കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ആനുകൂല്യം എങ്ങനെ ലഭിക്കും: നിങ്ങള്‍ അറിയേണ്ട സുപ്രധാന കാര്യങ്ങള്‍

  • By Desk
Google Oneindia Malayalam News

രാജ്യത്തെ 30 സംസ്ഥാനങ്ങളിലെ 445 ജില്ലകളിലാണ് പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന പദ്ധതി ആരംഭിച്ചത്. രാജ്യത്തെ 10,000 ഓളം കിടക്കകളാണ് സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളിലുമായി പദ്ധതിക്ക് വേണ്ടി ഇതിനകം തന്നെ തയ്യാറാക്കിയിട്ടുള്ളത്. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ഓഹരിയെക്കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഒഡി, പഞ്ചാബ്, കര്‍ണാടക, ദില്ലി, കേരളം, മഹാരാഷ്ട്ര, ഗോവ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ പദ്ധതിയുമായി ഇതുവരെ സഹകരിച്ചിട്ടില്ല. മോദി കെയര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ പദ്ധതിക്ക് കീഴില്‍ ഓരോ വര്‍ഷവും ഓരോ കുടുംബത്തിനും അ‍ഞ്ച് ലക്ഷം രൂപ വരെയുള്ള ആരോഗ്യപരിരക്ഷയാണ് ലഭിക്കുക.

പദ്ധതി ലഭിക്കുന്നതിനുള്ള യോഗ്യത

പ്രധാനമന്ത്രി ജന്‍ധന്‍ യോജന പാവപ്പെട്ടവരെയും ഗ്രാമ പ്രദേശങ്ങളിലെ ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളെയും ലക്ഷ്യമിട്ടുള്ളതാണ്. നഗരത്തിലെ തൊഴിലെടുക്കുന്നവരെയും പദ്ധതി ലക്ഷ്യം വയ്ക്കുന്നു. ഗ്രാമീണ പ്രദേശത്ത് 8.03 കോടി ജനങ്ങളും നഗരപ്രദേശത്ത് 2.33 കോടി ജനങ്ങളേയും പദ്ധതി ലക്ഷ്യം വയ്ക്കുന്നു. രാജ്യത്തെ 50 കോടി ജനങ്ങള്‍ക്ക് കുടുംബത്തിന്റെ വലിപ്പം, പ്രായം എന്നിവ കണക്കിലെടുക്കാതെ തന്നെ പദ്ധതിയുടെ എല്ലാത്തരത്തിലുള്ള ആനുകൂല്യങ്ങളും ലഭിക്കും.

ayushman-bharat-3-

രോഗികള്‍ ആയുഷ്മാന്‍ പദ്ധതിക്ക് കീഴില്‍ അംഗീകരിക്കപ്പെട്ട ആശുപത്രിയെയോ ആരോഗ്യ മിത്രയേയോ സമീപിച്ച് തിരിച്ചറിയല്‍ ഹാജരാക്കുക. ആധാര്‍ കാര്‍ഡ് ഹാജരാക്കണമെന്ന് നിര്‍ബന്ധമില്ല, പകരം ഏതെങ്കിലും തിരിച്ചറിയല്‍ രേഖ സമര്‍പ്പിച്ചാല്‍ മതിയാകും. വോട്ടര്‍ ഐഡി കാര്‍ഡും റേഷന്‍ കാര്‍ഡും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. ഗുണഭോക്താവിന്റെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതോടെ പ്രധാനമന്ത്രി ജന്‍ധന്‍ യോജന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് എളുപ്പം തിരിച്ചറിയാന്‍ സാധിക്കും. പ്രീ- ഓഥറൈസേഷന്‍ പൂര്‍ത്തിയാവുന്നതോടെ അംഗീകാരം ലഭിക്കുന്ന വ്യക്തിയ്ക്ക് ആശുപത്രി തിരഞ്ഞെടുക്കാന്‍ സാധിക്കും.

<strong>എന്താണ് ആയുഷ്മാന്‍ ഭാരത്: കേന്ദ്ര ആരോഗ്യ സുരക്ഷാ പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍ എന്തെല്ലാം! </strong>എന്താണ് ആയുഷ്മാന്‍ ഭാരത്: കേന്ദ്ര ആരോഗ്യ സുരക്ഷാ പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍ എന്തെല്ലാം!

ചികിത്സ ആവശ്യമുള്ള ആള്‍ ചികിത്സയ്ക്ക് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കണം. ആശുപത്രിയില്‍ വച്ച് ചികിത്സ ലഭിക്കും. രോഗിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നു. ക്ലെയിം റിക്വസ്റ്റ് ചെയ്ത വ്യക്തി ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റും ചികിത്സാ രേഖകളും സമര്‍പ്പിക്കണം. ഇലക്ട്രോണിക് പേയ്മെന്റ് നടത്തും. അവസാനം ഈ വ്യക്തിയ്ക്ക് പ്രതികരണം അറിയിക്കാനുള്ള അവസരം ലഭിക്കും.

English summary
How to get benefits of AB- PMJAY
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X