആരംഭിച്ചിട്ടുള്ളത്. 5.22 കോടി കുടുംബങ്ങള്‍ക്ക് പരിരക്ഷ നല്‍കിക്കൊണ്ടുള്ള
പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന (പിഎംജെജെബിവൈ)യാണ് ഇതില്‍ രണ്ടാമത്തേത്.
13.25 കോടി പേര്‍ക്ക് പരിരക്ഷ നല്‍കുന്ന പ്രധാന്‍ മന്ത്രി സുരക്ഷാ ഭീമാ യോജനയാണ് ഇക്കൂട്ടത്തില്‍ മൂന്നാമതുള്ളത്. രാജ്യത്ത് ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിനുള്ള പ്രധാന്‍ മന്ത്രി ആവാസ് യോജനക്ക് കീഴില്‍ നഗരിക മേഖലയില്‍ 44 വീടുകളാണ് നിര്‍മിച്ച് നല്‍കിയിട്ടുള്ളത്. ഗ്രാമീണ മേഖലയില്‍ 1.18 കോടി രൂപ ചെലവഴിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.

മറ്റ് സര്‍ക്കാരുകളെ അപേക്ഷിച്ച് സ്റ്റാര്‍ട്ട് അപ്പുകളെ വളരെയധികം പിന്തുണയ്ക്കുന്നതില്‍ മോദി സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ മിഷന് കീഴില്‍ 13465 സ്റ്റാര്‍ട്ട്അപ്പുകളാണ് രാജ്യത്ത് ഇതുവരെ ആരംഭിച്ചിട്ടുള്ളത്. ഇതില്‍ 129 എണ്ണം സര്‍ക്കാര്‍ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്നതാണ്. സ്വയം തൊഴില്‍ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ്
മുദ്ര ബാങ്ക് യോജന എന്ന പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്.

8-major-schemes-of-modi-govt-malayalam-

2015ന് ശേഷം 14,35,41,126 ലോണുകള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. നൈപുണ്യവികസനത്തിന് വേണ്ടി 11 ലക്ഷം അപേക്ഷര്‍ക്കാണ് ഇതിനകം പരിശീലനം നല്‍കിയിട്ടുള്ളത്. ഇതില്‍ 3.7 ലക്ഷം പേര്‍ക്ക് അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. വൈദ്യുതി ചെലവ് കുറക്കുന്നതിന് വേണ്ടി ആരംഭിച്ചിട്ടുള്ള ഉജാല യോജനയ്ക്ക് കീഴില്‍ 31,13,60,316 എല്‍ഇഡികള്‍ ഇന്ത്യയിലുടനീളം വിതരണം ചെയ്തുത്.

English summary
8 Major Schemes of Modi Govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X