കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയുഷ്മാന്‍ ഭാരത് കൊണ്ട് പ്രതീക്ഷിക്കുന്ന പരിണിതഫലം: ലോകത്തിലെ വലിയ ആരോഗ്യ പദ്ധതിയെക്കുറിച്ച്!!

  • By Desk
Google Oneindia Malayalam News

പണ്ഡ‍ിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനത്തിലാണ് ആയുഷ്മാന്‍ ഭാരത് എന്ന ആരോഗ്യ സുരക്ഷാ പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ചത്. പത്ത് കോടി ജനങ്ങള്‍ക്ക് ആനൂകൂല്യം ലഭിക്കുന്ന ഈ പദ്ധതി ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയെന്ന പേരിലാണ് സെപ്തംബര്‍ 23ന് ഉദ്ഘാടനം ചെയ്തത്.

ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ആനുകൂല്യം എങ്ങനെ ലഭിക്കും: നിങ്ങള്‍ അറിയേണ്ട സുപ്രധാന കാര്യങ്ങള്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ആനുകൂല്യം എങ്ങനെ ലഭിക്കും: നിങ്ങള്‍ അറിയേണ്ട സുപ്രധാന കാര്യങ്ങള്‍

സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആയുഷ്മാന്‍ ഭാരത് പദ്ധതി ആരംഭിക്കുന്നത് സംബന്ധിച്ച പരാമര്‍ശം നടത്തുന്നത്. പ്രതിവര്‍ഷം ഒരു കുടുംബത്തിന് അഞ്ച് ലക്ഷം വരെ പദ്ധതിക്ക് കീഴില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയായി ലഭിക്കും.

ayushman-bharat-2-

ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതിയാ ആയുഷ്മാന്‍ ഭാരതില്‍ നിന്ന് ഇന്ത്യാ ഗവണ്‍മെന്റ് പ്രതീക്ഷിക്കുന്നത് വലിയ ഗുണങ്ങളാണ്. രാജ്യത്തെ 40 ശതമാനത്തിനടുത്ത് വരുന്ന ജനസംഖ്യയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വര്‍ധിക്കും. ആശുപത്രിയിലെ നല്ലൊരു ശതമാനം കിടത്തി ചികിത്സയ്ക്കും ഇത് പരിരക്ഷ നല്‍കും.

പ്രതിവര്‍ഷം ഓരോ കുടുംബത്തിനും അ‍ഞ്ച് ലക്ഷം വരെയുള്ള ചികിത്സാ ചെലവുകള്‍ കുറയ്ക്കും. ഇത് ആരോഗ്യ പരിരക്ഷയ്ക്ക് വേണ്ടിയുള്ള മാനസിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. കുടുംബത്തിന്റെ വലിപ്പത്തിന് അനുസരിച്ച് ഇതില്‍ മാറ്റം വരുന്നില്ല. പദ്ധതി മികച്ച ആരോഗ്യസ്ഥിതിയിലേക്കും വൈദ്യപരിശോധനയിലേക്കും നയിക്കും. ആവശ്യമായ സാമ്പത്തിക സഹായം ഇല്ലാത്തതിനാല്‍ പരിഗണിക്കപ്പെടാതെ കിടന്ന ആവശ്യങ്ങളാണ് നിറവേറ്റപ്പെടുന്നത്. സമയാസമയമുള്ള ചികിത്സ, ആരോഗ്യകാര്യങ്ങളിലെ ഫലം, രോഗികളിലെ ആത്മസംതൃപ്തി എന്നിവ സാധാരണ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തും.

English summary
Expected impact of ayushman bharat scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X